• HOME
  • »
  • NEWS
  • »
  • buzz
  • »
  • വൈഫ് സ്വാപ്പിങ് എന്ന് പറയുന്നത് സ്ത്രീ വിരുദ്ധം;ഭാര്യ മാത്രമല്ല ഭർത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ട്

വൈഫ് സ്വാപ്പിങ് എന്ന് പറയുന്നത് സ്ത്രീ വിരുദ്ധം;ഭാര്യ മാത്രമല്ല ഭർത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ട്

ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിൻ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്. ലൈംഗീക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
    ഭാര്യ മാത്രമല്ല ഭർത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ലൈംഗിക വസ്തു പെണ്ണെന്ന വികലസാമൂഹിക സങ്കൽപം കൊണ്ട് ഇതിനെ ഹസ്ബൻഡ് സ്വാപ്പിങ് എന്ന് വിളിക്കാറില്ലെന്ന് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ.

    Also Read-വൈഫ് സ്വാപ്പിങ് കേരളത്തിൽ പുതിയ കാര്യമോ? എന്താണ് ഇണയെ വെച്ചുമാറൽ?

    കായംകുളത്ത് ഭാര്യമാരെ കൈമാറ്റം ചെയ്ത ഭർത്താക്കൻമാർ അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം. വൈഫ് സ്വാപ്പിങ് എന്നു പറയുന്നത് സ്ത്രീ വിരുദ്ധമാണെന്നും രതി വൈവിധ്യം തേടിയുള്ള ഈ ഏർപ്പാടിൽ ഭർത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നത്.

    ഡോക്ടർ സി.ജെ.ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

    ഭാര്യമാരെ കൈമാറ്റം ചെയ്തതായി കായങ്കുളത്തു ഒരു കേസ് ഉണ്ടായിയെന്ന വാര്‍ത്ത വായിച്ചപ്പോൾ തോന്നിയ ചില ചിന്തകൾ.
    വൈഫ് സ്വാപ്പിങ് എന്ന് പറയുന്നത് സ്ത്രീ വിരുദ്ധമാണ്. രതി വൈവിധ്യം തേടിയുള്ള ഈ ഏർപ്പാടിൽ ഭർത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക വസ്തു പെണ്ണെന്ന വികല സമൂഹിക സങ്കല്പം കൊണ്ട് ഇതിനെ ഹസ്ബൻഡ് സ്വാപ്പിങ് എന്ന് വിളിക്കാറില്ല. മേറ്റ് സ്വാപ്പിങ്ങെന്ന ജൻഡർ ന്യുട്രൽ പ്രയോഗമാണ് ശരി.

    ഭാര്യയുടെയും ഭർത്താവിന്റെയും സമ്മത പ്രകാരമാണ് ഇതേ ചിന്താഗതിയുള്ള വേറെ ദമ്പതികളുമായി ലൈംഗിക സുഖം തേടുവാനുള്ള സ്വാപ്പ് അഥവാ കൈമാറ്റം സംഭവിക്കുന്നത്. സൈബർ വന്നതോടെ നേരത്തെ പരിചയം ഇല്ലാത്തവരുമായും കൂട്ട് ചേരാൻ പോന്ന സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിൻ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്. ലൈംഗീക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്. സ്വാപ്പ് സാഹചര്യത്തിന് പുറമെ ആ വ്യക്തിയുമായി സ്വന്തം നിലയിൽ പ്രണയമോ ലൈംഗിക ബന്ധമോ അനുവദനീയവുമല്ല. ഈ കാര്യങ്ങൾ ലംഘിക്കപ്പെട്ടതു കൊണ്ട് ഭാര്യയും ഭർത്താവും തമ്മിൽ വലിയ കലഹത്തിലായ ഒരു കേസ് കാണേണ്ടി വന്നിട്ടുണ്ട്.

    ഇത്തരം ലൈംഗീക സാഹസികതകൾ ക്രമേണ ദാമ്പത്യത്തിൽ ജീർണ്ണത ഉണ്ടാക്കാം. മേറ്റ് സ്വാപ്പിംഗിനായുള്ള പരസ്പര സമ്മതം സുഖാന്വേഷണ ലക്ഷ്യത്തോടെ മാത്രമാണ്.പങ്കാളിയെ പങ്ക്‌ വച്ച് തന്നെ വേണോ അത്? ദാമ്പത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഈ എക്സ്ചേഞ്ച് നിരാകരിക്കുകയും ചെയ്യുന്നു. അത് കൊണ്ട് ഈ സാഹസികത അസമാധാനത്തിന്റെ വിത്തിടുമെന്ന കാര്യത്തിൽ സംശയമില്ല. ഇതൊക്കെ ലൈംഗീക അവകാശമെന്ന ശാഠ്യം ഉള്ളവർക്ക് അങ്ങനെയാകാം. സ്വന്തം വ്യക്തിത്വത്തിലെ വിള്ളലുകളിൽ നിന്നും മുളച്ചു പൊന്തുന്ന വിഷ ചെടിയാണോ ഇതെന്ന പരിശോധന നല്ലതാണ്.പങ്കാളിയുടെ നിർബന്ധത്തിനു വഴങ്ങും മുമ്പ് സ്വന്തം മനസ്സ് അനുവദിക്കുന്നുവോയെന്നും ചോദിക്കാം.

    First published: