ഇനി എന്ത് ഉച്ചകോടി; കോവിഡ് സംബന്ധിച്ച ചര്‍ച്ച നടക്കുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാൻ
ഇനി എന്ത് ഉച്ചകോടി; കോവിഡ് സംബന്ധിച്ച ചര്‍ച്ച നടക്കുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാൻ
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയില്‍ നിന്നാണ് ട്രംപ് വിട്ടുനിന്നത്
Donald Trump
Last Updated :
Share this:
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാൾഡ് ട്രംപ്പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണ് നടന്നത്. എന്നാൽ ഇതൊഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകിയ ട്രംപിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയില്‍ നിന്നാണ് ട്രംപ് വിട്ടുനിന്നത്.
അമേരിക്കയില്‍ കോവിഡ് അനുദിനം വ്യാപിക്കുമ്പോഴും ട്രംപ് മീറ്റിങ്ങിൽ പങ്കെടുക്കാതെ ഗോൾഫ് കളിച്ചത് ട്രംപി വിരുദ്ധർ ആയുധമാക്കിയിട്ടുണ്ട്. നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.
ഉച്ചകോടിയുടെ തുടക്കത്തില്‍ പതിമൂന്ന് മിനിറ്റോളം ട്രംപ് പങ്കെടുത്തിരുന്നു. പിന്നീട് വൈറ്റ് ഹൗസ് വിട്ട് വാഷിങ്ടണിന് പുറത്തുള്ള ഗോള്‍ഫ് ക്ലബിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് ഓണ്‍ലൈന്‍ ആയി പ്രത്യേക ഉച്ചകോടി നടന്നത്. സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.