HOME » NEWS » Buzz » DR SHINU SHYAMALAN GIVES BEFITTING REPLY TO A MORAL POLICING COMMENT TO HER PHOTO

'വാക്സിൻ ചന്തിയിൽ എടുക്കാത്തത് ഭാഗ്യം' എന്ന് കമന്റ്; മറുപടി നൽകി ഡോ: ഷിനു ശ്യാമളൻ

വാക്സിനേഷൻ എടുക്കുന്ന ചിത്രത്തിന് സദാചാര കമന്റുമായി വന്നയാൾക്ക് മറുപടി നൽകി ഡോ: ഷിനു ശ്യാമളൻ

News18 Malayalam | news18-malayalam
Updated: March 10, 2021, 10:27 AM IST
'വാക്സിൻ ചന്തിയിൽ എടുക്കാത്തത് ഭാഗ്യം' എന്ന് കമന്റ്; മറുപടി നൽകി ഡോ: ഷിനു ശ്യാമളൻ
ഷിനു ശ്യാമളൻ
  • Share this:
ഡോക്‌ടറും അഭിനേത്രിയും മോഡലുമായ ഡോ: ഷിനു ശ്യാമളന്റെ വാക്സിനേഷൻ ചിത്രത്തിന് താഴെ സദാചാര കമന്റ്. രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കുന്ന ചിത്രമാണ് ഷിനു പോസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തിനും ഒട്ടേറെ വിമർശനം ഉണ്ടായിരുന്നു. സാരി ബ്ലൗസിന് മുകളിലൂടെ മന്ത്രി വാക്സിൻ സ്വീകരിച്ചു എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ബ്ലൗസ് താഴ്ത്തി സാരിയുടെ ഇടയിലൂടെയാണ് വാക്സിൻ എടുത്തത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

രണ്ടാമതും വാക്സിനേഷൻ സ്വീകരിച്ചപ്പോൾ ഒട്ടേറെപ്പേർ അഭിനന്ദനവും അതുപോലെതന്നെ അവർക്കുള്ള സംശയങ്ങളുമായി ഡോ: ഷിനുവിന്റെ പോസ്റ്റിനു താഴെ വന്നിരുന്നു.

ഇപ്പോൾ ഡോ: ഷിനു വാക്സിൻ എടുത്തത് തോളിനരികെ ടോപ്പ് അൽപ്പം താഴേക്കാക്കിയ ശേഷമാണ് എന്നതാണ് സദാചാരക്കാരന്റെ കമന്റിന് ആധാരം. "കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം" എന്നാണ് കമന്റ്. ഇതിനു ഷിനു തക്കതായ മറുപടിയും കൊടുത്തിട്ടുണ്ട്. ഒട്ടേറെപ്പേർ ഈ കമന്റിന് താഴെ മറുപടിയുമായി വന്നിട്ടുണ്ട്.



"ചന്തി എല്ലാവർക്കും ഉണ്ട്. അതൊരു ശരീരഭാഗമാണ്. അതിൽ എന്താണ് ഇത്ര മോശം? ചന്തി കാണാത്ത ആളൊന്നുമല്ലല്ലോ അല്ലേ," എന്നായിരുന്നു ഷിനുവിന്റെ മറുപടി.

ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സമാന രീതിയിൽ സദാചാര കമന്റുകൾ നേരിടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അവരെല്ലാം തന്നെ തിരികെ മറുപടി കൊടുത്തിട്ടുമുണ്ട്. നടിമാരായ സാനിയ അയ്യപ്പൻ, മീര നന്ദൻ, അഹാന കൃഷ്ണ എന്നിവരെല്ലാം സചാചാര ആക്രമണത്തിന് പാത്രമായിട്ടുണ്ട്.



വാക്സിൻ സ്വീകരിച്ച്‌ മുഖ്യമന്ത്രി

കോവിഡ് വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രവും മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചു.

"കോവിഡ് വാക്സിൻ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം." ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും എല്ലാവരും മുന്നോട്ടുവരണമെന്നും വാക്സിൻ എടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിനെതിരെ ചില പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണെന്നും ചൂണ്ടിക്കാട്ടി.

Summary: Physician and social media personality Dr Shinu Syamalan faces moral policing on her photo post about receiving Covid 19 vaccine. This is the second time a known female personality in Kerala is facing cyber backlash over vaccination picture. Earlier, it was Health Minister KK Shylaja
Published by: user_57
First published: March 10, 2021, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories