• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മാനേജരുമായി ഫോണിൽ തർക്കം; ജീവനക്കാരി ജോലി ഉപേക്ഷിച്ചു; വീഡിയോ വൈറൽ

Viral Video | മാനേജരുമായി ഫോണിൽ തർക്കം; ജീവനക്കാരി ജോലി ഉപേക്ഷിച്ചു; വീഡിയോ വൈറൽ

പെണ്‍കുട്ടിയും മാനേജരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ചിത്രീകരിച്ചത് അവരുടെ ഒരു സുഹൃത്താണ്

  • Share this:
    മാനേജരുമായി (Manager) ഉണ്ടായ അതിനാടകീയമായ ഫോൺ സംഭാഷണത്തിനൊടുവിൽ (Dramatic Phone Call) സബ്‌വേ ജീവനക്കാരിയായ (Subway Worker) പെണ്‍കുട്ടി തന്റെ ജോലി ഉപേക്ഷിച്ചു.

    അവര്‍ മാനേജരുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായി കഴിഞ്ഞു (Viral Video). ആ പെണ്‍കുട്ടി തന്റെ ശമ്പളത്തെക്കുറിച്ചും ഓഫീസില്‍ തനിക്ക് നേരിടേണ്ടി വരുന്ന പെരുമാറ്റത്തെക്കുറിച്ചുമെല്ലാം മാനേജരോട് തർക്കിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പെണ്‍കുട്ടിയും മാനേജരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ചിത്രീകരിച്ചത് അവരുടെ ഒരു സുഹൃത്താണ്.

    ആവ എന്ന് പേരുള്ള ആ പെണ്‍കുട്ടി ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോ തുടങ്ങുന്നത് അവരുടെ തന്നെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത വാചകങ്ങളോടു കൂടെയാണ്. ''ഞാന്‍ ജോലി ഉപേക്ഷിച്ചു, എന്റെ സുഹൃത്ത് എല്ലാം ചിത്രീകരിച്ചിട്ടുണ്ട്'' എന്നാണ് അവർ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. തുടർന്ന് ആവ സബ്‌വേ യൂണിഫോം ധരിച്ച് മാനേജരോട് ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങൾ ആരംഭിക്കുന്നു.

    ''എനിക്ക് ഇത് തെറ്റായി തോന്നുന്നതിന്റെ കുഴപ്പമാണല്ലേ'' എന്ന് അവർ പരിഹാസ സ്വരത്തില്‍ മാനേജരോട് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഫോൺ സംഭാഷണം തന്നെ വേദനിപ്പിച്ചെന്നും അതിനാല്‍ സ്റ്റോറിലെ തന്റെ അവസാന ദിവസമായിരിക്കും ഇതെന്നും ആവ വ്യക്തമാക്കുന്നു.

    Viral video |വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയുമായി ഉടമസ്ഥന്റെ ഏറ്റുമുട്ടല്‍, വീഡിയോ

    'എന്താണ് പ്രശ്നമെന്ന് നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത്' എന്ന് പറഞ്ഞ് ആവ മാനേജരോട് കയർത്തു സംസാരിക്കുന്നുണ്ട്. തുടർന്ന്, എന്ത് പ്രശ്നമുണ്ടായാലും മാനേജർക്ക് അത് പരിഹരിക്കാൻ കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു. മാനേജര്‍ താൻ ഉന്നയിച്ച പ്രശ്നത്തോട് പ്രതികരിക്കുകയോ കുറഞ്ഞ പക്ഷം നാളെ സംസാരിക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയോ ചെയ്തില്ലെന്ന് ആവ പറയുന്നു.

    Boyfriend Cheated| കാമുകന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങള്‍ക്ക് ശേഷം കാമുകിയെ ഉപേക്ഷിച്ചു

    ''ഞാന്‍ ആരാണ്? നിങ്ങൾ എന്നെ ആരായിട്ടാണ് കണക്കാക്കുന്നത്? ഞാന്‍ എല്ലാ ദിവസവും നിങ്ങളുടെ കട തുറക്കുന്നു, എന്നിട്ട് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നു'', ആവ ഫോണിലൂടെ മാനേജരോട് കയർത്തു. ഒടുവിൽ അടുത്ത ദിവസം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്ന് മാനേജർ പറഞ്ഞപ്പോൾ ആ നിര്‍ദ്ദേശം ആവ തള്ളിക്കളഞ്ഞു. ''എനിക്ക് മതിയായി. എന്നോടുള്ള ഇവിടുത്തെ പെരുമാറ്റ രീതി ഞാന്‍ വെറുക്കുന്നു. എനിക്ക് കിട്ടുന്ന ശമ്പളവും എന്നോടുള്ള പെരുമാറ്റവും ഒരുപോലെ മോശമാണ്'', ആവ പറഞ്ഞു നിർത്തി.



    സംഭാഷണത്തിനിടയില്‍, മാനേജര്‍ മുമ്പ് തനിക്ക് ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന കാര്യവും ആവ സൂചിപ്പിക്കുന്നുണ്ട്. വൈറലായ വീഡിയോയെ സംബന്ധിച്ച് സബ്‌വേയിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
    Published by:Jayashankar Av
    First published: