• HOME
  • »
  • NEWS
  • »
  • buzz
  • »
  • നായയുടെ നിറം സോഫയുടെ നിറത്തിന് ചേരുന്നില്ല; നായയെ ഷെൽട്ടർ ഹോമിൽ തിരികെയേൽപ്പിക്കാൻ ഓരോരോ കാരണങ്ങളേ!

നായയുടെ നിറം സോഫയുടെ നിറത്തിന് ചേരുന്നില്ല; നായയെ ഷെൽട്ടർ ഹോമിൽ തിരികെയേൽപ്പിക്കാൻ ഓരോരോ കാരണങ്ങളേ!

ഉടമകൾ മൃഗങ്ങളെ മടക്കി നൽകുന്നതിനുള്ള ചില രസകരമായ കാരണങ്ങൾ ഇതാ....

Representative photo

Representative photo

  • Share this:
    വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവർ വിദേശ രാജ്യങ്ങളിൽ ഷെൽട്ടർ ഹോമുകളിൽ നിന്ന് മൃഗങ്ങളെ ദത്തെടുക്കാറുണ്ട്. എന്നാൽ ചിലരാകട്ടെ പല കാരണങ്ങളാൽ നായ്ക്കളെയും മറ്റും ഷെൽട്ടർ ഹോമുകളിലേയ്ക്ക് തന്നെ തിരിച്ചയയ്ക്കാറുമുണ്ട്. സൗത്ത് ലണ്ടനിൽ സ്ഥിതിചെയ്യുന്ന ചാരിറ്റി വർക്കറും ബാറ്റേഴ്സ ഡോഗ്സ് ആന്റ് ക്യാറ്റ്സ് ഹോമിന്റെ മുൻ സിഇഒയുമായ ക്ലെയർ ഹോർട്ടൺ അടുത്തിടെ ബിബിസിയുടെ ഡെസേർട്ട് ഐലൻഡ് ഡിസ്ക്സുമായി നടത്തിയ അഭിമുഖത്തിൽ രസകരമായ ചില സംഭവങ്ങളും വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചില ഞെട്ടിക്കുന്ന വിവരങ്ങളും പങ്കുവച്ചു.

    ദത്തെടുക്കുന്ന നായ്ക്കളിൽ 10% പേരെയും ഉടമകൾ പല പ്രശ്‌നങ്ങളെയും തുടർന്ന് തിരിച്ചയക്കാറുണ്ടെന്ന് ക്ലെയർ പറഞ്ഞു. എന്നാൽ വളർത്തുമൃഗത്തെ തിരികെ നൽകാൻ ആഗ്രഹിക്കുന്ന ഉടമകൾ ശരിയായ കാരണങ്ങളാലായിരിക്കണം അങ്ങനെ ചെയ്യേണ്ടതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. ഉടമകൾ മൃഗങ്ങളെ മടക്കി നൽകുന്നതിനുള്ള ചില രസകരമായ കാരണങ്ങളും ക്ലെയർ വെളിപ്പെടുത്തി.

    സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതും രോഗം, അല്ലെങ്കിൽ മരണം എന്നിവ പോലുള്ള ചില കാരണങ്ങളും മനസ്സിലാക്കാവുന്നതാണെന്നും എന്നാൽ ചില സമയങ്ങളിൽ, കുടുംബ ബന്ധങ്ങൾ തകരുന്നതും വിവാഹമോചനവുമൊക്കെ നായ്ക്കളെ തിരികെ ഷെൽട്ടർ ഹോമുകളിൽ ഏൽപ്പിക്കാനുള്ള കാരണങ്ങളാകാറുണ്ടെന്നും ക്ലെയർ വ്യക്തമാക്കി.

    നിലവിലെ മഹാമാരി സാഹചര്യങ്ങളെ തുടർന്ന് നിരവധി ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളെ തിരികെ ഷെൽട്ടർ ഹോമുകളിൽ ഏൽപ്പിച്ചെന്നും ഉടമകൾക്ക് തൊഴിലുകൾ നഷ്‌ടമായതാണ് ഇതിന് കാരണമെന്നും ക്ലെയർ അഭിമുഖത്തിൽ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇത്തരത്തിൽ പൂച്ചകളെ തിരികെ ഏൽപ്പിച്ചവരുണ്ടെന്നും ക്ലെയർ പറഞ്ഞു.

    Also Read- കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽ

    എന്നാൽ ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് അവരുടെ വളർത്തുമൃഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ വളർത്തു മൃഗങ്ങളെ ഷെൽട്ടർ ഹോമുകളിൽ നിന്ന് ദത്തെടുത്തിരുന്നതായും ക്ലെയർ വ്യക്തമാക്കി. എന്നാൽ ചിലർ വളർത്തു മൃഗങ്ങളെ തിരികെ ഏൽപ്പിക്കുന്നതിന്റെ കാരണങ്ങൾ യുക്തിരഹിതമാണെന്നും നായ പരവതാനികൾ നശിപ്പിക്കുന്നതും വാതിലിൽ കടിയ്ക്കുന്നതുമൊക്കെയാണ് ചിലരുടെ പ്രശ്നങ്ങളെന്നും ക്ലെയർ പറഞ്ഞു.

    ഒരു ഉടമ നായയെ തിരികെ നൽകിയ കാരണം കൂടി ക്ലെയർ വ്യക്തമാക്കി. നായയുടെ നിറം സോഫയുടെ നിറവുമായി ചേരുന്നില്ലെന്ന കാരണം പറഞ്ഞാണ് ഇയാൾ നായയെ തിരിച്ചയച്ചത്. ഇയാളെ ഇപ്പോൾ ബാറ്റേഴ്സയിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും ക്ലെയർ പറഞ്ഞു. തിരിച്ചെത്തിയ നായയെ ഇപ്പോൾ കൂടുതൽ സ്നേഹമുള്ള മറ്റൊരു കുടുംബം ദത്തെടുത്തു. മൃഗങ്ങൾക്ക് പുതിയ വീടുകൾ കണ്ടെത്താൻ ബാറ്റേഴ്സയിലെ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിക്കുകയാണ്. വളർത്തു മൃഗങ്ങൾക്ക് വേണ്ടത് സ്നേഹമാണെന്നും പകരം അവർ കൂടുതൽ വിശ്വസ്തതരായിക്കുമെന്നും ക്ലെയർ വ്യക്തമാക്കി.

    വളർത്തു നായയുടെ പേരിൽ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശം എഴുതി വച്ചയാളുടെ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുമ്പ് ഡോറിസ് എന്നയാൾ എഴുതിയ വിൽപത്രത്തിൽ പറയുന്നത്, 5 മില്യൺ ഡോളർ അതായത് 36,29,55,250 കോടി ഇന്ത്യൻ രൂപ ലുലു എന്ന അദ്ദേഹത്തിന്റെ നായയ്ക്ക് ഉള്ളതാണെന്നാണ്. ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നൽകിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്.
    Published by:Rajesh V
    First published: