പിന്നിലിരുന്ന പെൺകുട്ടികൾ ഗിയർ മാറ്റി; ഡ്രൈവറുടെ പണി പോയി
പിന്നിലിരുന്ന പെൺകുട്ടികൾ ഗിയർ മാറ്റി; ഡ്രൈവറുടെ പണി പോയി
അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി...
driver licence-shaji
Last Updated :
Share this:
കൽപറ്റ: അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കൽപ്പറ്റയിലാണ് സംഭവം. ഷാജി എന്നയാൾ ബസ് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന പെൺകുട്ടികൾ ഗിയർ മാറുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആർടിഒ പ്രശ്നത്തിൽ ഇടപെടുകയും അഞ്ചുമാസത്തേക്ക് ഷാജിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.