• HOME
  • »
  • NEWS
  • »
  • buzz
  • »
  • PC George | 'കോണ്ടത്തിന്‍റെ ആഗോള മാർക്കറ്റ് 75000 കോടിയാണ്; ആ ഒരു തുള്ളി ഏതാണ്?' പി.സി ജോർജിനെതിരായ കുറിപ്പ് വൈറൽ

PC George | 'കോണ്ടത്തിന്‍റെ ആഗോള മാർക്കറ്റ് 75000 കോടിയാണ്; ആ ഒരു തുള്ളി ഏതാണ്?' പി.സി ജോർജിനെതിരായ കുറിപ്പ് വൈറൽ

'അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോർമുല പറ...'

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ് നടത്തിയ വിവാദ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പി.സി ജോർജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്. അതിനിടെ പി സി ജോർജിനെതിരെ മുൻ എംഎസ്എഫ് നേതാവ് ഡിജിപിക്ക് പരാതിയും നൽകി. അതിനിടെയാണ് പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. നെൽസൻ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. 'ഹോട്ടലിൽ വെച്ചിരിക്കുന്ന ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. കോണ്ടത്തിന്‍റെ ആഗോള വിപണി 75000 കോടി രൂപയുടേതാണ്. ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റമുണ്ടെങ്കിൽ അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാകുമല്ലോ'- നെൽസൺ ജോസഫിന്‍റെ പോസ്റ്റിൽ പറയുന്നു.

ഡോ. നെൽസൻ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അല്ല,വെറും അക്കാദമിക്‌ താൽപര്യം മാത്രം.
ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം.
വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ. . .
പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും.
പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട്‌ ലോകത്ത്‌. ഇനിയുമുണ്ട്‌, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്‌
ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു.
എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ.
അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം.
പറ, അതിന്റെ ഫോർമുല പറ.
നൊബേൽ നമുക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്

ഉത്തരേന്ത്യൻ മോഡൽ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കൾ കേരളത്തിന് അപമാനം; പിസി ജോർജിനെതിരെ കേസ് എടുക്കണമെന്ന് AIYF

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരമായ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ (PC George) എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘപരിവാര്‍-പോപ്പുലര്‍ ഫ്രണ്ട് ശക്തികള്‍ കേരളത്തിനകത്ത് ചിദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള വര്‍ഗ്ഗീയ വിദ്വേശ പ്രസംഗങ്ങള്‍ നടത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. ബോധപൂര്‍വ്വം നടത്തിയ ഈ പ്രസ്താവന ക്രിമിനല്‍ കുറ്റകരമാണ്.

ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കളെ കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പുരോഗമന കേരളം തയ്യാറാകാണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണ്‍ സെക്രട്ടറി ടി.ടി.ജിസ്മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read-വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.
Also Read-പി.സി ജോര്‍‌ജിന്‍റെ വിദ്വേഷ പ്രസംഗം; കൈകൂപ്പുന്ന ഇമോജിയുമായി മകന്‍ ഷോണ്‍ ജോര്‍ജിന്റെ പോസ്റ്റ്

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ പ്രസംഗം.
Also Read- 'പിസി ജോര്‍ജിന്‍റെ വാക്കുകളോട് യോജിക്കുന്നില്ല'; മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സഹോദരന്‍റെ മകന്‍

പിസി ജോര്‍ജിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ  മകൻ ഷോൺ ജോർജ് കൈകൂപ്പി നിൽക്കുന്ന ഇമോജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

മുസ്ലിം മത വിഭാഗത്തെ കുറിച്ചു പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫേസ്ബുക്കില്‍ കുറിച്ചു.
Published by:Anuraj GR
First published: