HOME » NEWS » Buzz » DONALD TRUMP DOPPELGANGER SELLING KULFI IN PAKISTAN WITH SOULFUL BARITONE IS WINNING THE INTERNET AR

‘കുൽഫി വിറ്റ് ഡൊണാൾഡ് ട്രംപ്’: വൈറലായി മുൻ യുഎസ് പ്രസിഡന്റിന്റെ പാകിസ്ഥാനി അപരൻ

രുചികരമായ കുൽഫി വിൽക്കുന്ന തന്റെ വണ്ടി ഉന്തുന്നതിനിടയിൽ ഈ മനുഷ്യൻ ശക്തമായി ഉച്ചത്തിൽ മനോഹരമായി പാടുന്നത് കാണാം.

News18 Malayalam | news18-malayalam
Updated: June 14, 2021, 5:47 PM IST
‘കുൽഫി വിറ്റ് ഡൊണാൾഡ് ട്രംപ്’: വൈറലായി മുൻ യുഎസ് പ്രസിഡന്റിന്റെ പാകിസ്ഥാനി അപരൻ
Trump
  • Share this:
ഇന്റർനെറ്റിലൂടെ പ്രത്യേകിച്ച് സോഷ്യൽമീഡിയയുടെ വരവോട് കൂടി നിമിഷനേരം കൊണ്ടാണ് ഒരാൾ ലോകമെമ്പാടും പ്രശസ്തി ആർജിക്കുന്നത്. സോഷ്യൽ മീഡിയ ലോകത്തെ മുഴുവൻ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റിയെന്ന് വേണം പറയാൻ.

ലോകത്ത് ഒരാളേപ്പോലെ മറ്റ് ഏഴുപേർ ഉണ്ടെന്നുള്ള ആ 'പഴയ'ചെല്ലിനെയും ഈ 'പുതിയ' മാധ്യമം തെളിവു സഹിതം ലോകത്തിനു മുന്നിൽ കാണിച്ചു തന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അപരൻ. ട്രംപിന്റെ ഈ അപരനെ കണ്ടെത്തിയിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നുമാണ്. കുൽഫി വിൽപ്പനക്കാരനും നല്ല ഒന്നാന്തരം പാട്ടുകാരനുമാണ് കക്ഷി.

പാക്കിസ്ഥാനിൽ നിന്നുള്ള ഇയാൾക്ക് അൽബിനിസം ബാധിച്ചിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ വെളുത്ത മുടിയും ത്വക്കും കൂടാതെ ഡൊണാൾഡ് ട്രംപിന് സമാനമായ ശരീരഘടനയും ഉണ്ട്. കുൽഫി വിൽപ്പനക്കാരനായ ഇദ്ദേഹം തന്റെ കുൽഫി വണ്ടിയും ഉന്തിക്കൊണ്ട് പാട്ടു പാടിപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.

പ്രശസ്ത പാക്കിസ്ഥാനി ഗായകൻ ഷെഹ്‌സാദ് റോയി ആണ് കുർത്തയും പൈജാമയും ധരിച്ച് ട്രംപിൻ്റെ രൂപ സാദൃശ്യമുള്ള ഈ വ്യക്തിയുടെ പാട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. “വാ. ഖുൽഫി വലായ് ഭായ്, ക്യാ ബാത്ത് ഹെ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായത്.

രുചികരമായ കുൽഫി വിൽക്കുന്ന തന്റെ വണ്ടി ഉന്തുന്നതിനിടയിൽ ഈ മനുഷ്യൻ ശക്തമായി ഉച്ചത്തിൽ മനോഹരമായി പാടുന്നത് കാണാം.

Also Read- ട്രെയിൻ പാഞ്ഞടുക്കുമ്പോൾ പാളത്തിൽ അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനിടയിൽ കുൽഫി വിൽപ്പനക്കാരൻ പാകിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ സാഹിവാൾ സ്വദേശിയാണെന്നും അദ്ദേഹത്തെ ‘ചാച്ച ബഗ്ഗ’ എന്നാണ് വിളിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ വർഷങ്ങളായി ചാച്ച ബഗ്ഗയുടെ കുൽഫി വാങ്ങാറുണ്ടെന്നും അദ്ദേഹത്തെ സഹായിക്കാൻ പരമാവധി ശ്രമിക്കുമെന്നും കമന്റ് ചെയ്തിട്ടുണ്ട്.

അനവധി ആളുകളാണ് ട്വിറ്ററിൽ ഇതിനോടകം വീഡിയോ കണ്ടതും, ഷെയർ ചെയ്തിരിക്കുന്നതും. നിരവധി ആളുകൾ വീഡിയോക്ക് താഴെ കമന്റുകളായിട്ടും എത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം യുഎസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പാകിസ്ഥാനിൽ ‘കുൽഫി’ വിൽക്കാൻ ട്രംപ് പോയ കാര്യം അറിഞ്ഞില്ലെന്നാണ് ചിലരുടെ കമന്റ്. മുൻ യുഎസ് പ്രസിഡന്റിന് ഇത്ര മനോഹരമായി പാടാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്. ശരിക്കും ട്രംപിനേപ്പോലെ തോന്നുന്നു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.

എന്നാൽ നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ ചർമ്മത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഠിനമായ വെയിൽ അദ്ദേഹത്തിന്റെ ചർമ്മത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചും, നിരവധി ഉപയോക്താക്കൾ അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും കമന്റിൽ പരസ്പരം ചർച്ച ചെയ്യുന്നുണ്ട്.

ഒരു പക്ഷേ യുഎസ് തെരഞ്ഞെടുപ്പിൽ ചാച്ച ബഗ്ഗയ്ക്ക് മത്സരിക്കാനായേക്കില്ല, പക്ഷേ അദ്ദേഹത്തിന് ഏറ്റവും മികച്ച ആരോഗ്യം ആശംസിക്കാം.
Published by: Anuraj GR
First published: June 14, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories