• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെള്ളമടിച്ച് സബ് ഇൻസ്പെക്ടറുടെ ചുണ്ടിൽ ചുംബിച്ചു; 'പണി' ചോദിച്ചുവാങ്ങി യുവാവ്

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

news18
Updated: July 29, 2019, 11:11 PM IST
വെള്ളമടിച്ച് സബ് ഇൻസ്പെക്ടറുടെ ചുണ്ടിൽ ചുംബിച്ചു; 'പണി' ചോദിച്ചുവാങ്ങി യുവാവ്
News 18
news18
Updated: July 29, 2019, 11:11 PM IST
ഹൈദരാബാദ്: വെള്ളമടിച്ച് ഒരു യുവാവ് പണി ചോദിച്ചുവാങ്ങിയതിന്റെ വീഡിയോ വൈറലായി. ഹൈദരാബാദ് മകജ് ഗിരി സ്വദേശിയ പി ഭാനു (28) ആണ് ആഘോഷത്തിനിടെ പുലിവാല് പിടിച്ചത്. നല്ലുഗുണ്ടയിൽ സുഹൃത്തുക്കൾക്കൊപ്പം ബൊനാലു ആഘോഷിക്കുകയായിരുന്നു യുവാവ്. ഘോഷയാത്രയിൽ ഡ്രം മേളത്തിന് അനുസരിച്ച് ഭാനുവും സുഹൃത്തുക്കളും ന‍ൃത്തം ചെയ്തു വരികയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറെ ഭാനു തടഞ്ഞു നിർത്തി.

പിന്നീട് കെട്ടിപ്പിടിച്ചു. അതിനുശേഷം ചുണ്ടിൽ ചുംബനം നൽകി. ഉടനെ തന്നെ എസ്ഐയുടെ വക 'സമ്മാനം' കവിളിലും കിട്ടി. തല്ല് മാത്രമല്ല, മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസുമെടുത്തു. നല്ലുഗുണ്ട പൊലീസ് അറസ്റ്റും ചെയ്തു. ഡ്യട്ടിയിലുള്ള പൊലീസുകാരനെ അതില്‍ നിന്ന് തടയുക, മോശമായി പെരുമാറുക എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് നല്ലുഗുണ്ട പൊലീസ് ഭാനുവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയായിരുന്നതിനാല്‍ ആ സമയത്ത് താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഭാനുവിന്റെ വാദം.


ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒരു ആഘോഷമാണ് ബൊനാലു. മഹാകാളിയുമായി ബന്ധപ്പെട്ട ആഘോഷമാണിത്. ആഘോഷത്തിന്റെ ആദ്യദിവസവും അവസാനദിവസവും യെല്ലമ്മ ദേവിയ്ക്ക് പ്രത്യേക പൂജകൾ ചെയ്യാറുണ്ട്. പ്രാർഥനകൾ സഫലീകരിച്ചു തരുന്നതിനുള്ള നന്ദിസുചകമായിട്ടാണ് ബൊനാലു ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രകളും നടക്കും.‌

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...