• HOME
  • »
  • NEWS
  • »
  • buzz
  • »
  • അന്ന് മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ആ സന്ദർശനത്തിന്റെ അപൂർവ ചിത്രവുമായി ഡോ ബി ഇക്ബാൽ

അന്ന് മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ആ സന്ദർശനത്തിന്റെ അപൂർവ ചിത്രവുമായി ഡോ ബി ഇക്ബാൽ

26 വർഷം മുൻപുള്ള അപൂർവ സംഗമത്തിന്റെ ഫോട്ടോയാണ് ഇക്ബാൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്

ബി ഇക്ബാൽ

ബി ഇക്ബാൽ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത നൊബേൽ സമ്മാന ജേതാവിന്റെ കേരള സന്ദർശനത്തിന്റെ അപൂർവ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പൊതുജനാരോഗ്യ പ്രവർത്തകനും മുൻ കേരള സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി ഇക്ബാൽ. ഡി എൻ എയുടെ ഘടന നിർധാരണം ചെയ്തതിന് വൈദ്യശാസ്ത്രത്തിലെ നൊബേൽ സമ്മാനം ലഭിച്ച ജെയിംസ് വാട്ട്സൺ 1993ൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇക്ബാൽ ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അന്ന് വാട്സൺ കേരളത്തിലെത്തിയത് ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഇക്ബാൽ കുറിക്കുന്നു.



    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    കോട്ടയത്ത് വീട്ടിൽ ചെന്നപ്പോൾ സൂക്ഷിച്ച് വച്ചിരുന്ന അല്പം മങ്ങിപ്പോയെങ്കിലും വിലപിടിച്ച ഒരു പഴയ ഫോട്ടോ ഫയൽ കൂട്ടങ്ങൾക്കിടയിൽ നിന്നും കിട്ടി. സ്കൂൾ കാലം മൂതൽ എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ഒരു നോബൽ സമ്മാന ജേതാവിനെ നേരിൽ കാണണമെന്നും ശരീരത്തൊന്നു തൊടണമെന്നതുമായിരുന്നു. അത് സാധിച്ചത് 1993 ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജി സന്ദർശിച്ച ജെയിംസ് വാട്ട്സണെ (James Dewey Watson) കണ്ടപ്പോഴാണ്. ചിത്രത്തിൽ ജെയിംസ് വാട്ട്സൺ, രാജീവ് ഗാന്ധി സെന്റർ ഡയറക്ടർ ഡോ എം ആർ ദാസ്, പ്രൊഫസർ എം കെ പ്രസാദ് എന്നിവരെ കാണാം.

    ഫ്രാൻസിസ് ക്രിക്ക്, മോറീസ് വിൽക്കിൻസൺ എന്നിവരോടൊപ്പം 1962 ൽ ഡി എൻ എ യുടെ ഘടന നിർധാരണം ചെയ്തതിന് വാട്ട്സണ് വൈദ്യശാസ്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ചു. 1990 ൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആരംഭിച്ച ഹുമൻ ജീനോം പ്രോജക്ടിന്റെ ആദ്യ ഡയറക്ടർ വാട്ട്സണായിരുന്നു. ജനിതക ഘടന പേറ്റന്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് 1992 ൽ വാട്ട്സൺ ജീനോം പ്രോജക്ടിൽ നിന്നും രാജിവച്ചു. ജീനോം പ്രോജക്ടിനോടൊപ്പം ജനിതകസാങ്കേതികവിദ്യയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ELSI (Ethical Legal and Social Implications of Biotechnology) Project വാട്ട്സൺ ആരംഭിച്ചിരുന്നു.

    ഡി എൻ എ ഗവേഷണത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെല്ലാം മരണമടഞ്ഞു. പ്രായം തൊണ്ണൂറു കഴിഞ്ഞെങ്കിലും (ജനനം ഏപ്രിൽ 26, 1928) ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചും ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിയും അദ്ദേഹം ഇപ്പോഴും സജീവ ശാസ്ത്ര ജീവിതം തുടരുന്നു ആൻഡ്രൂ ബെറിയോടൊപ്പം വാട്ട്സൺ 2003 ൽ പ്രസിദ്ധീകരിച്ച DNA The Secret of Life ജീനോമിക്സിന്റെ സംബന്ധിച്ചുള്ള ഏറ്റവും മികച്ച ശാസ്ത്ര സാഹിത്യ ഗ്രന്ഥമാണ്.

    പരിഷത്ത് പ്രവർത്തകനും ശാസ്ത്രസാഹിത്യകാരനും എ ജി എസ് ഓഫീസ് ജീവനക്കാരനുമായ എന്റെ സുഹൃത്ത് സി വി ചന്ദ്രനാണ് വാട്ട്സൺ തിരുവനന്തപുരത്തെത്തിയ വിവരം എന്നെയും പ്രൊ എം കെ പ്രസാദ് സാറിനെയും അറിയിച്ചത്. വാട്ട്സൺ കേരളത്തിൽ വന്ന വിവരം ഒരു പത്രവും റിപ്പോർട്ട് ചെയ്തില്ല.
    First published: