പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തുന്നവയാണ്. ചിലതൊക്കെ കണ്ട് പലരും മൂക്കത്തു വിരൽ വെയ്ക്കാറുമുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെയെല്ലാം അമ്പരപ്പിച്ച്, ഒരു മരത്തിൽ നിന്ന് രക്തം ഒലിക്കുന്നതിന്റെ ചില ഫോട്ടോകളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പലരും അത് വ്യജമാണെന്നാണ് കരുതിയിരുന്നത്. ഒരു ഹൊറർ സിനിമയിലെ സീൻ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. യെമനിലാണ് (Yemen) ഈ മരമുള്ളത്. ഇത് മുറിച്ചാൽ, അതിൽ നിന്ന് കട്ടിയുള്ള ചുവന്ന നിറമുള്ള ദ്രാവകം പുറത്തേക്ക് ഒഴുകും.
ഡ്രാഗൺ ബ്ലഡ് ട്രീ (Dragon Blood Tree) എന്നാണ് ഈ വൃക്ഷത്തിന്റെ പേര്. സക്കോട്ട ദ്വീപുകളിൽ (Sakota Islands) കാണപ്പെടുന്ന ഈ വൃക്ഷത്തിന് മറ്റ് മരങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ആവശ്യകത വളരെ കുറവാണ്. ചൂടുള്ള താപനിലയിൽ ഇത് അനായാസം വളരുന്നു.
ഈ മരം 33 മുതൽ 39 അടി വരെ നീളം വെയ്ക്കും. 650 വർഷം വരെ ആയുസും ഉണ്ടാകും. ഈ മരങ്ങളുടെ താഴ്ഭാഗം പൂർണ്ണമായും പരന്ന നിലയിലാണ് കാണപ്പെടുന്നത്. മുകളിലേക്ക് എത്തും തോറും ശിഖരങ്ങൾ കട്ടിയുള്ളതായി വളരുന്നു. ഇലകൾ ഒരു കുടയുടെ ആകൃതിയിലാണ്. മരത്തിൽ നിന്നും വരുന്ന ചുവന്ന നിറമുള്ള റെസിൻ (resin) ആണ് ഈ മരത്തിന്റെ ഏറ്റവും വലിയ സവിശേഷത. മരം മുറിക്കുമ്പോൾ ചുവന്ന നിറമുള്ള റെസിൻ എന്ന ഈ ദ്രാവകം പുറത്തേക്ക് ഒഴുകും. ഇത് രക്തസ്രാവം പോലെയാണ് കാണപ്പെടുക.
Also Read-
കാമുകിയുമായി വഴക്കിട്ടു; മ്യൂസിയത്തിലെ 40 കോടിയുടെ ശില്പങ്ങള് തല്ലിത്തകര്‍ത്ത് യുവാവ്
പനി മുതൽ അൾസർ വരെയുള്ള രോഗങ്ങളെ സുഖപ്പെടുത്താൻ ഈ ദ്രാവകത്തിന് കഴിയുമെന്ന് യെമനിലെ ആളുകൾ വിശ്വസിക്കുന്നു. മുക്വ, മുനിങ്ക, ബ്ലഡ് വുഡ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മരത്തിൽ നിന്നും വരുന്ന ദ്രാവകം ചിത്രം വരക്കാനായും പ്രദേശവാസികൾ ഉപയോഗിക്കാറുണ്ട്.
Also Read-
ബോറടിച്ചു; 3.5 കോടി രൂപ ശമ്പളമുള്ള നെറ്റ്ഫ്ലിക്സിലെ ജോലി ഉപേക്ഷിച്ച് യുവാവ്!
യൂറോപ്യൻ രാജ്യമായ മോണ്ടിനീർഗോയിലെ ഒരു അത്ഭുത മരവും മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ടാപ്പ് തുറന്നു വെച്ചതുപൊലെയാണ് ഈ മരത്തിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത്. ഒരു മൾബറി മരത്തിൽ നിന്നാണ് ഈ അത്ഭുത കാഴ്ച. ഇവിടെ എല്ലാ വർഷവും സംഭവിക്കാറുള്ള ഒരു പ്രതിഭാസമാണിത്. മോണ്ടിനീർഗോയുടെ തല്സ്ഥാനമായ പോഡ്ഗോറിക്കയിലെ ദിനോസ എന്ന ഗ്രാമത്തിലെ ഈ അത്ഭുത മരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പോഡ്ഗോറിക്കയിലെ ഈ ഗ്രാമത്തിൽ നിരവധി നീരുറവകളുണ്ട്. മഞ്ഞ് ഉരുകുമ്പോളോ കനത്ത മഴ ഉള്ള സമയങ്ങളിലോ ഈ അരുവികൾ കവിഞ്ഞൊഴുകുന്നു. ഈ മൾബറി മരങ്ങളുടെ ചുവട്ടിലാണ് നീരുറവകളിൽ ചിലത് ഉള്ളത്. അധിക മർദം ഉണ്ടാകുമ്പോൾ മരത്തിന്റെ അടിയിൽ നിന്ന് അതിന്റെ പൊള്ളകളിലേക്ക് വെള്ളം ഉയരുന്നു. മരത്തിന്റെ പൊള്ളകൾ നീരുറവകളിലെ ജലത്തിന്റെ അമിത ഒഴുക്ക് സന്തുലിതമാക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനുമുള്ള ഒരു മാർഗമായാണ് പ്രവർത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.