• HOME
 • »
 • NEWS
 • »
 • buzz
 • »
 • Dogs Wedding | വെളുത്ത ഗൗണിൽ സുന്ദരിയായി ലൂണ; കറുത്ത കോട്ട് ധരിച്ച് വരൻ; നായ്ക്കളുടെ വിവാഹ വീഡിയോ വൈറൽ

Dogs Wedding | വെളുത്ത ഗൗണിൽ സുന്ദരിയായി ലൂണ; കറുത്ത കോട്ട് ധരിച്ച് വരൻ; നായ്ക്കളുടെ വിവാഹ വീഡിയോ വൈറൽ

വധൂവരന്മാരായ നായകള്‍ വിവാഹം കഴിക്കുന്നത് വീഡിയോയില്‍ കാണാം.

 • Last Updated :
 • Share this:
  വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകള്‍ (video) സോഷ്യല്‍ മീഡിയയില്‍ (social media) എപ്പോഴും വൈറലാകാറുണ്ട് (viral). പ്രത്യേകിച്ച് നായ്ക്കളുടെയും (dogs) പൂച്ചകളുടെയുമെല്ലാം (cats). ഇവരുടെ കുസൃതികളും മനുഷ്യരുമായുള്ള ഇടപെടലും, ചില മുഖഭാവങ്ങളുമൊക്കെ കാണാന്‍ നിരവധി ആളുകളുണ്ട്. നായ്ക്കളുടെ വീഡിയോകള്‍ എടുത്ത് പറയേണ്ടവയാണ്. മനുഷ്യരുമായുള്ള അവയുടെ ഇടപെടല്‍ അത്ഭുതപ്പെടുത്തുന്നവയാണ്.

  വല്ലാതെ മൂഡ് ഓഫ് ആയി ഇരിക്കുമ്പോഴൊക്കെ ഇത്തരം വീഡിയോ കാണുന്നത് നമ്മെ ഉന്മേഷവാന്മാരാക്കുന്നു. അത്തരത്തില്‍ വളരെ മനോഹരമായ രണ്ട് നായ്ക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ഇടയില്‍ ചര്‍ച്ചയാകുന്നത്. രണ്ട് നായകളുടെ വിവാഹ വീഡിയോ ആണിത്. അതി മനോഹരമായ ഒരു വിവാഹം (wedding)!. 'അതി സുന്ദരിയായ വധുവാണ് ഇവള്‍' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഹേയ് മൈ നെയിം ഈസ് ലൂണ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  വധൂവരന്മാരായ നായകള്‍ വിവാഹം കഴിക്കുന്നത് വീഡിയോയില്‍ കാണാം. മനോഹരമായ വിവാഹ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ഒരു വനിതാ പുരോഹിതയുടെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ആണ്‍ നായ കറുപ്പും വെളുപ്പും നിറത്തിലുള്ള കോട്ടാണ് ധരിച്ചിരിക്കുന്നത്. വെളുത്ത ഗൗണ്‍ ധരിച്ചാണ് വധു ലൂണ എത്തിയത്. ഒപ്പം വെളുത്ത ശിരോവസ്ത്രവും അണിഞ്ഞിട്ടുണ്ട്. ഓറഞ്ച് പൂക്കളുള്ള കിരീടത്തിനൊപ്പമാണ് ഈ ശിരോവസ്ത്രം. വളരെ സൂഷ്മതയോടെയാണ് ലൂണയുടെ വിവാഹ വസ്ത്രം ഒരുക്കിയിരിക്കുന്നത്. പുറകില്‍ ബട്ടനുകള്‍ അതി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഒപ്പം ചില ചിത്രപ്പണികളും, വാല്‍ ഭാഗത്തും ഇതേ രീതിയില്‍ എംബ്രോയ്ഡറി വർക്ക് ചെയ്തിട്ടുണ്ട്.

  Also Read-മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രോ-അമേരിക്കന്‍ യുവാവ്; കണ്ണുനിറഞ്ഞ് വധു

  നാല് ലക്ഷത്തോളം ആളുകളാണ് ഈ അപൂര്‍വ്വ വിവാഹ വീഡിയോ കണ്ടത്. കമന്റ് ബോക്‌സ് വധുവരന്മാര്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറയുകയാണ്. 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ വധുവാണ് ലൂണ, വരനും അതിസുന്ദരനാണ്. എന്റെ അമ്മയ്ക്കും പുതിയ ഐഡിയ കിട്ടിയിരിക്കുന്നു' എന്നാണ് ഒരു കമന്റ്. ' ലൂണ അതി സുന്ദരി ആയിട്ടുണ്ട്. വളരെ ശാന്തമായിട്ടാണ് അവള്‍ ഇരിക്കുന്നത്' എന്ന് മറ്റൊരാള്‍ കുറിച്ചു. 'ആശംസകള്‍ ലൂണ, നീ അതീവ സുന്ദരിയായിരിക്കുന്നു. ഈ വിവാഹത്തിന് നേതൃത്വം നൽകിയ സ്ത്രീയെ എനിയ്ക്ക് അറിയാം, അവര്‍ വളരെ പ്രശ്തയായ ഒരു ടിക്ക് ടോക്കറാണ്. അവരുടെ കണ്ടന്റുകളെല്ലാം എനിയ്ക്ക് ഇഷ്ടമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

  Also Read-'വധുവിനെ ആവശ്യമുണ്ട്'; വിവാഹപരസ്യം പ്രിൻറ് ചെയ്ത് നാടെങ്ങും സ്വയം പോസ്റ്ററൊട്ടിച്ച് മധുര സ്വദേശി

  നായകളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന നിരവധി ആളുകള്‍ ലോകത്തുണ്ട്. വലിയ തുകയാണ് പലപ്പോഴും ഇവയ്ക്ക് വേണ്ടി ചെലവിടാറുള്ളത്. രണ്ട് വളര്‍ത്തുനായകള്‍ക്ക് വസ്ത്രം വാങ്ങാനായി ഏഴു ലക്ഷം രൂപയിലേറെ ചെലവിട്ട ഒരു മോഡലിന്റെ വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇംഗ്ലണ്ടിലെ കെന്റിനടുത്തുള്ള ആഷ്ഫോര്‍ഡ് സ്വദേശിനിയായ മോഡല്‍ ലോറന്‍ നൈറ്റാണ് തന്റെ പോമറേനിയന്‍ നായകള്‍ക്കായി വിലകൂടിയ വസ്ത്രം വാങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വസ്ത്രംധരിച്ചുള്ള പോമറേനിയന്‍ നായകളുമൊത്തുള്ള നൈറ്റിന്റെ ചിത്രങ്ങള്‍ വൈറലാണ്. രണ്ട് പോമറേനിയന്‍ നായ്ക്കള്‍ക്കു വസ്ത്രം വാങ്ങിയതിന്റെ ചെലവ് ആരെയും ഞെട്ടിക്കുന്നതാണ്. ഏകദേശം 7,000 പൗണ്ട് അഥവാ 7.25 ലക്ഷം രൂപയാണ് ഇതിനായി നൈറ്റ് ചെലവഴിച്ചത്. ലോറന്‍ നൈറ്റ് ഒരു മോഡലും പെറ്റ് ബോട്ടിക്, റോ ആന്‍ഡ് ഫ്രണ്ട്‌സ് വസ്ത്രശാല എന്നിവയുടെ ഉടമ കൂടിയാണ്. തന്റെ രണ്ടും അഞ്ചും വയസ്സുള്ള പോമറേനിയന്‍ നായ്ക്കളായ മിമിയ്ക്കും മിലോയ്ക്കും വേണ്ടിയാണ് ഈ വിലയേറിയ വസ്ത്രം വാങ്ങിയത്.
  Published by:Naseeba TC
  First published: