നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കൊക്കെയ്‌നും പണവും ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ചു; മയക്കുമരുന്ന് വ്യാപരി ന്യൂ ഇയറിന് ജയിലില്‍

    കൊക്കെയ്‌നും പണവും ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ചു; മയക്കുമരുന്ന് വ്യാപരി ന്യൂ ഇയറിന് ജയിലില്‍

    പ്രിയപ്പെട്ടവര്‍ക്കെല്ലാം ഈ ഫോട്ടോ അയച്ചു കൊടുത്തതോടെയാണ് ഇയാളെ തേടി പോലീസ് എത്തിയത്.

    • Share this:
      കൊക്കെയ്നും (cocaine) പണവും (cash) ഉപയോഗിച്ച് ക്രിസ്മസ് ട്രീ (Christmas tree) അലങ്കരിച്ച മയക്കുമരുന്ന് വ്യാപാരിക്ക് ഒടുവില്‍ ന്യൂ ഇയര്‍ ആഘോഷിക്കേണ്ടി വന്നത് ജയിലില്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലാണ് സംഭവം. മാര്‍വിന്‍ പോര്‍സെല്ലി എന്ന മയക്കുമരുന്ന് ഡീലറാണ് വ്യത്യസ്ത ക്രിസ്മസ് ട്രീ ഒരുക്കി ജയിലിലായത്.

      വിവിധ മയക്കുമരുന്നുകളും ഇരുപത് പൗണ്ട് നോട്ടുകളും കൊണ്ട് അലങ്കരിച്ചാണ് ഇയാള്‍ വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കിയത്. ക്രിസ്മസ് ട്രീ ഭംഗിയാക്കിയതിനു ശേഷം ഡീലറായ മാര്‍വിന്‍ പോര്‍സെല്ലി തന്റെ മൊബൈല്‍ ഫോണില്‍ ഈ ട്രീ അലങ്കാരങ്ങളുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

      പ്രിയപ്പെട്ടവര്‍ക്കെല്ലാം ഈ ഫോട്ടോ അയച്ചു കൊടുത്തതോടെയാണ് ഇയാളെ തേടി പോലീസ് എത്തിയത്. ഒരു പ്രധാന മയക്കുമരുന്ന് റാക്കറ്റുമായുള്ള ഇയാളുടെ ബന്ധം തെളിയിക്കുന്ന വലിയ തെളിവുകളുടെ കൂമ്പാരത്തിലേക്കാണ് ഈ ചിത്രം വഴി പോലീസ് എത്തിച്ചേര്‍ന്നത്.

      Also read: CockFight | കോഴികൾ പത്തുദിവസമായി ജയിലിൽ; തീറ്റിപ്പോറ്റാനാകാതെ പൊലീസ്!


      ഓവര്‍ബോര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ ഓപ്പറേഷന്റെ ഭാഗമായാണ് പോര്‍സെല്ലിയെ അറസ്റ്റ് ചെയ്തതെന്ന് വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ പോലീസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പോലീസ് വിവരം പങ്കുവെച്ചത്. മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും പോലീസ് പറഞ്ഞു.

      Also read: 'മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ'; ബോധവത്കരണത്തിനായി പാല്‍ വിതരണം ചെയ്ത് 'രാവണന്‍'

      ഈ മനുഷ്യന്‍ ഗുരുതരമായ കുറ്റവാളിയായിരുന്നുവെന്നും ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ ആയുധധാരികളുമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. പോര്‍സെല്ലിയെ കൂടാതെ മറ്റ് എട്ട് പേരെയും ഓപ്പറേഷനില്‍ പിടികൂടി, 1.3 ദശലക്ഷം യൂറോ (ഏകദേശം 10.90 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടുന്ന നിരവധി പാഴ്സലുകളും പോലീസ് പിടിച്ചെടുത്തു.
      Published by:Sarath Mohanan
      First published: