• HOME
  • »
  • NEWS
  • »
  • buzz
  • »
  • DOG TURN TIGER FOR CHASE THE MONKEY TV JBS NEW

ഒരു ചേഞ്ച് ആർക്കാണിഷ്ടമില്ലാത്തത്? വളർത്തു നായയ്ക്ക് പുതിയ ലുക്ക്; ഒരു കടുവയുടെ വേഷമായാലോ

ദൗത്യം പുതുതായതുകൊണ്ട് തന്നെ ലുക്കും പുതിയതാകട്ടെ എന്ന് കരുതി മാത്രമല്ല ശ്രീകാന്ത് ഈ പണി ഒപ്പിച്ചത്...

dog tiger

dog tiger

  • Share this:
    ബെംഗളൂരു: കൃഷിയിടത്തിൽ കുരങ്ങൻമാരുടെ ശല്യം കാരണം പൊറുതി മുട്ടിയ കർഷകൻ, വളർത്തുനായയ്ക്ക് പുതിയ വേഷം നൽകി. കര്‍ണാടകയിലെ ശിവമോഗ ഗ്രാമത്തില്‍ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്താനായി വള‍ർത്തുനായക്ക് കർഷകൻ കടവയുടെ ഡിസൈനിലുള്ള പെയിന്റടിക്കുകയായിരുന്നു. ശിവമോഗ തീര്‍ത്തഹള്ളിയിലെ ശ്രീകാന്ത് ഗൗഡയെന്ന കർഷകനാണ് സ്വന്തം നായയെ പുതിയ ദൗത്യം ഏൽപ്പിച്ചത്.

    ദൗത്യം പുതുതായതുകൊണ്ട് തന്നെ ലുക്കും പുതിയതാകട്ടെ എന്ന് കരുതി മാത്രമല്ല ശ്രീകാന്ത് ഈ പണി ഒപ്പിച്ചത്. കുരങ്ങ് ശല്യം ഒ​ഴിവാക്കാൻ ഒരിക്കൽ കടവയുടെ പാവ തോട്ടത്തിൽ വച്ചിരുന്നു. അത് ഫലം കണ്ടതോടെയാണ് പുതിയ രീതി പരീക്ഷിക്കാൻ ഇയാൾ തയ്യാറായത്.

    ഏതായാലും കടുവയുടെ ലുക്കിലുള്ള നായ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമാണ്. കൃഷിയിടത്തിൽ കുരങ്ങ് ശല്യം ഇപ്പോൾ തീരെയില്ലെന്നും ശ്രീകാന്ത് സാക്ഷ്യപ്പെടുത്തുന്നു.
    First published:
    )}