നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇന്നോവേഷ'നില്‍ തരൂരിന് പിഴച്ചു

  'ഇന്നോവേഷ'നില്‍ തരൂരിന് പിഴച്ചു

  ശശി തരൂർ

  ശശി തരൂർ

  • Last Updated :
  • Share this:
   തിരുവനന്തപുരം: കടുകട്ടി വാക്കുകളുമായി ലോകത്തെ ഞെട്ടിക്കുന്ന എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂര്‍ എം.പിക്കും ഒടുവില്‍ തെറ്റുപറ്റി. ഔദ്യോഗിക പേജില്‍ ശനിയാഴ്ച ഇട്ട ട്വീറ്റിലാണ് തരൂരിന് സ്‌പെല്ലിംഗ് തെറ്റിപ്പോയത്.   എം.ഇ.എസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ യോഗത്തെ യു.എ.ഇയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റായിരുന്നു അത്. innovation എന്നതിനു പകരം Innivation എന്നാണ് തരൂര്‍ ട്വിറ്ററില്‍ എഴുതിയത്.   തരൂരിന്റെ തെറ്റു ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ ചിലര്‍ ഇതൊരു പുതിയ വാക്കായിരിക്കാമെന്നും വാദിച്ചു.

   എന്നാല്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നു തുറന്നു സമ്മതിച്ച് തരൂര്‍ തന്നെ റീ ട്വീറ്റ് ചെയ്തു.

   അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫ്ളോക്സിനോസിഇന്‍ഹിലിഫിലിഫിക്കേഷന്‍ (Floccinaucinihilipilification) എന്ന വാക്കുപയോഗിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയ്ക്ക് വഴിവച്ചു.

   ഒടുവില്‍ ആ ഉപയോഗിച്ചതില്‍ ക്ഷമ ചോദിച്ചുകൊണ്ട് അതിനേക്കാല്‍ വലിയൊരു വാക്കും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഹിപ്പൊപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയാ(hippopotomonstrosesquipedaliophobia) അഥവാ വലിയവാക്കുകളോടുള്ള പേടി എന്നതായിരുന്നു അത്.

   First published: