നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബാ മോനേ ഫോട്ടോ എടുക്കണ്ടേ'; ലഹരി മരുന്ന് കേസില്‍ പിടിയിലായ അര്‍ബാസിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പിതാവ്

  'ബാ മോനേ ഫോട്ടോ എടുക്കണ്ടേ'; ലഹരി മരുന്ന് കേസില്‍ പിടിയിലായ അര്‍ബാസിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പിതാവ്

  ലഹരി മരുന്ന് കേസില്‍ ആര്യ ഖാനോടൊപ്പം അറസ്റ്റിലായ അര്‍ബാസ്  ജാമ്യവ്യവസ്ഥ അനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു

  • Share this:
   മുംബൈ: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാവുക എന്നത് വലിയ മാനസിക സമ്മര്‍ദം സൃഷിടിക്കുന്ന ഒന്നാണ് അതിലും വലിയ പുലിവാലാണ് ഇതിന് പിന്നാലെയുള്ള  നടപടികളും. ഇതിനായി ജാമ്യവ്യവസ്ഥ അനുസരിച്ച പൊലീസ് സ്‌റ്റേഷനില്‍ എത്തിയതിന് മാധ്യമങ്ങള്‍ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടാലോ അതും സ്വന്തം അച്ഛന്‍. ഇപ്പോള്‍ അങ്ങനെയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

   ലഹരി മരുന്ന് കേസില്‍ ആര്യ ഖാനോടൊപ്പം അറസ്റ്റിലായ അര്‍ബാസ്  ജാമ്യവ്യവസ്ഥ അനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം നടുവിലും ചിരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് പോസ് ചെയ്യാന്‍ അര്‍ബാസിനോട് ആവശ്യപ്പെടുകയാണ് സ്വന്തം പിതാവ്.

   പൊലീസ് സ്റ്റേഷന്‍ ഹാജരായ ശേഷം പുറത്തിറങ്ങിയ അര്‍ബാസിനോടായിരുന്നു പിതാവ് അസ്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. വേഗത്തില്‍ നടന്നുപോയ മകനെ തിരിച്ചുവിളിച്ചായിരുന്നു ഒപ്പം നിന്നു മാധ്യമങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടത്.

   എന്നാല്‍ ചിരിക്കാത്തതിന് അര്‍ബാസിനോട് ചിരിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പിതാവിന്റെ ആവശ്യങ്ങള്‍ ഒട്ടുംപിടിക്കാത്ത അര്‍ബാസ് തലയില്‍ കൈ വെച്ച് ഒന്ന് നിര്‍ത്താമോ ഡാഡി എന്ന് ചോദിക്കുന്നതും കാറിലേക്ക് വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറകെ പുഞ്ചിരിച്ചുകൊണ്ട് അസ്ലാമും പോകുന്നുണ്ട്.
   Published by:Jayesh Krishnan
   First published: