• HOME
 • »
 • NEWS
 • »
 • buzz
 • »
 • Heat | ചൂടിനെ ചെറുക്കാൻ ഫാൻ ശരീരത്തിൽ ഘടിപ്പിക്കാം; വളർത്തുമൃഗങ്ങൾക്ക് പ്രത്യേക വസ്ത്രവുമായി ജപ്പാൻ കമ്പനി

Heat | ചൂടിനെ ചെറുക്കാൻ ഫാൻ ശരീരത്തിൽ ഘടിപ്പിക്കാം; വളർത്തുമൃഗങ്ങൾക്ക് പ്രത്യേക വസ്ത്രവുമായി ജപ്പാൻ കമ്പനി

മൃ​ഗങ്ങളുടെ ശരീരത്തിൽ ധരിക്കാവുന്ന തരത്തിലാണ് ഈ ഉപകരണം ലഭ്യമാക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനിന് 80 ​ഗ്രാം (3 ഔൺസ് ) ഭാരം ആണ് ഉള്ളത്.

 • Last Updated :
 • Share this:
  വേനൽക്കാലം (Summer) ആയാൽ ചൂടിൽ നിന്നും രക്ഷ നേടാൻ നമ്മൾ പല മാർ​​ഗങ്ങളും തേടാറുണ്ട്. എന്നാൽ, നമ്മുടെ വളർത്ത് മൃ​ഗങ്ങൾക്ക് (pets) എങ്ങനെയാണ് വേനൽ ചൂടിൽ നിന്നും ആശ്വാസം നൽകാൻ കഴിയുക? നായ്ക്കളെയും പൂച്ചകളെയും മറ്റ് അരുമ മൃ​ഗങ്ങളെയും വളർത്തുന്ന പലരെയും വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണിത്. എന്നാൽ, ഇപ്പോൾ ടോക്കിയോയിലെ (Tokyo) ഒരു വസ്ത്ര നിർമ്മാതാവ് ഇതിനുള്ള ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്.

  മൃ​ഗഡോക്ടർമാരുമായി ചേർന്ന് വളർത്തുമൃഗങ്ങൾക്ക് ധരിക്കാവുന്ന തരത്തിലുള്ള ഫാൻ ( wearable fan) ഡിസൈൻ ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് ഇവർ. മെറ്റേണിറ്റി വസ്ത്രനിർമ്മാതാക്കളായ സ്വീറ്റ് മമ്മിയാണ് (Sweet Mommy) ഈ ആശയത്തിന് പിന്നിൽ. വളർത്തുമൃ​ഗങ്ങൾക്കായുള്ള ഈ പ്രത്യേക ഉപകരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വസ്ത്ര നിർമാതാക്കൾ അറിയിച്ചു. ജപ്പാനിലെ ചൂടുള്ള വേനൽക്കാല കാലാവസ്ഥയിൽ തങ്ങളുടെ വളർത്ത് മൃ​ഗങ്ങളെ ഓർത്ത് ആശങ്കപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്. രോമം കളയാൻ കഴിയാത്ത നായ്ക്കൾക്കും പൂച്ചകൾക്കും വേനൽക്കാലത്ത് ഈ ഫാനിലൂടെ ആശ്വാസം നൽകാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

  മൃ​ഗങ്ങളുടെ ശരീരത്തിൽ ധരിക്കാവുന്ന തരത്തിലാണ് ഈ ഉപകരണം ലഭ്യമാക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനിന് 80 ​ഗ്രാം (3 ഔൺസ് ) ഭാരം ആണ് ഉള്ളത്. ഇത് ഒരു വലപോലുള്ള വസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കും. ഈ ഫാൻ ധരിപ്പിച്ചാൽ മൃഗത്തിന്റെ ശരീരത്തിന് ചുറ്റും കാറ്റ് ലഭിക്കും.

  read also: അച്ഛന് അപകടം സംഭവിച്ചു; സൊമാറ്റോ ഡെലിവറി ജോലി ഏറ്റെടുത്ത് ഏഴു വയസുകാരൻ

  സ്വന്തം വളർത്തു മൃ​ഗത്തിന്റെ വിഷമ സ്ഥിതിയാണ് ഈ ഉത്പന്നം പുറത്തിറക്കാൻ തനിക്ക് പ്രേരണയായതെന്ന് മെറ്റേണിറ്റി വസ്ത്രനിർമ്മാതാക്കളായ സ്വീറ്റ് മമ്മിയുടെ പ്രസിഡന്റ് റെയ് ഉസാവ പറഞ്ഞു.
  “ കഠിനമായ വേനൽച്ചൂടിൽ നടക്കാൻ പുറത്തെടുക്കുമ്പോഴെല്ലാം എന്റെ വളർത്തുമൃഗമായ ചിഹുവാഹുവ തളർന്നുകിടക്കുന്നതാണ് കാണുന്നത്. ഇതാണ് ഈ ഉപകരണം സൃഷ്ടിക്കാൻ എന്നെ പ്രേരിപ്പിച്ചത് “ റെയ് ഉസാവ പറഞ്ഞു

  “ഈ വർഷം മിക്കവാറും മഴക്കാലം ഉണ്ടായിരുന്നില്ല, അതിനാൽ ചൂടുള്ള ദിവസങ്ങൾ നേരത്തെ വന്നു, അങ്ങനെ നോക്കുമ്പോൾ, വിപണിക്ക് ഏറ്റവും അനുയോജ്യമായ ഒരു ഉൽപ്പന്നം ഞങ്ങൾ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നതായാണ് കരുതുന്നത്,” അവർ പറഞ്ഞു.

  see also: വീടിനും നായയ്ക്കും വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഓഫീസില്‍ വരേണ്ടതില്ല; ഹര്‍ഷ് ഗോയങ്കയുടെ പോസ്റ്റ് വിവാദത്തില്‍

  ജൂൺ അവസാനത്തോടെ ടോക്കിയോയിലെ മഴക്കാലം കഴിഞ്ഞു. അതിന് ശേഷം, ജപ്പാന്റെ തലസ്ഥാനം നേരിട്ടത് ഒമ്പത് ദിവസത്തോളം നീണ്ടു നിന്ന ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണതരംഗമാണ്. 35 ഡിഗ്രി സെൽഷ്യസ് (95 ഫാരൻഹീറ്റ്) വരെ താപനിലയാണ് രേഖപ്പെടുത്തിയത്.

  “വളർത്ത് നായക്ക് തണുപ്പ് നൽകാനായി ഞാൻ സാധാരണയായി ഡ്രൈ ഐസ് പായ്ക്കുകൾ ആണ് ഉപയോഗിക്കുന്നത്. പക്ഷേ, ഈ ഫാനുണ്ടെങ്കിൽ എന്റെ നായകളെ കൊണ്ടു നടക്കാൻ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു, ” എന്നാണ് ഫാനിന്റെ ഉപഭോക്താക്കളിൽ ഒരാളായ മാമി കുമാമോട്ടോയുടെ പ്രതികരണം. രണ്ട് വളർത്തു നായകളുടെ ഉടമയാണ് അദ്ദേഹം

  സ്വീറ്റ് മമ്മി ജൂലൈ ആദ്യവാരമാണഅ ഈ ഉപകരണം വിപണിയിൽ അവതരിപ്പിച്ചത്. ഇതിനോടകം ഉപകരണത്തിന് 100 ഓളം ഓർഡറുകൾ ലഭിച്ചു കഴിഞ്ഞതായി ഉസാവ പറഞ്ഞു. അഞ്ച് വ്യത്യസ്ത വലുപ്പങ്ങളിൽ ഫാൻ ലഭിമാക്കുന്നുണ്ട്. നിലവിൽ ഇതിന്റെ വില 9,900 യെൻ (74 ഡോളർ) ആണ്.
  Published by:Amal Surendran
  First published: