മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് വെച്ച് പിൻയാത്രക്കാരനായി നായ; കയ്യടിച്ച് സോഷ്യൽ മീഡിയ

തമിഴ് നാട്ടിൽ നിന്ന് റെക്കോർഡ് ചെയ്യപ്പെട്ട 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കീഴക്കിയിരിക്കുന്നത്.

News18 Malayalam | news18
Updated: January 9, 2020, 8:09 PM IST
മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് വെച്ച് പിൻയാത്രക്കാരനായി നായ; കയ്യടിച്ച് സോഷ്യൽ മീഡിയ
ഹെർമെറ്റ് ധരിച്ച് ലാബ്രഡോർ
  • News18
  • Last Updated: January 9, 2020, 8:09 PM IST
  • Share this:
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടുപേർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ട് കുറച്ചു കാലമായെങ്കിലും ഇപ്പോഴും ഹെൽമെറ്റ് വെയ്ക്കാൻ നമ്മളിൽ മിക്കവരും തയ്യാറല്ല. എന്നാൽ, ഇതിനിടയിലാണ് ഹെൽമെറ്റ് വെച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്ത ഒരു നായ കൌതുകവും ചർച്ചയുമാകുന്നത്. കറുത്ത ലാബ്രഡോറാണ് നിയമം കൃത്യമായി പാലിച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്തത്.

തമിഴ് നാട്ടിൽ നിന്ന് റെക്കോർഡ് ചെയ്യപ്പെട്ട 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കീഴക്കിയിരിക്കുന്നത്. മഞ്ഞ നിറമുള്ള ടി ഷർട്ട് ധരിച്ചയാൾ ഓടിക്കുന്ന ബൈക്കിനു പിന്നിലാണ് ഹെൽമെറ്റ് വെച്ച് സഞ്ചരിക്കുന്ന ലാബിനെ കണ്ടത്. പിൻസീറ്റിലിരിക്കുന്ന ലാബ് തന്‍റെ ഉടമസ്ഥന്‍റെ തോളുകളിൽ പിടിച്ചിട്ടുമുണ്ട്.

 



 



പ്രമോദ് മാധവ് എന്നയാളാണ് വീഡിയോ പങ്കു വെച്ചത്. 'സുരക്ഷയ്ക്കായി ഹെൽമെറ്റ് വെച്ച് നായയും... ഉടമസ്ഥന്‍റെ ശ്രദ്ധ പ്രശംസനീയം' വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രമോദ് കുറിച്ചു.

 



പക്ഷേ, വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നായയുടെ സുരക്ഷയ്ക്ക് ഹെൽമെറ്റ് വെച്ച ഉടമസ്ഥനെ മിക്കവരും അഭിനന്ദിച്ചു.

 



എന്നാൽ, നായയുമായി ചെയ്യാവുന്ന സുരക്ഷിതയാത്രയല്ല ഇതെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ വാദം. എന്തൊക്കെയായാലും ഹെൽമെറ്റ് വെച്ച ലാബ് ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
Published by: Joys Joy
First published: January 9, 2020, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading