'നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി'; കവിത വായിക്കാൻ ക്ഷണിച്ചുവരുത്തിയശേഷം അപമാനിച്ചുവെന്ന് കവി

കവിയും അധ്യാപികയുമായ ഡോ. രോഷ്നി സ്വപ്നയാണ് പരാതിയുമായി രംഗത്ത് വന്നത്

news18
Updated: July 9, 2019, 9:19 PM IST
'നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി'; കവിത വായിക്കാൻ ക്ഷണിച്ചുവരുത്തിയശേഷം അപമാനിച്ചുവെന്ന് കവി
ഡോ രോഷ്നി സ്വപ്ന
  • News18
  • Last Updated: July 9, 2019, 9:19 PM IST
  • Share this:
കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ ഡോ. രോഷ്‌നി സ്വപ്‌ന. തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ആകാശവാണിക്ക് പരാതി നല്‍കിയതായി റോഷ്‌നി പറഞ്ഞു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് തനിക്കു നേരിട്ട അനുഭവത്തെക്കുറിച്ച് രോഷ്‌നി പറഞ്ഞത്. ആകാശവാണിയില്‍ നിന്നുള്ള ക്ഷണത്തെത്തുടര്‍ന്നാണു കവിത വായിക്കാന്‍ ചെന്നതെന്ന് റോഷ്‌നി പറയുന്നു. സ്റ്റുഡിയോയില്‍ റെക്കോഡിങ് പുരോഗമിക്കുന്നതിനിടെയാണ് സ്റ്റേഷൻ ഡയറക്ടർ കടന്നുവന്നതും മോശമായി പെരുമാറിയതെന്നും അവര്‍ പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#Authorityകൾ #കവികളെ ,#കവിതകളെ #ഇങ്ങനെയാണോ #കാണുന്നത് ?

2019/ജൂലൈ 9 അതായത് ഇന്ന് കോഴിക്കോട് ആകാശ വാണി നിലയം കുറച്ച് കവിതകൾ അവതരിപ്പിക്കാൻ വേണ്ടി വിളിച്ചു .ഇന്ന് ലീവ് എടുത്ത് ഞാൻ അവിടെ എത്തി .പ്രോഗ്രാം ചാർജ് ഉള്ള ഉണ്ണികൃഷ്ണൻ sir ലീവ് .
താത്കാലിക ജീവനക്കാരി ആയ പെൺകുട്ടി ആണ് റെക്കോർഡിങ് ൽ .
21 മിനിറ്റ് റെക്കോർഡ് ചെയ്യണം .ചില കവിതകൾ കടലാസ്സിൽ ചില കവിതകൾ മൊബൈൽ ൽ .
ഞാൻ മൊബൈൽ ഫ്ലൈറ്റ് മോഡ് ആക്കി കവിതകൾ എടുത്തു വച്ചു .ആദ്യ കവിത വായിച്ചു .പഴയ മൈക് ആണ് .വോയ്‌സ് ക്ലാരിറ്റി ക്ക്‌ വേണ്ടി സൂക്ഷിച്ചു വായിച്ചു .
അപ്പോളാണ് ഒരു മാഡം സ്റ്റുഡിയോ cab ലേക്ക് വന്നത് .എനിക്ക് ഇവരെ അറിയില്ല .
രണ്ടാമത്തെ കവിത വായിച്ചപ്പോൾ റെക്കോർഡിങ് സ്റ്റുഡിയോ തുറന്നു വന്ന് വായന നിർത്താൻ പറഞ്ഞു .

"എന്താണ് പ്രശ്നം ? sound jerking ആണോ ക്ലാരിറ്റി പ്രശ്നം ആണോ ?rerecord ചെയ്യണോ ?"

എന്ന് ഞാൻ ചോദിച്ചു .അങ്ങനെ ചോദിക്കാൻ എനിക്ക് അവകാശം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു .
കാരണം എന്റെ കവിത നന്നായി broadcast ചെയ്യുക എന്നത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ .

മൈക് മാറി ഇരിക്കാൻ പറഞ്ഞപ്പോൾ സ്വാഭാവികമായി ഞാൻ ചോദിച്ചു .
"vocal മൈക് ഏതാണ്""
എന്ന് .ഇവിടെ അങ്ങനെ വെവ്വേറെ ഒന്നും ഇല്ല .എല്ലാം ഒരുപോലെ എന്നവർ മറുപടി പറഞ്ഞു .

കാരണം speech മൈക് ഉം vocal മൈക് ഉം instruments നു വേണ്ടി ഉള്ള മൈക് ഉം തമ്മിൽ നേരിയ വ്യത്യാസം ഉണ്ട് .drama സ്റ്റുഡിയോ ആകുമ്പോൾ അത് ഉണ്ടാകുമല്ലോ !

അത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി .
പിന്നെ അവർ എന്റെ കയ്യിലെ കവിതകൾ വാങ്ങി എന്റെ തലക്ക് മുകളിൽ പിടിച്ചു കാണിച്ചു ..
"ഇങ്ങനെ വായിക്കണം "
എന്ന് പറയുന്നു .

"പറ്റില്ല .എന്റെ voice പൊസിഷൻ കറക്റ്റ് ആണ് .ഞാൻ ഇങ്ങനെ comfortable അല്ല "

എന്ന് ഞാൻ മറുപടി പറഞ്ഞു .
പിന്നെ അവർ പറഞ്ഞതും കാണിച്ചതും ഒരു സ്ത്രീ എന്ന നിലയിൽ ഉപരിയായി ഒരു കവി എന്ന നിലയിൽ എന്റെ credibility യെ മൊത്തം അപമാനിക്കും വിധം ആയിരുന്നു .

"ഞാൻ ആകാശ വാണി authority ആണ് .ഇവിടെ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി .വോയിസ്‌ പൊസിഷൻ നെ കുറിച്ച് എന്നെ പഠിപ്പിക്കാറായോ ""

എന്ന് മോശമായി ശബ്ദം ഉയർത്തി സംസാരിച്ചു .

എനിക്ക് കവിത വായിക്കാൻ ഉള്ള mood അപ്പോഴേ പോയി .
ഉടനെ
റെക്കോർഡ് ചെയ്യുന്ന പെൺകുട്ടിയെ സ്റ്റുഡിയോ യിലേക്ക് വിളിച്ചു ,എന്റെ മുന്നിൽ വച്ചു ,എന്നെ ചൂണ്ടി

"ഇത് ആരാണ് ?"
"what is she ?
എന്താണ് ഇവളുടെ priority ? ആരാണ് ഇവളെ ഇങ്ങോട്ടു വിളിച്ചത് ?""

എന്ന് എന്റെ മുഖത്ത് അടിച്ചത് പോലെ ആ പെൺകുട്ടിയോട് ചൂടായി

"അവർ കവിയാണ് .ആൻഡ് she is ആ lecturer "

"ആരോട് ചോദിച്ചിട്ടാണ് ഇന്ന് ഇങ്ങോട്ടു വിളിച്ചത് ?

"ഉണ്ണികൃഷ്ണൻ sir "

"എന്ത് കോൺട്രാക്ട് ?"

"മാഡം ..ഇവർ കവിയാണ് .ഇവരുടെ കവിത റെക്കോർഡ് ചെയ്യാനാണ് "

"അതൊന്നും ഞാൻ ചോദിച്ചില്ല .വളരെ #മോശമായ #പ്രോഗ്രാം പോയാൽ ആകാശ വാണിക്ക്‌ വിമർശനങ്ങൾ കേൾക്കേണ്ടി വരും .#വല്ലവരെയും വിളിക്കുമ്പോൾ ഞാൻ അറിയണം ""

ഇത്രയും ആയപ്പോൾ എന്റെ control പോയി .അപ്പോൾ റെക്കോർഡിങ് നിർത്തി ഇറങ്ങാൻ നിന്ന എന്നെ ആ പാവം പെൺകുട്ടി സോറി പറഞ്ഞു പിടിച്ചു നിർത്തി .

അവർ ഇറങ്ങിപ്പോയി .
എങ്ങനെയെങ്കിലും വായിച്ചു പുറത്തിറങ്ങാൻ എനിക്ക് തിരക്ക് തോന്നി .

റെക്കോർഡിങ് കഴിഞ്ഞ് ഞാൻ സ്റ്റുഡിയോ cab ൽ എത്തിയപ്പോൾ കഥാപാത്രം വീണ്ടും വന്ന്
"ഇത്തരം ഒരു റെക്കോർഡിങ് അനധികൃതമാണെന്ന് പറഞ്ഞ് വീണ്ടുo ആ പെൺകുട്ടിക്ക്‌ നേരെ ചൂടാവാൻ തുടങ്ങി .

"മാഡം ഇത് കവിയായ രോഷ്നിസ്വപ്ന ആണ് .ഉണ്ണികൃഷ്ണൻ sir ന്റെ അനുവാദം വാങ്ങി ഞാൻ ആകാശവാണി പ്രോഗ്രാം ൽ ക്ഷണിച്ചത് ആണ് .invited guest ആണ് .മാഡം ഇങ്ങനെ പെരുമാറിയത് അവർക്ക് insulting ആയി തോന്നി ."

എന്ന് ആ പെൺകുട്ടി പേടിച്ചു വിറച്ചു പറഞ്ഞു കൊണ്ട് പറഞ്ഞു
അവർ വീണ്ടും ചൂടാവാൻ തുടങ്ങി .
"music ൽ ഗ്രേഡ് ഉള്ള ഒരാളെ വിളിക്കാൻ തനിക്ക് ആര് അധികാരം തന്നു ?
ഇവിടെ ബഷീർ മുതൽ K.M.കൊടുങ്ങല്ലൂർ വരെയും വന്ന് റെക്കോർഡ് ചെയ്തിട്ടുണ്ട് ..നിങ്ങളെപ്പോലെ ഒരു prejudice ആയ സ്ത്രീ യെ ഞാൻ കണ്ടിട്ടില്ല "
എന്ന് എന്റെ നേരെ ശബ്ദം ഉയർത്തി സംസാരിച്ചു .

"ഞാൻ വലിഞ്ഞു കയറി വന്നതല്ല എന്നും ആകാശവാണി വിളിച്ചത് കൊണ്ട് വന്നതാണ് എന്നും .പേയ്‌മെന്റ് ന്റെ കാര്യം പ്രശ്നം ആക്കണ്ട .കവിത വായിക്കുന്നത് കവിതയോടുള്ള ഇഷ്ടം കൊണ്ടാണ് .auditioned പേയ്‌മെന്റ് ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ആണ് കവിത വായിക്കാൻ നിലയങ്ങളിൽ പോകാറ് ... കവിത ആണ് എനിക്ക് മുഖ്യം എന്നും പരമാവധി മാന്യമായ ഭാഷയിൽ ഞാൻ ആ സ്ത്രീയോട് പറഞ്ഞു .

"അങ്ങനെ നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശ വാണി എന്നും .
തോന്നിയ സ്ഥലത്തു വായിക്കണം എങ്കിൽ അവിടത്തെ നിയമം അനുസരിക്കാൻ ബാധ്യത ഉണ്ട് എന്നും ഇവിടെ ഞാൻ ആണ് authority എന്നും അവർ ഉറക്കെ എന്നോട് shout ചെയ്യുകയായിരുന്നു .

1998ൽ audition കിട്ടിയതിനു ശേഷം
ഇത്രയും കാലം പല ആകാശ വാണി ,ദൂരദർശൻ കേന്ദ്രങ്ങളിൽ പോകുകയും പ്രശസ്തരായ പലർക്കും ഒപ്പം പാടുകയും പ്രഭാഷണങ്ങൾ നടത്തുകയും കവിത വായിക്കുകയും ചെയത AIR ഇപ്പോൾ അധികാരം പ്രയോഗിക്കാൻ ഉള്ള ഇടം ആയി മാറിയത് അറിഞ്ഞില്ല മാഡം .
പിന്നെ കവിതയുടെ സ്ഥാനം തല്ക്കാലം നിങ്ങൾ അളക്കാൻ ശ്രമിക്കണം എന്നില്ല

ക്ഷണിക്കപ്പെട്ടു കവിത വായിക്കാൻ ചെന്ന എനിക്ക് ഇതാണ് അനുഭവം എങ്കിൽ ,ഇവരുടെ മുമ്പിൽ പെടുന്ന മറ്റു സ്ത്രീകളോട് ,വർക്കിംഗ്‌ ക്ലാസ്സ്‌ സ്ത്രീകളോട് ,കീഴ് ജീവനക്കാരോട് ഇവർ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ?
തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയോടൊ മറ്റുള്ളവരോടോ ഉള്ള ഈഗോ ക്ഷണിക്കപ്പെട്ട അതിഥികളോടല്ലല്ലോ കാണിക്കേണ്ടത് .

ഇത് ഞാൻ എന്ന വ്യക്തി ക്ക്‌ മാത്രമല്ല .കവികളെ ...കവിതയുടെ വലിയ ലോകത്തെ ...സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നു എന്ന രീതിയിൽ തന്നെ ആണ് ഫീൽ ചെയ്യുന്നത് .
ഇത്രയേറെ വർഷങ്ങൾ ആകാശ വാണിയിൽ പോകുകയും ചില കേന്ദ്രങ്ങളിൽ ജൂറി പാനലിൽ വരെ ഉള്ള എനിക്ക് ആദ്യമായി ആണ് ഇത്തരം ഒരു അവഹേളനം നേരിടേണ്ടി വരുന്നത് ..
അവരുടെ പേര് അശ്വതി എന്നാണ് എന്ന് അറിയാൻ കഴിഞ്ഞു .സ്റ്റേഷൻ ഡയറക്ടർ എന്ന നിലയിൽ
official ആയ ഒരു നിലവാരം അവരിൽ നിന്ന് ഉണ്ടായില്ല .

ഞാൻ എന്ന വ്യക്തിയെയും കവിയേയും കവിതയെയും അവഹേളിച്ചുസംസാരിച്ചതിന് ,പെരുമാറിയതിന് ഞാൻ ആകാശവാണി ക്ക് പരാതി കൊടുക്കുന്നു .
മനസിന് അത്രമാത്രം വിഷമം നേരിട്ടതിനാൽ ആണ് ഈ കുറിപ്പ്

Dr.രോഷ്നിസ്വപ്ന

First published: July 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading