നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മുടിവെട്ട് കഴിഞ്ഞ സിംഹം' ഗ്രാമത്തിൽ ഇറങ്ങി; പിന്നാലെ പാഞ്ഞ് നാട്ടുകാരും പോലീസും

  'മുടിവെട്ട് കഴിഞ്ഞ സിംഹം' ഗ്രാമത്തിൽ ഇറങ്ങി; പിന്നാലെ പാഞ്ഞ് നാട്ടുകാരും പോലീസും

  Dog's Haircut Confused Spanish People Who Mistook it for a Lion | തെരുവുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന 'സിംഹത്തെ' കണ്ട ശേഷം നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു

  ഗ്രാമത്തിൽ ഇറങ്ങിയ 'സിംഹം'

  ഗ്രാമത്തിൽ ഇറങ്ങിയ 'സിംഹം'

  • Share this:
   'അസാധാരണമായ ഹെയർകട്ട്' ചെയ്ത 'സിംഹത്തിനു' പിന്നാലെ പരക്കം പാഞ്ഞു നാട്ടുകാരും പോലീസും. തെരുവുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന 'സിംഹത്തെ' കണ്ട ശേഷം നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

   തോട്ടത്തിൽ ഒരു സിംഹം അലഞ്ഞുതിരിയുന്നതായി നാട്ടുകാർ മുന്നറിയിപ്പ് നൽകി തുടങ്ങിയപ്പോഴാണ് ഏവരും പരിഭ്രാന്തിയിലാവുന്നത്‌. മറ്റു ചിലർ അതെന്തോ വിചിത്ര ജീവിയെന്നു ധരിച്ചു.

   സിംഹത്തെ പിടിക്കണമെന്നും പറഞ്ഞുള്ള ഫോൺ കോളുകൾ ലഭിച്ച ശേഷം പിടിക്കാനായി പോലീസ് എത്തുകയായിരുന്നു. പ്രദേശത്ത് എത്തിയപ്പോൾ സിംഹത്തിന് സമാനമായ 'ഹെയർകട്ട്' ഉള്ള നായയാണെന്ന് അവർ കണ്ടെത്തി. മൈക്രോ ചിപ്പ് വഴിയാണ് അത് മനസ്സിലാക്കാൻ സാധിച്ചത്. അതേപ്പറ്റി വിശദമായി പോലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

   പോലീസിന്റെ ട്വീറ്റിന് ഇന്റർനെറ്റിൽ മികച്ച പ്രതികരണമായിരുന്നു. 2.5K റീട്വീറ്റുകളും 6.9K ലൈക്കുകളും ലഭിച്ചു. ട്വീറ്റിനോട് പ്രതികരിച്ച ട്വീപ്പിൾ രസകരമായ മീമുകളും പങ്കിട്ടു.

   സമാനമായ ഒരു സംഭവം 2013ൽ യുഎസിലെ വിർജീനിയയിലും നടന്നു. ലാബ്രഡൂഡിൽ ഇനത്തിൽ പെട്ട നായയെ കണ്ടവർ അതിനെ സിംഹം എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

   Published by:meera
   First published:
   )}