ഇന്റർഫേസ് /വാർത്ത /Buzz / ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂർണ്ണമായും മാറുന്ന ദില്ലിയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമായി ഡിപിസിസി

ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂർണ്ണമായും മാറുന്ന ദില്ലിയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമായി ഡിപിസിസി

national capital to completely switch to electric vehicles.

national capital to completely switch to electric vehicles.

2024 ഓടെ നഗരത്തിലെ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ മൊത്തം വാഹനങ്ങളുടെ 25 ശതമാനമായി ഉയര്‍ത്തുകയാണ് ദില്ലി അധികൃതര്‍ ലക്ഷ്യമിടുന്നത്.

  • Share this:

ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂര്‍ണ്ണമായും മാറുന്ന രാജ്യ തലസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി) മാറി. ദില്ലി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2020 അനുസരിച്ച് നഗരസഭയുടെ എല്ലാ വകുപ്പുകളും ലീസ് മോഡലിലൂടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറേണ്ടതുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് 29 ടാറ്റ നെക്‌സണ്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങി ഹരിത വാഹനങ്ങളിലേക്ക് പൂര്‍ണ്ണമായും മാറുന്ന ദില്ലിയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ഡിപിസിസി മാറി. ഇത്തരത്തിലുള്ള അഞ്ച് കാറുകള്‍ കൂടി ഉടന്‍ വാടകയ്‌ക്കെടുക്കുമെന്ന് ഡിപിസിസി അംഗം സെക്രട്ടറി കെ എസ് ജയചന്ദ്രന്‍ പറഞ്ഞു. ഇതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ ജൂലൈ 23 ന് പുറപ്പെടുവിക്കുകയും ചെയ്തു.

പൊതുമേഖലാ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസ് ലിമിറ്റഡ് സെപ്റ്റംബര്‍ 1 മുതല്‍ നഗരസഭയുടെ ഈ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനും ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കുന്നതിനുള്ള മാനസികമായ എതിര്‍പ്പിനെ മറികടക്കുന്നതിനും പൗരന്മാരെ പ്രേരിപ്പിക്കുന്നതില്‍ ഡിപിസിസി ഈ ഇ-വാഹനങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് സെക്രട്ടറി കെ എസ് ജയചന്ദ്രന്‍ പറഞ്ഞു. 20 മുതല്‍ 25 വരെ കാറുകള്‍ കൂടി പരിസ്ഥിതി വകുപ്പ് ഉടന്‍ വാടകയ്‌ക്കെടുക്കുന്നതാണ്.

മലിനീകരണ രഹിതവും ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ കാര്യക്ഷമതയുള്ളതും സുസ്ഥിര രൂപമായ വൈദ്യുതീകരണ രീതി ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണത്തെയും കാലാവസ്ഥാ പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഇ-മൊബിലിറ്റിയിലേക്കുള്ള മാറ്റമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 ഓടെ നഗരത്തിലെ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ മൊത്തം വാഹനങ്ങളുടെ 25 ശതമാനമായി ഉയര്‍ത്തുകയാണ് ദില്ലി അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇന്ത്യയിലെ സര്‍ക്കാര്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുമ്പോള്‍, സാങ്കേതികവിദ്യയും അതിനനുസരിച്ച് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ഇലക്ട്രിക് വാഹനങ്ങള്‍ അതേ സുഖവും അതേ ഡ്രൈവിംഗ് സൗകര്യവും നല്‍കുന്ന ഒരു ഐസി-എഞ്ചിന്‍ വാഹനത്തിന് സമാനമാണ്.

അതിനാല്‍ ഇതെല്ലാം ഒരു വാഹനത്തിന്റെ വിലനിര്‍ണ്ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രണ്ട് മെഷീനുകളും താരതമ്യം ചെയ്യാന്‍ നിങ്ങള്‍ എന്ത് അളവുകോലാണ് സ്വീകരിച്ചതെങ്കിലും, പരമ്പരാഗത പെട്രോള്‍ / ഡീസല്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞത് ഉടമസ്ഥാവകാശത്തിന്റെ പ്രാരംഭ ചെലവിന്റെ കാര്യത്തിലെങ്കിലും അത്ര ലാഭകരണല്ല . ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തത്തിലുള്ള ആജീവനാന്ത ചെലവ് ഒരു പെട്രോള്‍ കാറിനേക്കാള്‍ കുറവാണെന്ന് ഒരു പക്ഷേ നിങ്ങള്‍ വാദിച്ചേക്കാം. പക്ഷേ, പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പലപ്പോഴും നമ്മള്‍ അവയുടെ വിലകള്‍ താരതമ്യം ചെയ്യുന്നില്ല.

അതിനാല്‍, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് ഈ വിലനിര്‍ണ്ണയ വിഷയം ഗൗരവമായി കാണേണ്ടത് നിര്‍മ്മാതാക്കളുടെയും സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമാണ്. ഇവിടെയാണ് നമ്മുടെ ഫെഡറല്‍ ഘടന മനോഹരമായി പ്രവര്‍ത്തിക്കുന്നത്. ഫെയിം 2 സ്‌കീമിന് കീഴില്‍ സബ്‌സിഡികള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള ഊര്‍ജിത ശ്രമം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് വാങ്ങുന്നവരെ സഹായിക്കുന്നു.

First published:

Tags: Delhi, Electric cars, Electric vehicles, Tata Nexon