HOME » NEWS » Buzz » DRONE VIDEO OF ICELAND VOLCANO ERUPTION GOES VIRAL

ഒഴുകുന്ന 'തീ' പുഴയ്ക്ക് മുകളിലൂടെ; അത്ഭുതവും പേടിയും നിറയ്ക്കുന്ന അഗ്നിപർവത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ

ഐസ് ലാന്ഡിൽ പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് ലാവ ഒഴുകുന്നതിന്റെ ഡ്രോൺ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: March 23, 2021, 12:06 PM IST
ഒഴുകുന്ന 'തീ' പുഴയ്ക്ക് മുകളിലൂടെ; അത്ഭുതവും പേടിയും നിറയ്ക്കുന്ന അഗ്നിപർവത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ
Screengrab/Bjorn Steinbekk twitter
  • Share this:
ഡ്രോണിൽ ചിത്രീകരിച്ച പല വീഡിയോകൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാഴ്ച്ച ഇതാദ്യമായിട്ടായിരിക്കും. ഐസ് ലാൻഡിലെ ഫാഗ്രഡൽസ്ഫാൾ പർവതത്തിന് സമീപമുള്ള അഗ്നിപർവതത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്റർനൈറ്റിൽ പടർന്നു കൊണ്ടിരിക്കുന്നത്.

മാർച്ച് 19 ന് പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് ലാവ ഒഴുകുന്നതിന്റെ ഡ്രോൺ വീഡിയോ ആണിത്. ഐസ് ലന്റ് തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയാണ് അഗ്നിപർവതം. പ്രദേശത്ത് കഴിഞ്ഞ ആഴ്ച്ചകളിലായി ആയിരക്കണക്കിന് ചെറു ഭൂചലനങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഗ്നിപർവത പൊട്ടിത്തെറിച്ചത്.



ജോൺ സ്റ്റെയ്ൻബെക്ക് എന്ന ഫോട്ടോഗ്രാഫറാണ് ഡ്രോണിന്റെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയത്. അഗ്നിപർവത സ്ഫോടനത്തെ കുറിച്ചുള്ള മുഴുവൻ വീഡിയോ ജോൺ തന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിരുന്നു. ഇതിന്റെ ചെറിയ ക്ലിപ്പാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്. പതിനഞ്ചു മണിക്കൂർ മുമ്പ് പങ്കുവെച്ച വീഡിയോ ഇതിനകം ആറായിരത്തിലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.


അഗ്നിപർവത്തിൽ നിന്നും ഒരു പുഴ പോലെ ലാവ ഒലിച്ചിറങ്ങുന്നതാണ് അത്ഭുകരമായ വീഡിയോയിൽ ഉള്ളത്. ഓരോ തവണ കാണുമ്പോഴും അത്ഭുതവും പേടിയും ഒന്നിച്ച് അനുഭവപ്പെടും. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനകം ഇൻസ്റ്റഗ്രാം അടക്കം മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.



ഐസ് ലാന്റിൽ 32 അഗ്‌നിപര്‍വതങ്ങളുണ്ടെന്നാണ് കണക്കുകൾ. അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഒരു അഗ്‌നിപര്‍വതമെങ്കിലും രാജ്യത്ത് പൊട്ടിത്തെറിക്കുന്നുണ്ട്.



വോൾക്കാനോയുടെ മനോഹര ദൃശ്യങ്ങൾ എടുത്ത ജോൺ സ്റ്റെയ്ൻബെക്കും ഇതോടെ ലോക പ്രശസ്തനായിരിക്കുകയാണ്. ഇതിനകം പല വിദേശ ചാനലുകളും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും എടുത്തു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലും സജീവമായ ജോൺ സ്റ്റെയ്ൻബെക്ക് മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ ഇതിന് മുമ്പും പങ്കുവെച്ചിട്ടുണ്ട്.

ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിലുള്ള ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നാണ് കരുതുന്നത്.
Published by: Naseeba TC
First published: March 23, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories