നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് ടിക് ടോക്ക് വീഡിയോ എടുക്കുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

  ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് ടിക് ടോക്ക് വീഡിയോ എടുക്കുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

  സീക്രട്ടിന്റെ ഉടമയായ മേരിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.

  News18

  News18

  • Share this:
   സോഷ്യൽ മീഡിയ ഭ്രാന്ത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് 'സീക്രട്ട്'എന്ന നായ്ക്കുട്ടിയുടെ വീഡിയോ. സ്വയം ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്താണ് സീക്രെട്ട് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നത്. മൂക്ക് കൊണ്ട് ക്യാമറ ഓൺ ആക്കിയ ശേഷമാണ് സ്വന്തം പ്രകടനം റെക്കോർഡ് ചെയ്യുന്നത്. സീക്രട്ട് സ്വയം ഷൂട്ട് ചെയ്ത് ടിക് ടോക്കിൽ പോസ്റ്റു ചെയ്‌ത് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു.

   സീക്രട്ടിന്റെ ഉടമയായ മേരിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. പോസ്റ്റിനൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ, സ്വന്തം ചിത്രങ്ങളും വീഡിയോയും എങ്ങനെ എടുക്കാമെന്ന് സീക്രട്ടിനെ പഠിപ്പിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഒടുവിൽ അത് അവൾക്ക് ചെയ്യാൻ കഴിഞ്ഞുവെന്നും മേരി വിവരിച്ചു.

   Also Read വീട്ടിനുള്ളിൽ വളർത്തുന്ന ചെടി വിറ്റുപോയത് 14 ലക്ഷത്തിന്; അതിശയകരമായ ലേലം ന്യൂസിലന്റിൽ   സീക്രട്ടിന്റെ ഈ മനോഹരമായ വീഡിയോ തീർച്ചയായും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തും. വീഡിയോ ഓൺലൈനിൽ പോസ്റ്റുചെയ്‌ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടി. ഈ വൈറൽ ക്ലിപ്പിലെ സീക്രട്ടിന്റെ പ്രകടനം കണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

   സീക്രട്ടിന്റെയും മേരിയുടെയും സംയുക്ത ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഈ മനോഹരമായ വീഡിയോയോടുള്ള നിങ്ങളുടെ പ്രതികരണം എന്താണെന്ന് കമന്റായി രേഖപ്പെടുത്താം.

   Also Read മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍

   മനുഷ്യൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് നായ. നന്ദിയും സ്നേഹവുമായി മനുഷ്യൻ്റെ ശ്രദ്ധപിടച്ചു പറ്റുന്നതിൽ നായകൾ വളരെ മുന്നിലാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന വീഡിയോകളിൽ ഒന്നാണ് നായ്ക്കളുടേത്. മനോഹരമായ ഈ വീഡിയോകളിൽ ചിലതിൽ നിഷ്കളങ്കതയാണ് പ്രധാനമെങ്കിൽ, മറ്റ് ചില വീഡിയോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചിന്ത ഉളവാക്കുന്നതാണ്.

   Also Read വീടില്ലാത്ത കോടീശ്വരനാവാൻ ഇലോൺ മസ്ക്; സാൻഫ്രാൻസിസ്കോയിലെ അവസാനത്തെ വീടും വിൽക്കുന്നു

   കഴിഞ്ഞ ദിവസം ഹ്യൂമർ ആൻഡ് അനിമൽസ് എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയും ട്വിറ്ററിൽ വൈറലായിരുന്നു. കാർ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കാർ ഡ്രൈവറെ സഹായിക്കുന്ന നായയുടെ വീഡിയോയാണിത്. കാറിൻ്റെ പുറകിലെ നടപ്പാതയിൽ ഇരുന്നാണ് കക്ഷി ഡ്രൈവർക്കു വേണ്ട നിർദ്ദശങ്ങൾ നൽകുന്നത്. ഗോൾഡൻ റിട്രീവ‍ർ ഇനത്തിൽപ്പെട്ട ഒരു നായയാണ് വീഡിയോയിലെ താരം.

   നായ തൻ്റെ പിൻകാലുകളിൽ ഇരുന്ന് മുൻകാലുകൾ കൊണ്ട് കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നതും, കാർ നടപ്പാതയുടെ അടുത്തെത്തുമ്പോൾ തന്നെ, കാർ നിർത്താനായി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം. “നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബാർക്കിംഗ് സെൻസർ” എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമർ ആൻഡ് അനിമൽസ് എന്ന് ട്വിറ്റർ അക്കൗണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   നേരത്തെയും, നായകളുടെ പല വീഡിയോകളും വൈറലായിട്ടുണ്ട്. ഒരു നായയാണ് ഇത് ചെയ്യുന്നത് എന്നു പോലും ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഈ വീഡിയോകളിലുള്ളത്. കുറഞ്ഞ സമയം കൊണ്ട്, സോഷ്യൽ മീഡിയയിലെ താരങ്ങളാവുന്നവരാണ് നായ്ക്കൾ.
   Published by:Aneesh Anirudhan
   First published: