HOME /NEWS /Buzz / സംബൽപുരി കൈത്തറി സാരി ധരിച്ച് 42.5 കിലോമീറ്റർ മാരത്തോൺ; യുകെയിൽ താരമായി ഒഡിഷക്കാരി

സംബൽപുരി കൈത്തറി സാരി ധരിച്ച് 42.5 കിലോമീറ്റർ മാരത്തോൺ; യുകെയിൽ താരമായി ഒഡിഷക്കാരി

സംബല്‍പുരി കൈത്തറി സാരി ധരിച്ചാണ് യുവതി ഓടിയത്. ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ് യുവതി സമ്മാനിച്ചത്.

സംബല്‍പുരി കൈത്തറി സാരി ധരിച്ചാണ് യുവതി ഓടിയത്. ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ് യുവതി സമ്മാനിച്ചത്.

സംബല്‍പുരി കൈത്തറി സാരി ധരിച്ചാണ് യുവതി ഓടിയത്. ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ് യുവതി സമ്മാനിച്ചത്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Odisha (Orissa)
  • Share this:

    സാരി ഉടുത്ത് നടക്കുന്നത് തന്നെ പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍ സാരി ഉടുത്ത് ഓടിയാലോ? യുകെയിൽ നടന്ന മാരത്തോണില്‍ സാരി ധരിച്ച് ഓടിയിരിക്കുകയാണ് ഒഡിഷ സ്വദേശിയായ യുവതി. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ 42.5 കിലോമീറ്റര്‍ മാരത്തോണിലാണ് ഒഡിഷയില്‍ നിന്നുള്ള യുവതി സാരി ധരിച്ച് ഓടിയത്. സംബല്‍പുരി കൈത്തറി സാരി ധരിച്ചാണ് യുവതി ഓടിയത്. ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ് യുവതി സമ്മാനിച്ചത്.

    നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് 41കാരിയായ മധുസ്മിത ജെന മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്. മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയായ മധുസ്മിത നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ സജീവ അംഗമാണ്. ലോകമെമ്പാടുമുള്ള നിരവധി മാരത്തോണുകളിലും അള്‍ട്രാ മാരത്തോണുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് മധുസ്മിത സാരി ധരിച്ച് മാരത്തോണില്‍ പങ്കെടുക്കുന്നത്.

    ‘സാരി ധരിച്ച് മാരത്തോണില്‍ ഓടിയ ഒരേയൊരു വ്യക്തി ഞാന്‍ മാത്രമാണ്. ഇത്രയും നേരം ഓടുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാരിയില്‍ ഓടുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. പക്ഷേ, 4 മണിക്കൂറും 50 മിനിട്ടും കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,’ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ മധുസ്മിത പറഞ്ഞു.

    Also read-ഇത്തിരി വലിയ കുടുംബം; മഹാരാഷ്ട്രയിലെ ഈ വീട്ടിലുള്ളത് ഒരു കുടുംബത്തിലെ 61 പേർ

    ദിവസവും സാരി ധരിക്കുന്ന അമ്മയും മുത്തശ്ശിയുമാണ് മധുസ്മിതയുടെ പ്രചോദനം. ‘സ്ത്രീകള്‍ക്ക് സാരി ധരിച്ച് ഓടാന്‍ കഴിയില്ലെന്നാണ് പലരും വിശ്വസിക്കുന്നത്, എന്നാല്‍ സംബല്‍പുരി കൈത്തറി സാരി ധരിച്ചുകൊണ്ട് ആ ധാരണ തെറ്റാണെന്ന് ഞാന്‍ തെളിയിച്ചു. യുകെയില്‍ വേനല്‍ക്കാലത്ത് ഞാന്‍ സാരി ധരിക്കാറുണ്ട്,’-മധുസ്മിത പറഞ്ഞു.

    കഴിഞ്ഞ വര്‍ഷം കായിക മികവിന് ഒഡീഷ സൊസൈറ്റി ഓഫ് യുകെ കണ്‍വെന്‍ഷനില്‍ മധുസ്മിതയെ ആദരിച്ചിരുന്നു. അവര്‍ എപ്പോഴും പുതിയ നേട്ടങ്ങള്‍ കൊണ്ട് ഞങ്ങളെ പ്രചോദിപ്പിക്കുന്നു, എന്നാല്‍ ഇത്തവണ അവര്‍ സാരി ഉടുത്തുകൊണ്ട് മരത്തോണില്‍ പങ്കെടുത്തു. യുകെയിലെ മുഴുവന്‍ ഒഡിയ സമൂഹവും അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു, ”യുകെ ശ്രീ ജഗന്നാഥ് സൊസൈറ്റിയുടെ ട്രസ്റ്റിയും യുകെയിലെ ഒഡിഷ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയുമായ സുകാന്ത് കുമാര്‍ സാഹു പറഞ്ഞു.

    മധുസ്മിതയുടെ ഭര്‍ത്താവ് സച്ചിന്‍ ദാസ് ഈജിപ്തിലാണ് ജോലി ചെയ്യുന്നത്. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് മധുസ്മിതയുടെ അച്ഛന്‍ നിരേന്ദ്ര മോഹന്‍ ജെനയും മക്കളും പറഞ്ഞു. കേന്ദ്രപരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കുസുപൂര്‍ ഗ്രാമത്തിലാണ് മധുസ്മിതയുടെ വീട്.

    Also read-‘വിവാഹത്തിന് വരല്ലേ’; ക്ഷണക്കത്തിലെ അച്ചടി പിശക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ടാറ്റാ മുംബൈ മാരത്തോണില്‍ 80കാരിയായ ഒരു മുത്തശ്ശി സാരി ഉടുത്ത് ഓടിയിരുന്നു. ഭാരതി എന്ന 80കാരിയുടെ മാരത്തോണ്‍ ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയില്‍ സാരിയും സ്‌നീക്കേഴ്‌സ് ഷൂവും ധരിച്ച് ഓടുന്ന ഭാരതിയെ കാണാം. 55,000 ആളുകളാണ് ഇതിൽ പങ്കെടുത്തത്.

    First published:

    Tags: Buzz, Odisha