കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്ന പങ്കാളിയാണോ? ഡോ: ഷിനു ശ്യാമളൻ എഴുതുന്നു

Dr Shinu Shyamalan on partners who say no in bed | "അധിക നാൾ ഭർത്താവിനെയോ ഭാര്യയെയോ 'പട്ടിണി'ക്കിട്ട് വാശി തീർക്കുന്ന എല്ലാ വിവാഹബന്ധത്തിലും ഒരു പുനർ ചിന്ത നല്ലതാണ്" ഡോ: ഷിനു കുറിക്കുന്നു

News18 Malayalam | news18-malayalam
Updated: October 23, 2019, 3:22 PM IST
കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്ന പങ്കാളിയാണോ? ഡോ: ഷിനു ശ്യാമളൻ എഴുതുന്നു
പ്രതീകാത്മക ചിത്രം
  • Share this:
വിവാഹ ബന്ധങ്ങളിലെ വിള്ളൽ ഒരു ചർച്ചയായി മാറിയിട്ടുണ്ട്. കാരണങ്ങൾ പലതാണ്. വ്യക്തിയെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളാണ് ഇതിന് കാരണമാവുക. എന്നാൽ കിടക്കയിൽ വാശിപിടിക്കുന്ന പ്രകൃതക്കാരാണോ നിങ്ങളോ നിങ്ങളുടെ പങ്കാളിയോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഡോ: ഷിനു ശ്യാമളന് പറയാൻ ചിലതുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഡോ: ഷിനു ഇതേപ്പറ്റി വിവരിക്കുന്നത്. പോസ്റ്റിലേക്ക്.

വിവാഹബന്ധങ്ങളിൽ പലതരത്തിലുള്ള വാശികൾ കാണാറുണ്ട്. വാക്കുകൾ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീർക്കുന്നവർ. പാത്രമെറിഞ്ഞും ഒരു ബോധവുമില്ലാതെ കുട്ടികളുടെ മുന്നിൽ നിന്ന് വരെ വഴക്ക് കൂടുന്ന മറ്റ് ചിലർ. ഇതൊന്നുമല്ലെങ്കിൽ കിടക്ക വരെ വഴക്കും വാശിയും എത്തിക്കുന്നവർ.

അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒന്നാണ് കിടക്ക പങ്കിടില്ല എന്ന ചിലരുടെ വാശി. പ്രത്യേകിച്ച്‌ സ്ത്രീകളാണ് ഈ തരത്തിൽ വാശി കാണിക്കുന്നത്. ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ പുരുഷനോട് അത്തരത്തിൽ വാശി തീർക്കുന്ന സ്ത്രീകൾ.

അതേ സമയം മറ്റ് ചില സ്ത്രീകളുണ്ട്. ഏത് വഴക്കും ഒരു ചെറു ചുംബത്തിൽ പോലും മറക്കുന്നവൾ. അവർക്കൊക്കെ മുകളിൽ പറഞ്ഞത് പോലെയുള്ള വാശി തീർക്കൽ നടക്കില്ല.

ലൈംഗിക ജീവിതം ഭയത്തോടെയും കുട്ടികൾ ഉണ്ടാക്കുവാൻ വേണ്ടി മാത്രമുള്ള ഒരു പ്രക്രിയയായി മാത്രം കാണുന്നവരുണ്ട് എന്നത് പറയാതെ വയ്യ. വിദ്യാഭാസ കാലയളവിൽ മതിയായ ലൈംഗിക വിദ്യാഭാസം നൽകുകയും എതിർലിംഗത്തിൽ പെട്ടവരോട് നല്ല രീതിയിൽ ഇടപഴകാനും വിദ്യാഭാസം കൊണ്ടാകണം.

ബോയ്സ് സ്കൂൾ ഗൽസ് സ്കൂൾ എന്നിങ്ങനെ കുട്ടികളെ വേർതിരിച്ചുള്ള സ്കൂളുകളിൽ വിടേണ്ടതുണ്ടോ? അത് അവരിൽ മറ്റ് വിഭാഗത്തോടുള്ള പെരുമാറ്റത്തിൽ ഒരു വേർതിരിവോ ഭയമോ ഉണ്ടാക്കുന്നുണ്ടോ? അത്തരത്തിൽ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എല്ലാവരിലുമില്ലെങ്കിലും അത്തരം സ്കൂളുകളിൽ പഠിച്ചവരിൽ ചിലരിൽ അത്തരത്തിൽ ഒരു ആശങ്ക കണ്ടിട്ടുണ്ട്.

കുട്ടികളുടെ മുന്നിൽ വെച്ചു വഴക്കും കൂടരുത്. അതവരുടെ മാനസിക വർച്ചയെ ബാധിക്കാം. അവർ സന്തോഷത്തോടെ വളരട്ടെ. അവരുടെ കുഞ്ഞു മനസ്സിൽ തീ കോരിയിടരുത്. കുഞ്ഞു മനസ്സിലെ മുറിവുകൾ വലുതാവുമ്പോൾ എങ്ങനെ വഴിമാറുമെന്ന് പറയുവാൻ സാധിക്കില്ല.

അധിക നാൾ ഭർത്താവിനെയോ ഭാര്യയെയോ "പട്ടിണി"ക്കിട്ട് വാശി തീർക്കുന്ന എല്ലാ വിവാഹബന്ധത്തിലും ഒരു പുനർ ചിന്ത നല്ലതാണ്. വല്ലപ്പോഴും ഇത്തിരി "കഞ്ഞി" എങ്കിലും കൊടുക്കുക. പട്ടിണിക്കിട്ട് ആളെ കൊല്ലരുത്.

(ഒ. പി യിൽ നിന്ന് ഈ ആഴ്ച്ചയിൽ കേട്ട കഥകളിൽ നിന്ന് ഒരേട് പങ്കു വെയ്ക്കുന്നു.)First published: October 23, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading