HOME » NEWS » Buzz » DRONE COCOBOT TO PLUCK COCONUTS FROM TREE GH

തെങ്ങിൽ കയറാതെ തേങ്ങയിടാൻ 'കൊക്കോബോട്ട്'; സുരക്ഷിതമായി തേങ്ങ വെട്ടാനുള്ള ഡ്രോൺ തയ്യാറാകുന്നു

സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം അധിക സാമ്പത്തിക ബാധ്യത ഉൾപ്പെടെയുള്ള കേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ കണ്ടുപിടിത്തത്തിലൂടെ സാധിക്കും.

News18 Malayalam | news18-malayalam
Updated: June 9, 2021, 11:39 AM IST
തെങ്ങിൽ കയറാതെ തേങ്ങയിടാൻ 'കൊക്കോബോട്ട്'; സുരക്ഷിതമായി തേങ്ങ വെട്ടാനുള്ള ഡ്രോൺ തയ്യാറാകുന്നു
Representative Image.
  • Share this:
തേങ്ങ വെട്ടാൻ ആളെ കിട്ടാതെ വിഷമിക്കുന്ന കേര കർഷകർക്ക് ഒരു സന്തോഷ വാർത്ത. മനുഷ്യനെ തെങ്ങിൽ കയറ്റാതെ തേങ്ങാ ഇടുന്നതിനായി ഒരു ഡ്രോൺ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഐസിഎആർ, സെൻട്രൽ കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിസിആർഐ), ഗോവ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഫ്ലൈ കോക്കോബോട്ട് എന്ന് പേരിട്ട ആൾ ഡ്രോൺ നിർമിക്കാൻ തയ്യാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നു.

ഇതിന്റെ പ്രോട്ടോ ടൈപ്പ് പരീക്ഷണ ഘട്ടത്തിലാണ്.തെങ്ങിന്‍റെ മുകളിലേക്ക് പറന്നെത്തുന്ന ഡ്രോൺ  വെട്ടാനുള്ള യന്ത്രഭാഗം ഉപയോഗിച്ച് തേങ്ങ വെട്ടും. റിമോട്ട് കൺട്രോൾ ഡിവൈസിലൂടെ വെട്ടാനുള്ള തെങ്ങിൻ കുലകൾ മാർക്ക് ചെയ്യാൻ സാധിക്കും. ഡ്രോണിന്റെ സഞ്ചാരപഥവും റിമോട്ട് കൺട്രോൾ സ്ക്രീനിലൂടെ കാണാൻ സാധിക്കും. തെങ്ങിൽ കയറുമ്പോൾ മനുഷ്യ ജീവന് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതമായ അകലത്തിൽ നിന്ന് തേങ്ങയിടുന്നതിന് ഈ ഡ്രോൺ കർഷകരെ സഹായിക്കുമെന്ന് ഗോവ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ രാജേന്ദ്ര ഗാഡ് പറയുന്നു. മണിക്കൂറിൽ 12 മുതൽ 15 വരെ തെങ്ങുകളിൽ നിന്നും തേങ്ങ വെട്ടാൻ ഡ്രോണിന് സാധിക്കും.

Also Read-ഓൺലൈൻ പരീക്ഷ എഴുതാൻ മല കയറണം; വിദ്യാർത്ഥികൾക്ക് ഇന്‍റർനെറ്റ് കണക്ഷൻ ഇല്ല

നിലവിൽ തേങ്ങ വെട്ടുന്നതിന് ചില യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു കാർഷിക ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാൻ സാധ്യമല്ല. എന്നാൽ ഫ്ലൈ കോക്കോബോട്ട് വിവിധ കൃഷികളുടെ വിളവെടുപ്പിന് ഉപയോഗിക്കാം. മിശ്ര കൃഷി രീതിയിലൂടെ നടത്തുന്ന കേര, കുരുമുളക് കൃഷികൾ വിളവെടുക്കാം. കൂടാതെ പന, കമുക്, ഈത്തപ്പഴം പോലുള്ളവയുടെ വിളവെടുക്കുന്നതിനും ഈ ഡ്രോൺ ഉപയോഗിക്കാം. പൊതുവെ മിശ്ര കൃഷി രീതികളിലൂടെ വരുമാനമുണ്ടാക്കുന്ന കേര കർഷകർക്ക് ഉപയോഗപ്രദമാണിത്.  സാമ്പത്തികമായും കൂടുതൽ ലാഭം നേടുന്നതിനും ഇത് കർഷകരെ സഹായിക്കും.

Also Read-പുതിയ റസ്റ്ററന്റ് പൂട്ടി വീണ്ടും തട്ടുകടയിലേക്ക്; വൈറലായ 'ബാബ കാ ദാബ'യിലെ വയോധിക ദമ്പതികൾ കഷ്ടപ്പാടിൽ

കൃഷി രീതികളിലെ മറ്റ് പ്രവർത്തനങ്ങൾക്കും സ്പ്രേയിങ്, പ്രോണിങ് എന്നിവയ്ക്കും പര്യാപ്തമായ നിലയിൽ ഡ്രോണിനെ പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമാതാക്കൾ.
ഇതിന്റെ ബൗദ്ധിക സ്വത്തവകാശം നേടുന്നതിനായി പേറ്റന്‍റിനായി ഉടൻ തന്നെ നിർമാതാക്കളായ ഐസിഎർ, സിസിആർഐ, ഗോവ യൂണിവേഴ്സിറ്റി എന്നിവർ സംയുക്തമായി അപേക്ഷ നൽകും.

അടുത്തിടെ നടന്ന കൃതഗ്യ അഗ്രോടെക് ഹാക്കത്തോണിൽ ഫ്ലൈ കോകോബോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഫാം മെക്കാനിസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഐസിഎആറിന്റെ നാഷണൽ അഗ്രികൾച്ചര്‍ ഹയർ എജ്യുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത 784 ടീമുകളെ പിന്തള്ളിയാണ് ഫ്ലൈ കോക്കോബോട്ട് ഒന്നാം സ്ഥാനത്ത് എത്തിയത്.



നിലവിൽ കനത്ത പ്രതിസന്ധികൾ നേരിടുന്ന കേര കർഷകർക്ക് തേങ്ങ വെട്ടുന്നതിന് ആളെ കിട്ടാത്തതും സാമ്പത്തിക ബാധ്യതയുമെല്ലാം നേരിട്ടിരുന്നു. കൂടാതെ, നിരവധി അപകടങ്ങളും തേങ്ങ വെട്ടുന്നതിനിടെ സംഭവിക്കാറുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം അധിക സാമ്പത്തിക ബാധ്യത ഉൾപ്പെടെയുള്ള കേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ കണ്ടുപിടിത്തത്തിലൂടെ സാധിക്കും.
Published by: Asha Sulfiker
First published: June 9, 2021, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories