നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Donkey Race | 'കഴുതയോട്ട'ത്തിനുള്ള തയ്യാറെടുപ്പിൽ ഗ്രാമവാസികൾ; ആന്ധ്രയിൽ ഇപ്പോഴും തുടരുന്ന ആചാരം

  Donkey Race | 'കഴുതയോട്ട'ത്തിനുള്ള തയ്യാറെടുപ്പിൽ ഗ്രാമവാസികൾ; ആന്ധ്രയിൽ ഇപ്പോഴും തുടരുന്ന ആചാരം

  ഏറെ പ്രത്യേകതകളോടെയാണ് ഗ്രാമവാസികള്‍ ഈ കഴുതയോട്ട മത്സരം നടത്തുന്നത്.

  • Share this:
   കോഴിപ്പോര് (Cock Fight), കാളപ്പോര് (Bull-Fight), കുതിരപ്പന്തയം (Horse race) എന്നിവയെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ആന്ധ്രപ്രദേശിലെ കുര്‍നൂല്‍ (Kurnool) ജില്ലയില്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു ആചാരം ഇപ്പോഴും അരങ്ങേറുന്നുണ്ട്. കുര്‍നൂല്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഉത്സവങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ജനപ്രിയ സംഭവമാണ് കഴുതയോട്ടം (Donkey Race). റായലസീമ (Rayalaseema) ജില്ല അതിന്റെ ഗ്രാമ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന കഴുതയോട്ടത്താല്‍ പ്രശസ്തമാണ്.

   ഏറെ പ്രത്യേകതകളോടെയാണ് ഗ്രാമവാസികള്‍ ഈ കഴുതയോട്ട മത്സരം നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കഴുതകളുടെ പുറത്ത് ഭാരം വെച്ചു കെട്ടും. മത്സരത്തിന്റെ ഭാഗമായി നിശ്ചിത സമയത്തേക്ക് ഈ കഴുതകളെ ഓടിക്കും. ഇത് വളരെ വിചിത്രമായി തോന്നുമെങ്കിലും ജില്ലയിലെ പല ഭാഗങ്ങളിലും ഇത് പ്രശസ്തമാണ്. അടുത്തിടെ ചില ഗ്രാമവാസികള്‍ പണത്തിനായി കഴുതപ്പാല്‍ വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. അല്ലഗദ്ദ, രുദ്വാരം, ചഗലമാരി, കോവേലകുന്ത, ബനഗനപള്ളി, കൊടുമൂര്‍, അവുകു, പത്തികൊണ്ട, അദോനി, കല്ലൂര്‍, വേലുഗൊഡി തുടങ്ങിയ ഗ്രാമങ്ങളില്‍ ഈ മത്സരങ്ങള്‍ പതിവായി നടത്തപ്പെടാറുണ്ട്.

   ഈ ഗ്രാമവാസികള്‍ വരാനിരിക്കുന്ന സംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങളിലാണ്. കഴുതയോട്ടം ഇവിടെ വളരെ വലിയ ആഘോഷമാണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ ചന്തകളില്‍ നിന്നും കഴുതകളെ വാങ്ങും. ഉത്സവത്തിന് മുന്നോടിയായി കഴുത ചന്ത സജീവമാകും. ഇപ്പോള്‍ ഇവിടെ കഴുതകളെ വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും തിരക്കിലാണ് ആളുകള്‍.

   മത്സരത്തില്‍ വിജയിക്കുന്നതിനായി വലിയ തയ്യാറുപ്പുകളാണ് പലരും നടത്തുന്നത്. കഴുതകള്‍ക്ക് ശക്തി ലഭിക്കാനായി സാധാരണ തീറ്റയ്ക്ക് പുറമെ 2 കിലോഗ്രാം ധാന്യങ്ങള്‍, ചെറുപയര്‍, ശര്‍ക്കര, നെല്ല്, തുടങ്ങി മികച്ച പോഷകാഹാരങ്ങള്‍ എന്നിവ നല്‍കും.

   Also Read-Viral video | 72കാരി പാറുവമ്മയുടെ ത്രില്ലടിപ്പിക്കുന്ന ആകാശയാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

   ഉഗാദി, ശ്രീരാമ നവമി, സംക്രാന്തി, കാശിനായന്‍ ഉത്സവം, ദേവി ബ്രഹ്‌മോത്സവം പോലുള്ള ഉത്സവങ്ങളിലാണ് കഴുതയോട്ടം നടത്താറുള്ളത്. ഇതിന് പുറമെ മറ്റ് ചില പ്രാദേശിക ചടങ്ങുകളുടെ ഭാഗമായും കഴുതയോട്ടം സംഘടിപ്പിക്കാറുണ്ട്. ഉത്സവ വേളകളില്‍, കഴുതയോട്ടത്തിന്സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലി തന്നെ ഉണ്ടാവാറുണ്ട്. നന്ദ്യാല്‍, ചഗലമാരി, കുര്‍നൂല്‍, അല്‍വകൊണ്ട, കോവേലകുന്ത്‌ല തുടങ്ങിയ സ്ഥലങ്ങളിലും ഈ പരിപാടി നടത്താറുണ്ട്.

   ഉത്സവകാലത്ത് കഴുതയോട്ടം പോലുള്ള പരിപാടികള്‍ കൂടുതലാകുന്നതോടെ പൊതുവിപണിയില്‍ കഴുതയുടെ വില 40,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഉയരാറുണ്ട്. പരിപാടികള്‍ നടത്തുന്നവര്‍ കഴുതകളെ അവയുടെ വലിപ്പവും ഉയരവും നോക്കി വാങ്ങുകയും ഓട്ടത്തില്‍ വിജയിക്കാന്‍ ആഴശ്യമായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യും. ദിവസവും രാവിലെയും വൈകുന്നേരവും 100 കിലോ മുതല്‍ 200 കിലോഗ്രാം വരെ ഭാരം പുറത്ത് കയറ്റിവെച്ചാണ് കഴുതകള്‍ക്ക് പരിശീലനം നല്‍കുന്നത്.

   Also Read-Flight Journey | വിലപിടിപ്പുള്ള സമ്മാനങ്ങളുടെ സ്ഥാനത്ത് നായയ്ക്കുള്ള ഭക്ഷണം; വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടിവന്ന അനുഭവം

   200 കിലോ വരെ ഭാരമുള്ള മണല്‍ച്ചാക്കുകള്‍ പുറത്ത് കയറ്റി നിശ്ചിതസമയം ഓടുന്ന കഴുകളാണ് മത്സരത്തില്‍ വിജയിക്കുന്നത്. സംക്രാന്തി അടുത്തിരിക്കുന്നതിനാല്‍ ഈ വര്‍ഷവും കഴുത പോരാട്ടം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.
   Published by:Jayesh Krishnan
   First published:
   )}