• HOME
  • »
  • NEWS
  • »
  • buzz
  • »
  • കുട്ടിയെ ആരുടെയും കൂടെ തനിച്ച് മറ്റാരുടെയെങ്കിലും വീട്ടിലേക്കോ ഒരു മുറിയിലേക്കോ വിടരുത്: ഡോക്ടറുടെ മുന്നറിയിപ്പ്

കുട്ടിയെ ആരുടെയും കൂടെ തനിച്ച് മറ്റാരുടെയെങ്കിലും വീട്ടിലേക്കോ ഒരു മുറിയിലേക്കോ വിടരുത്: ഡോക്ടറുടെ മുന്നറിയിപ്പ്

Dr Shinu Shyamalan warns about pedophiles in her new Facebook post | രണ്ടു വയസുള്ള പെൺകുട്ടിയുമായി ഡോക്ടറുടെ അടുത്തെത്തിയ അമ്മ; മാതാപിതാക്കൾക്കായി ഡോ: ഷിനു ശ്യാമളന്റെ പോസ്റ്റ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരിച്ചറിവാകാത്ത പ്രായത്തിലുള്ള കുട്ടികളെ ബന്ധുക്കളുടെയോ പരിചയക്കാരുടെയോ ഒപ്പം വിടുമ്പോൾ മാതാപിതാക്കൾ ജാഗരൂകരായി ഇരിക്കാൻ ഡോ: ഷിനു ശ്യാമളന്റെ പോസ്റ്റ്. രണ്ടു വയസ്സുള്ള കുട്ടിയുമായി ഡോക്‌ടറെ കാണാനെത്തിയ അമ്മയുടെയും അവർ പറഞ്ഞ കാര്യങ്ങളെയും വിവരിച്ചാണ് ഡോ: ഷിനു തന്റെ പോസ്റ്റിലൂടെ പീഡോഫൈലുകളെ കരുതിയിരിക്കാൻ നിർദ്ദേശിക്കുന്നത്: പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

    രണ്ടു വയസുള്ള പെൺകുട്ടി. മൂത്ര മൊഴിക്കുമ്പോൾ വേദനയെന്ന് പറയുന്നത്രെ.

    നല്ല പഴുപ്പുണ്ട് മൂത്രം ടെസ്റ്റ് ചെയ്തപ്പോൾ. മരുന്നൊക്കെ കുറിക്കുന്നതിനിടയിൽ ആ അമ്മ പറഞ്ഞു " ഡോക്ടറെ, അടുത്തുള്ള വീട്ടിലെ ചെറുക്കൻ കൊച്ചിനെ എടുത്തോണ്ട് ഒറ്റയ്ക്ക് കളിപ്പിക്കാൻ മുറിയിൽ കൊണ്ടു പോയത് ഒരിക്കൽ കണ്ടെന്നും. ഒരിക്കൽ അടിവസ്ത്രമില്ലാതെ കുഞ്ഞിനെ മടിയിലിരുത്തി അവന്റെ കൂടെ കണ്ടത്രേ. ആ അമ്മ അവനോട് ഇതിനെ കുറിച്ചു ചോദിക്കുകയും ചെയ്തു.

    സ്കൂളിൽ പഠിക്കുന്ന കൊച്ചു ചെറുക്കൻ ആണത്രേ. എന്നാലും ആ അമ്മയ്ക്ക് ഒരു ഭയം.

    ആ കുട്ടിയെ ആ സാഹചര്യങ്ങളിൽ ആ ചെറുക്കന്റെ കൂടെ കാണാൻ പാടില്ലായിരുന്നു. ഇപ്പോൾ അവൻ അവിടെ വരാറില്ലത്രെ. ഒരുപക്ഷേ ഒന്നും സംവച്ചിട്ടുമുണ്ടാകില്ല. പക്ഷെ അവന്റെ പെട്ടെന്നുള്ള വരവ് നിലച്ചപ്പോൾ അമ്മയ്ക്ക് കൂടുതൽ സംശയം.

    ബന്ധുവോ, അയൽവാസിയോ ആരുമാകട്ടെ. ആരുടെയും കൂടെ തനിച്ചു ഒരു മുറിയിൽ കുട്ടിയെ വിടുകയോ, അവരുടെ വീട്ടിലേക്ക് നിങ്ങൾ കൂടെ ഇല്ലാതെ തനിച്ചു വിടുകയോ ചെയ്യരുത്.

    എത്ര കണ്ടാലും കൊണ്ടാലും ഇത്തരം കഥകൾക്ക് ഒരു അവസാനമില്ല. നമ്മുടെ അശ്രദ്ധയാകില്ല, ഒരാളോടുള്ള അമിത വിശ്വാസമാകാം. പക്ഷെ ഈ ലോകം അത്ര നല്ലതല്ല. ആരും പീഡോഫൈലാകാം. ജാഗ്രത.

    First published: