മദ്യലഹരിയിൽ വിവാഹിതരായി. ഒടുവിൽ ഭർത്താവ് (Husband) ഉപേക്ഷിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ജോഗിപേട്ട് സ്വദേശിയായ 21കാരൻ മേദക് ജില്ലയിലെ ദുമ്പലകുണ്ട ഗ്രാമത്തിൽ പതിവായി കള്ള് കുടിക്കാൻ പോകുമായിരുന്നു. മദ്യശാലയിൽ വെച്ച് ചന്തൂർ ഗ്രാമത്തിൽ നിന്നുള്ള 22 കാരനായ ഓട്ടോ ഡ്രൈവറുമായി ഇയാൾ സൗഹൃദത്തിലായി. തുടർന്ന് ഇരുവരും ഒരുമിച്ച് പതിവായി മദ്യപിക്കാൻ തുടങ്ങി. ഏപ്രിൽ ഒന്നിന് മദ്യ ലഹരിയിൽ രണ്ട് യുവാക്കളും അമ്പലത്തിലെത്തി വിവാഹിതരായെന്നും എന്നാൽ ഓട്ടോ ഡ്രൈവറായ യുവാവിന് പിന്നീട് വിവാഹ ജീവിതം തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ചിലിപ്ചെഡ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഗൗസ് പറഞ്ഞു.
എന്നാൽ തുടർന്നും ഒരുമിച്ച് ജീവിതം നയിക്കണമെന്ന ആവശ്യവുമായി യുവാവ് പിറ്റേന്ന് രാവിലെ ഓട്ടോ ഡ്രൈവറുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവ് ചിലിപ്ചെഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഗ്രാമത്തിലെങ്ങും വിഷയം വലിയ ചർച്ചയായി. പോലീസ് ഗ്രാമത്തിലെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഓട്ടോഡ്രൈവറുടെ വീട്ടുകാരും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ പരാതി പിൻവലിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് 21കാരൻ ആവശ്യപ്പെട്ടു. ഒടുവിൽ ഗ്രാമത്തലവന്മാരും വിഷയത്തിൽ ഇടപെട്ടു.
പോലീസുകാരും ഗ്രാമത്തലവന്മാരും ഇടപെട്ടതോടെ യുവാവ് 10,000 രൂപയ്ക്ക് പരാതി പിൻവലിക്കാൻ സമ്മതിച്ചു. ഓട്ടോ ഡ്രൈവറുടെ ഈ തുക യുവാവിന് നൽകുകയും ചെയ്തു.
ഭർത്താവ് മദ്യത്തിന് അടിമയാണെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുമ്പോൾ തന്നെ ബലാത്സംഗം ചെയ്യാറുണ്ടെന്നും പരാതിപ്പെട്ട 22കാരിയായ യുവതിയ്ക്ക് അടുത്തിടെ കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഭർത്താവ് തന്നെ കൈയും കാലും കെട്ടി ശാരീരിക പീഡനത്തിന് നിർബന്ധിക്കാറുണ്ടെന്നും താൻ ഒച്ചയുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും ഇര പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി കൈകാലുകൾ ബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാഗ്പൂർ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്.
Also Read-
വരന്റെ മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിക്കുന്ന സുഹൃത്ത്; വീഡിയോ വൈറല്‍
ഭാര്യ മാനസികമായി പീഡിപ്പിക്കുന്നതായും ജോലിസ്ഥലത്ത് തന്നെ അപമാനിക്കുന്നതായും ആരോപിച്ച് ഒരു വസ്ത്ര വ്യാപാരി നൽകിയ പരാതിയിലും ഭർത്താവിന് കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഭർത്താവ് (Husband) ഓഫീസിൽ എത്തുന്ന സമയത്തെക്കുറിച്ചും ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയവും അറിയാൻ ഭാര്യ പതിവായി ഓഫീസിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും സഹപ്രവർത്തകരായ സ്ത്രീകളോട് തന്റെ ഭർത്താവിന്റെ പെരുമാറ്റം എങ്ങനെയാണെന്നും അദ്ദേഹം സ്ത്രീകളുമായി അടുത്ത് ഇടപഴകാറുണ്ടോ എന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്കും കർണാടക ഹൈക്കോടതി (Karnataka High Court) വിവാഹമോചനം (Divorce) അനുവദിച്ചിരുന്നു. 'ഈ വിവാഹം നിർജ്ജീവമാണ്' എന്നും യഥാർത്ഥത്തിൽ ഇല്ലാതായ ഈ വിവാഹത്തിൽ കക്ഷികളെ എന്നെന്നേക്കുമായി ബന്ധിപ്പിച്ച് നിർത്തുന്നതു കൊണ്ട് ഒന്നും നേടാനാവില്ലെന്നുമാണ് കോടതി (Court) നിരീക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.