സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകളാണ് ദിവസവും പ്രചരിക്കുന്നത്. ഇപ്പോഴിതാ ലണ്ടനിൽ നിന്നുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡിന്റെ നടക്ക് ബസ് നിര്‍ത്തി പുറത്തിറങ്ങുന്ന ഡ്രൈവറാണ് വീഡിയോയിലുള്ളത്.
തൊട്ടുടുത്തുള്ള കടയില്‍ നിന്ന് ചിക്കന്‍ വാങ്ങുന്നതിന് വേണ്ടിയാണ് നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയില്‍ ബസ് നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍ കടയിലേക്ക് ഓടുന്നതും ചിക്കന്‍ വാങ്ങി തിരിച്ചെത്തുന്നതും കാണാം.
@kiyyarose എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി പേരിത് ഷെയര്‍ ചെയ്തു. ‘വെസ്റ്റ് ലണ്ടനില്‍ മാത്രമേ ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് കോഴിക്കടയിലേക്ക് പോകുന്ന ബസ് ഡ്രൈവറെ കാണാന്‍ സാധിക്കൂ’ എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 22-നാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.
View this post on Instagram
അടുത്തിടെ കേരളത്തില്‍ പ്രിന്‍സിപ്പൽ ബസ് തടഞ്ഞ് നിര്‍ത്തിയതും വാര്‍ത്തയായിരുന്നു. ബസ് സ്കൂളിന് മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന വിദ്യാര്‍ഥികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ തന്നെ റോഡിലിറങ്ങി ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിന്‍സിപ്പലായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് വിദ്യാര്‍ഥികള്‍ക്കായി റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്. പ്രിന്‍സിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
‘ എന്റെ പിള്ളാരെ കയറ്റാതെ നീയൊന്നും പോകേണ്ട’ -എന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ ബസ് തടഞ്ഞത്. സംഭവം നടന്നതിന്റെ തലേദിവസം ബസ് തടയാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ പിറ്റേന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ് നടു റോഡില്‍ തടഞ്ഞിട്ടത്.
Also read-വീട്ടുജോലിക്കാരിക്ക് ഒരുകോടി രൂപയോളം ലോട്ടറി അടിച്ചു; പേടിച്ചുവിറച്ച യുവതി നേരേ പൊലീസ് സ്റ്റേഷനിൽ
ബസ് തടയുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ആളുകളെയും വിദ്യാര്‍ഥികളെയും അറിയിക്കാതെയാണ് അധ്യാപകന് തനിച്ച് റോഡില്‍ ഇറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്നും അപകടകരമായി അമിതവേഗത്തില്‍ ഓടിച്ച് പോകുകയാണെന്നും പരാതി ഉയര്‍ന്ന പശ്ചാലത്തിലാണ് പ്രിന്‍സിപ്പല്‍ തന്നെ നേരിട്ട് ബസ് തടയാന്‍ ഇറങ്ങിയത്.
ദൂരെ നിന്നും ബസ് വരുന്നത് കണ്ടപ്പോള്‍ തന്നെ റോഡിന് നടുവിലേക്ക് നെഞ്ചുംവിരിച്ച് കയറി നിന്ന് കൈകാണിച്ച് ബസ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് താന്‍ സ്കൂളിന്റെ പ്രിന്സിപ്പിലാണെന്നും വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് അനുവദിക്കാനാകില്ലെന്നും കാട്ടി ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് വിദ്യാര്‍ഥികളെ കയറ്റിയ ശേഷമാണ് സര്‍വീസ് തുടര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയും ചെയ്തു,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc bus driver, London, Viral video