ശരീരഭാഗങ്ങൾ കൂടുതൽ പുറത്ത് കാണുന്ന വസ്ത്രങ്ങളും, ഹീൽസും വേണ്ട; വിവാദമായി യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ

ശരീരഭാഗങ്ങൾ ഒരുപാട് പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ക്യാമ്പസിനുള്ളിൽ പാടില്ലെന്നാണ് മുഖ്യനിർദേശം.ആളുകളിൽ പ്രലോഭനം ഉണ്ടാക്കുന്ന തടയാനാണിതെന്നാണ് വാദം.

News18 Malayalam | news18-malayalam
Updated: September 3, 2020, 2:49 PM IST
ശരീരഭാഗങ്ങൾ കൂടുതൽ പുറത്ത് കാണുന്ന വസ്ത്രങ്ങളും, ഹീൽസും വേണ്ട; വിവാദമായി യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ
പ്രതീകാത്മ ചിത്രം
  • Share this:
ചൈനയിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിനികൾക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് സോഷ്യൽ മീഡിയ‌യിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. സതേൺ ചൈനയിലെ ഗുവാങ്സി യൂണിവേഴ്സിറ്റിയു‌ടെ സുരക്ഷാ ഗൈഡ് ആണ് ലിംഗ വിവേചനം എന്ന പേരിൽ വിവാദത്തിലായത്. സാമൂഹികമായി യാഥാസ്ഥിതിക നിലപാടുകളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. എങ്കിലും യൂണിവേഴ്സിറ്റിയുടെ ഇത്തരമൊരു ഗൈഡ് ലൈൻ സോഷ്യൽ മീഡിയയിൽ വിമർശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ശരീരഭാഗങ്ങൾ ഒരുപാട് പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ക്യാമ്പസിനുള്ളിൽ പാടില്ലെന്നാണ് മുഖ്യനിർദേശം.

ആളുകളിൽ പ്രലോഭനം ഉണ്ടാക്കുന്നത് തടയാനാണിതെന്നാണ് വാദം. 'ഇറക്കം കുറഞ്ഞതോ ശരീരഭാഗങ്ങൾ ഒരുപാട് പ്രകടമാകുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, ആളുകളിൽ പ്രലോഭനം ഉണ്ടാകാതിരിക്കുന്നതിനായി കഴുത്തിറക്കം കൂടിയ, ഇടുപ്പും മുതുകും കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം' എന്നാണ് നിർദേശം.

'നടക്കുന്നതിന് നിയന്ത്രണം വരുത്തുന്ന തരത്തിലുള്ള ഹൈ ഹീൽസ് ചെരിപ്പുകളും ചില അവസരങ്ങളിൽ അനുയോജ്യമല്ല. അതും ഒഴിവാക്കണം.. ഇതിന് പുറമെ തനിയെ പുറത്തു പോകുന്നതും പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യൂണിവേഴ്സിറ്റിയുടെ ഈ ഗൈഡ് ലൈൻ ഓൺലൈനിൽ പ്രചരിച്ചത്. പിന്നാലെ തന്നെ നിരവധി ആളുകൾ യൂണിവേഴ്സിറ്റിക്കെതിരെ രംഗത്തെത്തി. ലൈംഗിക അതിക്രമങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന് പറഞ്ഞു വയ്ക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണിതെന്നാണ് മുഖ്യ ആരോപണം.
You may also like:Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]
ട്വിറ്ററിന് സമാനമായ വെയ്ബു പ്ലാറ്റ്ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. 'സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ പ്രലോഭനമായി കാണുന്നതെന്തിനാണെന്നാണ് ഒരാളുടെ ചോദ്യം.. ചില പുരുഷന്മാരുടെ മനസ് വികലമായതു കൊണ്ടാണ് ഇത്തരം ചിന്തകളെന്നും ഈ യൂസർ പറയുന്നു. സ്ത്രീകൾ ഒന്നും ഇതുവരെ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല പക്ഷെ ഗുവാങ്സി യൂണിവേഴ്സിറ്റി അവരെ ശാരീരികമായി അധിക്ഷേപിക്കാൻ തയ്യാറായി എന്നാണ് മറ്റൊരാളുടെ പ്രതികരണം.

ക്യാമ്പസിനുള്ളില്‍ സംസ്കാര മര്യാദ പാലിക്കേണ്ടതിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടാനാണ് ഇത്തരം നിർദേശം എന്നാണ് വിവാദ‌ങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പസ് അധികൃതരുടെ ന്യായീകരണം. ക്യാമ്പസിനുള്ളിൽ അല്ലാത്ത സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാം എന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

#MeToo ക്യാംപെയ്നുകളുടെ പശ്ചാത്തലത്തിൽ ലൈംഗികപീഡനം എന്നതിന്‍റെ നിർവചനം വിപുലീകരിച്ചു കൊണ്ടും ചില സുപ്രധാന നടപടികൾ എടുത്തും ആദ്യത്തെ സിവിൽ കോഡ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈന പാസാക്കിയിരുന്നു. എങ്കിലും യാഥാസ്ഥിതിക മനോഭാവം വച്ചു പുലർത്തുന്ന രാജ്യത്ത് ലൈംഗിക അതിക്രമം സംബന്ധിച്ച് തുറന്നു പറയാൻ പല സ്ത്രീകളും ഇപ്പോഴും വിമുഖത കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ പല ലൈംഗിക അതിക്രമ സംഭവങ്ങളിലും നീതി ലഭിക്കുക എന്നത് പ്രയാസകരമായാണ് വിലയിരുത്തപ്പെടുന്നത്.
Published by: Asha Sulfiker
First published: September 3, 2020, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading