HOME » NEWS » Buzz » DRINK RASAM DAILY CORONAVIRUS WILL RUN AWAY SAYS TAMIL NADU MINISTER RAJENDRA BALAJI RV

'ദിവസവും ഒരു ഗ്ലാസ് രസം കുടിക്കൂ; കൊറോണ വൈറസ് ഓടിപ്പോകും'; തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന വൈറൽ

തമിഴ്നാട്ടിലെ ഭക്ഷണക്രമം കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 13, 2021, 11:00 AM IST
'ദിവസവും ഒരു ഗ്ലാസ് രസം കുടിക്കൂ; കൊറോണ വൈറസ് ഓടിപ്പോകും'; തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന വൈറൽ
തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി
  • Share this:
ചെന്നൈ: കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാൻ രസം സഹായിക്കുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങളിൽ രസവും സാമ്പാറും ഭാഗമാക്കുക. അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കിൽ ഓടിപ്പോകും. ഞാൻ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല'' - രാജേന്ദ്ര ബാലാജി പറഞ്ഞു.

Also Read- മാസ്റ്റർ എത്തി; ആരാധകർക്ക് 'പൊങ്കൽ' ആഘോഷം; പത്തുമാസത്തിനു ശേഷം തിയറ്ററുകൾ ഉണർന്നു

കോവിഡിനെ നേരിടുന്നതിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ച ഫലപ്രദമായ നടപടികളെ പ്രശംസിച്ച അദ്ദേഹം, തമിഴ്നാട്ടിലെ ഭക്ഷണക്രമം കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങളെ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. ''ഫലപ്രദമായ നടപടികളിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കോവിഡിനെ പ്രതിരോധിച്ചു.

മറ്റ് ഗുരുതരമായ രോഗമുള്ളവരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിലെ മരണ നിരക്ക് കുറവാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാനമായ കാരണം. നമ്മൾ മഞ്ഞൾ വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു''- മന്ത്രി പറഞ്ഞു.

Also Read- Tesla| ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു



Also Read- അഞ്ചാം പാതിരാ തന്റെ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്ന് നോവലിസ്റ്റ്

രാജ്യത്ത് കോവിഡ് വാക്സിൻ ജനുവരി 16 മുതൽ നൽകുന്നതിന് തയാറെടുപ്പുകൾ പൂർത്തിയായി വരികെയാണ് തമിഴ്നാട് മന്ത്രിയുടെ അവകാശവാദങ്ങൾ. ചൊവ്വാഴ്ച ഉച്ചവരെ 54.72 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രങ്ങളിൽ എത്തിച്ചുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 55 ലക്ഷം കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിൽ നിന്ന് ശേഖരിച്ചത്. 295 രൂപാ നിരക്കിൽ 38.5 ലക്ഷം ഡോസുകളാണ് നൽകിയത്. 16.5 ലക്ഷം ഡോസുകൾ സൗജന്യമായാണ് നൽകുന്നത്.
Published by: Rajesh V
First published: January 13, 2021, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading