• HOME
  • »
  • NEWS
  • »
  • buzz
  • »
  • വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ ' സ്ത്രീധനം'വരന്‍ മണ്ഡപത്തില്‍ വെച്ച് തിരിച്ചു നല്‍കി

വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ ' സ്ത്രീധനം'വരന്‍ മണ്ഡപത്തില്‍ വെച്ച് തിരിച്ചു നല്‍കി

വധുവിന്‍റെ പിതാവ് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് വരന്‍ തിരിച്ചു നല്‍കിയത്

  • Share this:

    സ്ത്രീധനത്തെ ചൊല്ലി ഭാര്യമാരെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വിവാഹദിവസം വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മണ്ഡപത്തില്‍ വെച്ച് തന്നെ തിരികെ ഏല്‍പ്പിച്ച് മാതൃകയാവുകയാണ് ഉത്തര്‍ പ്രദേശിലെ മുസാഫറാനഗര്‍ സ്വദേശി സൗരഭ് ചൗഹാൻ എന്ന യുവാവ്.

    വധുവിന്‍റെ പിതാവ് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് സൗരഭ് ചൗഹാൻ തിരിച്ചു നല്‍കിയത്. പകരം ഒരു രൂപ ‘ഷാഗുണ്‍’ ആയി സ്വീകരിക്കുകയും ചെയ്തു. ടിറ്റാവി പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖൻ ഗ്രാമത്തില്‍ വെള്ളിയാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് ഈ മാതൃകപരമായ പ്രവൃത്തി നടന്നതെന്ന്  വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരായ വരൻ സൗരഭ് ചൗഹാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനും വധു പ്രിൻസി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകളുമാണ്.സൗരഭിന്‍റെ തീരുമാനത്തെ ഗ്രാമവാസികള്‍ അഭിനന്ദിച്ചു.

    വിവാഹസല്‍ക്കാര ചടങ്ങിനിടെ വേദിയില്‍ വച്ച് വരൻ പരസ്യമായി ചുംബിച്ചു; വധു ബന്ധം ഉപേക്ഷിച്ചു

    വിവാഹ സല്‍ക്കാര ചടങ്ങില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ച വരനെതിരെ പരാതി നല്‍കി വധു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. നവംബര്‍ 26നായിരുന്നു ഇരുവരുടെയും വിവാഹം. നംവബര്‍ 28ന് പവാസ ഗ്രാമത്തില്‍ വെച്ച് ഒരു വിവാഹ സല്‍ക്കാര ചടങ്ങും നടത്തിയിരുന്നു. വേദിയില്‍ ഇരിക്കുമ്പോഴാണ് വരന്‍ വധുവിനെ ചുംബിച്ചത്. 300ഓളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വധുവിന് ഒട്ടും രസിച്ചില്ല. മാത്രവുമല്ല, അവള്‍ വേദിയില്‍ നിന്നിറങ്ങി മുറിയിലേക്ക് പോകുകയും ചെയ്തു.

    വീട്ടുകാര്‍ അവളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും വധു വിട്ടുകൊടുത്തില്ല. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുമെന്ന തീരുമാനത്തില്‍ അവളും ഉറച്ചുനിന്നു. തനിക്ക് വരന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്റെ വീട്ടില്‍ തന്നെ തുടരാനാണ് തീരുമാനം എന്നുമായിരുന്നു വധു പരാതിയില്‍ പറഞ്ഞത്. വരന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും 300 ആളുകളുടെ മുമ്പില്‍ വെച്ച് ഇത്തരമൊരു കാര്യം ചെയ്തയാള്‍ എങ്ങനെ മാറാനാണെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരനെതിരെ നടപടിയെടുക്കണമെന്ന് വധു ആവശ്യപ്പെട്ടത്.

    Published by:Arun krishna
    First published: