വലിയ അപകടത്തിൽ നിന്നും ഉടമയെ രക്ഷിച്ച് നായ (Dog). കാലിഫോർണിയയിലെ (California ) നെവാഡ കൗണ്ടിയിലാണ് സംഭവം. ജൂലൈ 12 ന് ഒരു കാൽനടയാത്രയ്ക്കിടെയാണ് 70 അടി താഴ്ചയിലേക്ക് 53 കാരൻ വീണത്. ഇയാളെ തിരയാൻ നിയോഗിക്കപ്പെട്ട നെവാഡ കൗണ്ടിയിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ആണ് രക്ഷാ പ്രവർത്തനത്തിന് (Rescue Operation) നായയെയും ഒപ്പം കൂട്ടിയത്. രക്ഷാ സംഘം പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സംഭവം വിവരിച്ചിരിക്കുന്നത്.
കുത്തനെയുള്ള വീഴ്ചയിൽ ഇയാളുടെ ഇടുപ്പിനും വാരിയെല്ലിനും ഒടിവ് സംഭവിച്ചിരുന്നു. 25 പേരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനത്തിനെത്തിയത്. എന്നാൽ ഇതിൽ പ്രധാന പങ്കു വഹിച്ചത് സോൾ എന്ന നായയാണ്. ഈ നായയാണ് രക്ഷാ സംഘത്തെ തന്റെ ഉടമസ്ഥൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് നയിച്ചത്. ''ഒരു സിനിമ പോലെയാണ് ഞങ്ങൾക്ക് സോൾ ചെയ്തതെല്ലാം അനുഭവപ്പെട്ടത്. ആ ഭാഗത്തെത്തിയപ്പോൾ അവൻ മുകളിലേക്കും താഴേക്കും ചാടുകയും വൃത്താകൃതിയിൽ കറങ്ങുകയും ചെയ്തു'', നെവാഡ കൗണ്ടി ഷെരീഫ് ഓഫീസ് സെർച്ച് ആൻഡ് റെസ്ക്യൂ അംഗമായ സെർജന്റ് ഡെന്നിസ് ഹാക്ക് രക്ഷാ പ്രവർത്തനത്തെ ഓർത്തെടുത്തത് ഇങ്ങനെ.
പോലീസിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഈ വാർത്ത തന്റെ കണ്ണു നിറച്ചെന്നും രക്ഷാപ്രവർത്തനം നടത്തിയ അംഗങ്ങളും സോൾ നായയും അഭിനന്ദനം അർഹിക്കുന്നു എന്നും ഒരാൾ കുറിച്ചു. ദൈവത്തിന്റെ മഹത്തായ സൃഷ്ടികളിലൊന്നാണ് നായ്കകളെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പല കഥകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. വേട്ടയാടാനും കാലികളെ മേയ്ക്കാനും വീട് സംരക്ഷിക്കാനുമെല്ലാം പണ്ട് മുതലേ മനുഷ്യര്‍ നായ്ക്കളെ ഉപയോഗിച്ചിരുന്നു. എല്ലാക്കാലത്തും മനുഷ്യരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം തന്നെയാണ് നായകള്‍.
Also read: BTS| ബിടിഎസ് താരങ്ങൾ താമസിച്ച വീട്ടിൽ കഴിയണോ? വെറും 558 രൂപ വാടകയ്ക്ക് സ്വന്തമാക്കാം
വളര്‍ത്തു നായകളും അവയുടെ ഉടമസ്ഥരും തമ്മില്‍ എപ്പോഴും വളരെ ആഴത്തിലുള്ള ബന്ധം ഉണ്ടാകാറുണ്ട്. കളഞ്ഞു പോയ നായയെ തിരികെ കിട്ടിയ ഒരാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. ടാന്‍സു യിജിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഗെയ്റ്റിനടുത്തു നിന്ന് ഓടി വരുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. തന്റെ ഉടമസ്ഥയെ കണ്ടപാടെ സന്തോഷത്തോടെ അവരുടെ കൈകളിലേയ്ക്ക് ചാടുന്നുണ്ട്. കുറേ തവണ അവരെ നക്കി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. ഉടമസ്ഥയായ സ്ത്രീയും മുട്ടില്‍ ഇരുന്ന് നായയെ കെട്ടിപ്പിടിയ്ക്കുകയും കരയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കാണാതായ നായയെ ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഉടമയ്ക്ക് തിരികെ കിട്ടിയത്. വികാര നിര്‍ഭരമായ ഈ കൂടിച്ചേരൽ സോഷ്യൽ മീഡിയയിൽ വൈറലായി. മൃഗങ്ങള്‍ക്ക് സ്‌നേഹമുള്ള നല്ലൊരു മനസ്സുണ്ടെന്ന് ചിലര്‍ ഈ വീഡിയോയയ്ക്ക് താഴെ കമന്റ് ചെയ്തു. സ്‌നേഹത്തെ തോല്‍പ്പിക്കാനാകില്ല എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
keywords: Dog, Resue, California, നായ, കാലിഫോർണിയ, രക്ഷാ പ്രവർത്തനം
link: https://www.news18.com/news/buzz/dog-leads-rescue-operation-as-owner-falls-down-70-feet-during-hike-in-us-5623399.html
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: California, Pet Dog, Rescue