• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആഘോഷത്തിനിടയിൽ മദ്യപിച്ച് ബോധം പോയി; മരിച്ചെന്നു കരുതി കുഴിച്ചിട്ടയാൾ ജീവനോടെ തിരിച്ചു വന്നു

ആഘോഷത്തിനിടയിൽ മദ്യപിച്ച് ബോധം പോയി; മരിച്ചെന്നു കരുതി കുഴിച്ചിട്ടയാൾ ജീവനോടെ തിരിച്ചു വന്നു

സ്വന്തം കിടക്കയിൽ അനങ്ങാൻ കഴിയാതെ കിടക്കുകയാണെന്നായിരുന്നുവത്രേ ഇയാൾ കരുതിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മദ്യപിച്ച് ബോധമില്ലാതെ ആളുകൾ പലതും ചെയ്തു കൂട്ടുന്ന വാർത്തകളും വീഡിയോകളും ഇന്ന് സോഷ്യൽമീഡിയയിൽ പതിവായി കാണാം. സമാനമായ വാർത്തയാണ് ബൊളീവിയയിൽ നിന്നും വന്നിരിക്കുന്നത്. മദ്യപിച്ച് ബോധരഹിതനായ ആൾ മരിച്ചെന്നു കരുതി കുഴിച്ചിട്ട സംഭവമാണിത്.

    ബോളീവിയൻ സ്വദേശിയായ വിക്ടർ ഹ്യൂഗോ എന്നയാളാണ് മരിച്ച് വീണ്ടും 'ഉയിർത്തെഴുന്നേറ്റത്'. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ബൊളീവിയയിലെ പ്രശസ്തമായ 'പച്ചമാമ' ഉത്സവത്തിന് (Pachamama festival)പോയതായിരുന്നു വിക്ടർ. ടോബ എന്ന ഗോത്ര വിഭാഗത്തിൽ പെട്ടവരുടെ ഉത്സവമാണിത്. ബൊളീവിയ, അർജന്റീന, പരാഗ്വാ എന്നിവിടങ്ങളിലായാണ് ടോബ വിഭാഗക്കാർ ജീവിക്കുന്നത്.

    ഇതിനിടയിൽ വിക്ടറും സുഹൃത്തും അൽപം മദ്യപിക്കാനും തുടങ്ങിയിരുന്നു. എന്നാൽ, ആഘോഷത്തിനിടയിൽ മദ്യപിക്കുന്നതിന്റെ അളവ് കയ്യിൽ നിന്ന് പോയി. മദ്യപിച്ച് ലക്കുകെട്ട് അൽപ നേരം ഉറങ്ങാൻ കിടന്ന വിക്ടറിന്റെ ബോധവും പോയി. ഏറെ നേരം കഴിഞ്ഞിട്ടും വിക്ടർ ഉറക്കമുണരാതിരുന്നതോടെ അദ്ദേഹം മരിച്ചെന്നു കരുതി ടോബ വിഭാഗക്കാർ ശവസംസ്കാര ചടങ്ങുകളും ആരംഭിച്ചു.

    Also Read- ചൈനയിൽ 150 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള 4300 ദിനോസർ കാൽപ്പാടുകൾ കണ്ടെത്തി

    ഉറങ്ങിക്കിടന്ന വിക്ടറിനെ ശവപ്പെട്ടിയിലാക്കി കുഴിച്ചിട്ട് പ്രാർത്ഥനയും നടത്തി എല്ലാവരും പിരിഞ്ഞുപോയി. ഏറെ നേരം കഴിഞ്ഞ് മൂത്രമൊഴിക്കാൻ ഉണർന്നപ്പോഴാണ് വിക്ടർ തനിക്ക് പറ്റിയ അപകടം തിരിച്ചറിഞ്ഞത്. താൻ മണ്ണിനടിയിൽ പെട്ടിക്കുള്ളിലാണ് ഇത്രനേരവും ഉറങ്ങിയതെന്ന് തിരിച്ചറിയാൻ വിക്ടറിന് അൽപം സമയമെടുത്തു.

    Also Read- 'കുമ്മനടിച്ചത് ഞാനല്ല...മമ്മൂട്ടി'; ടെക്സ്റ്റൈൽസ് ഉദ്ഘാടന വിവാദത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ

    തിരിച്ചറിവ് വന്നതോടെ എല്ലാ ശക്തിയുമെടുത്ത് പെട്ടി പൊളിക്കാനായി ശ്രമം. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ശവപ്പെട്ടിയിൽ നിന്നും രക്ഷപ്പെടാൻ വിക്ടറിനായി. ചളിയും സിമന്റും പുരണ്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കയറി വന്ന വിക്ടർ പ്രദേശത്തുള്ള ഒരാളുടെ സഹായത്തോടെയാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇവിടെയെത്തി നടന്ന കാര്യങ്ങൾ വിവരിച്ചു.

    ഉത്സവം ആഘോഷിക്കാൻ പോയ സ്ഥലത്തു നിന്ന് 80 കിലോമീറ്റർ അകലെയാണ് വിക്ടറിനെ കുഴിച്ചിട്ടതെന്ന് പിന്നീടാണ് മനസ്സിലായത്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹമിപ്പോൾ. ബോധം നഷ്ടമായി ശവപ്പെട്ടിയിൽ കിടന്നതൊന്നും ഇയാൾക്ക് ഓർമയില്ല. തന്റെ കിടക്കയിൽ അനങ്ങാൻ കഴിയാതെ കിടക്കുകയാണെന്നായിരുന്നുവത്രേ വിക്ടർ കരുതിയത്.
    Published by:Naseeba TC
    First published: