• HOME
 • »
 • NEWS
 • »
 • buzz
 • »
 • Drunken Man | മദ്യലഹരിയിൽ 52കാരൻ ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ച് വീട്ടിൽ കൊണ്ടുപോയി

Drunken Man | മദ്യലഹരിയിൽ 52കാരൻ ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ച് വീട്ടിൽ കൊണ്ടുപോയി

മദ്യലഹരിയിൽ ബസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഡബിൾ ഡെക്കർ ബസെടുത്ത് വീട്ടിലേക്ക് പോയ 52കാരനാണ് ഈ കേസിലെ പ്രതി. കഴിഞ്ഞ വർഷം ഡിസംബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

Double-decker

Double-decker

 • Share this:
  ലണ്ടനിലെ ഒരു കോടതിയിൽ എത്തിയ അസാധാരണമായ ഒരു കേസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരിക്കുന്നത്. മദ്യലഹരിയിൽ ബസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഡബിൾ ഡെക്കർ ബസെടുത്ത് വീട്ടിലേക്ക് പോയ 52കാരനാണ് ഈ കേസിലെ പ്രതി. കഴിഞ്ഞ വർഷം ഡിസംബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുതിർന്ന സൈനികനായ സ്റ്റീഫൻ മക്കാർട്ടൻ എന്നയാളാണ് മദ്യലഹരിയിൽ ബസെടുത്ത് വീട്ടിലേക്ക് പോയത്. അതേസമയം  മദ്യലഹരിയിലായിരുന്നില്ലെന്നും മാനസികരോഗത്തിന് കഴിക്കുന്ന ഗുളിക കഴിച്ചതോടെയാണ് അബോധാവസ്ഥയിലായതെന്നും മക്കാർട്ടന്‍റെ അഭിഭാഷക കോടതിയെ അറിയിച്ചു.

  സംഭവത്തെക്കുറിച്ച് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുന്നത് ഇങ്ങനെ, പൂൾടൗണിൽവെച്ച് സ്റ്റീഫൻ മക്കാർട്ടൻ രാത്രി വൈകി മദ്യപിച്ച ശേഷം അസാധാരണമായ ഒരു സവാരി നടത്തി. വീട്ടിലെത്താനുള്ള ശ്രമത്തിൽ, അയാൾ ഒരു ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ചു, റോഡിലെ ഡിവൈഡറിലും മറ്റൊരു കാറിലും ബസ് ഇടിച്ചു. അതിനുശേഷേം മൂന്ന് മൈൽ ദൂരെയുള്ള വീട്ടിലേക്ക് ഇയാൾ വാഹനം ഓടിച്ചെത്തുകയും ചെയ്തു.

  52 കാരനായ സ്റ്റീഫൻ മക്കാർട്ടൻ ഒരു മുതിർന്ന സൈനികനാണ്, അന്നു രാത്രി ഒരു സുഹൃത്തിനോടൊപ്പം പുറത്തു പോകുകയും നന്നായി മദ്യപിക്കുകയും ചെയ്തു. രാത്രി വൈകി അവർ ഇരുവരും വേർപിരിഞ്ഞു, ഇവർ മദ്യപിച്ച ബാറിന് സമീപത്തുനിന്ന് മൂന്ന് മൈൽ അകലെയുള്ള വീട്ടിലേക്ക് മടങ്ങാൻ മക്കാർട്ടൻ തീരുമാനിച്ചു.

  മദ്യലഹരിയിൽ മക്കാർട്ടൻ ഡോർസെറ്റിലെ പൂൾ ബസ് സ്റ്റേഷനിൽ എത്തുകയും നീലയും ചുവപ്പും നിറത്തിലുള്ള ഡബിൾ ഡെക്കർ ബസിൽ കയറാൻ ശ്രമിക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡോർ തുറന്ന് മുകളിലത്തെ ഡെക്കിൽ എത്തി, ഒരു സീറ്റിലേക്ക് വീഴുകയും ചെയ്തു.

  മക്കാർട്ടൻ ഒരു മണിക്കൂർ കഴിഞ്ഞ് ഉണർന്നു, പടികൾ ഇറങ്ങി. ഇതിനുശേഷം അദ്ദേഹം ഡ്രൈവർ സീറ്റിൽ ഇരിക്കുകയും, എങ്ങനെയോ ബസ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. പാർക്കിംഗിൽ നിന്ന് പുറത്തുകടക്കാൻ, മക്കാർട്ടൻ ബസ് പിന്നിലേക്ക് മാറ്റി, അതിനിടെ റോഡിന് സമീപത്തെ ഡിവൈഡറിലും മറ്റൊരു കാറിലേക്കും ബസ് ഇടിച്ചുകയറി. പിന്നീട് സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ച് ഹാംവർത്തി ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് മൂന്ന് മൈൽ ദുരത്തോളം ഇയാൾ ബസ് ഓടിക്കുകയും ചെയ്തു

  Also Read- Viral | 'മകളെ, തോന്നുന്ന കാലത്ത് നിന്നെ സഹജീവിയായി കരുതുന്ന ഒരാളെ കല്യാണം കഴിക്കുക'; വൈറലായി ഒരു പിതാവിന്‍റെ കുറിപ്പ്

  എന്നാൽ ആ രാത്രിയിൽ നടന്ന സംഭവങ്ങളൊന്നും തനിക്ക് ഓർമ്മയില്ലെന്നാണ് മക്കാർട്ടൻ പറയുന്നത്. അന്നു രാത്രി താൻ എങ്ങനെ വീട്ടിലെത്തിയെന്നതും ഓർമയില്ലെന്ന് പറയുന്നു. വിഷയം കോടതിയിൽ എത്തിയപ്പോൾ, കഴിഞ്ഞ വർഷം ഡിസംബർ 27 ന് പുലർച്ചെയാണ് സംഭവം നടന്നതെന്നും മക്കാർട്ടന്റെ കുറ്റം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ഷാമി ദുഗ്ഗൽ കോടതിയെ അറിയിച്ചു. യാത്രയ്ക്ക് ശേഷം മക്കാർട്ടൻ ബസ് ഉപേക്ഷിച്ചെങ്കിലും എഞ്ചിൻ ഓഫ് ചെയ്തിരുന്നില്ലെന്നും ദുഗ്ഗൽ പറയുന്നു.

  മക്കാർട്ടൻ റെയിലിംഗിൽ ഇടിച്ച് ബസ് കേടുവരുത്തിയതായും പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചതായും അവർ അറിയിച്ചു. ബസിന്റെയും റെയിലിംഗുകളുടെയും നാശനഷ്ടം 4646 യൂറോയാണ്. ബസ് ഇടിച്ച് തകരാറിലായ ഫിയറ്റ് കാറിന്റെ ഇൻഷുറൻസ് ക്ലെയിം ഏകദേശം 1640 യൂറോയോളം വരും (ഏകദേശം 1.5 ലക്ഷം രൂപ).

  അതേസമയം, മക്കാർട്ടനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ ഇവാ റസ്സൽ, അതിവേഗം ലഹരി പിടിപ്പിക്കുന്ന സാനാക്സ് ആണ് മക്കാർട്ടൻ കഴിച്ചതെന്ന് വിശദീകരിച്ചു. ആ രാത്രിയിലെ ഒന്നും മക്കാർട്ടന് ഓർമയില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ അത് താനാണെന്ന് സമ്മതിച്ചതായി അവർ കോടതിയെ അറിയിച്ചു. താൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ഉത്കണ്ഠയും വിഷാദവും പരിഹരിക്കുന്നതിനാണ് വെറ്ററൻ ഗുളിക കഴിച്ചതെന്നും കോടതിയിൽ പറഞ്ഞു. മക്കാർട്ടന് PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചിരിക്കാമെന്നും ഒരു പ്രൊബേഷൻ ഓഫീസർ അവകാശപ്പെട്ടു.

  നിയമവിരുദ്ധമായി ബസ് ഓടിച്ചതിന് മക്കാർട്ടൻ കുറ്റസമ്മതം നടത്തി, "അങ്ങേയറ്റം പശ്ചാത്താപവും അസ്വസ്ഥനുമാണെന്ന്" കോടതിയും സമ്മതിച്ചു. നിയമം അനുസരിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ആറ് മാസം നല്ല നടപ്പിന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.
  Published by:Anuraj GR
  First published: