ജന്മം നൽകിയ കുഞ്ഞിനെ 15കാരി ജീവനോടെ കുഴിച്ചിട്ടു; നായ രക്ഷകനായി

News 18

News 18

 • News18
 • Last Updated :
 • Share this:
  ബാങ്കോങ്: പെറ്റമ്മ ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷിച്ചത് നായ. തായ്‍ലന്‍ഡില്‍ നിന്നാണ് രക്ഷകനായ നായയുടെ കഥ. കൗമാരക്കാരി ജന്മം നല്‍കിയ കുഞ്ഞിനെയാണ് ആരും അറിയാതെ കുഴിച്ചിട്ടത്. ഇത് മണത്തറിഞ്ഞ പിങ് പോങ് എന്ന നായ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് എത്തി മുരളുകയും മണ്ണ് കുഴച്ച് മറിക്കുകയുമായിരുന്നുവെന്ന് ബ്രിട്ടീഷ് ദിനപത്രം ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  നായയുടെ കുരയും മണ്ണിലെ കളിയും കണ്ട് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കാല് മണ്ണില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതായി ആളുകള്‍ കണ്ടത്. ഇതോടെ എല്ലാവരും ചേര്‍ന്ന് കുഴിച്ചിട്ട കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ അതിവേഗം ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി. കുഞ്ഞിന്റെ അമ്മയാണെന്ന് കരുതുന്ന പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

  പതിനഞ്ചുവയസുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചത്. അതുകൊണ്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. ഇതിന് ശേഷമാകും നിയമം ഏത് രീതിയില്‍ വേണം എന്ന് തീരുമാനിക്കുക. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് മാത്രമേ തീരുമാനം എടുക്കൂ എന്നാണ് പൊലീസ് പറയുന്നത്.

  First published:
  )}