• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്നെ കടിച്ച രാജവെമ്പാല ചത്തു'; ചത്ത പാമ്പിനെയുംകൊണ്ട് യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ

'എന്നെ കടിച്ച രാജവെമ്പാല ചത്തു'; ചത്ത പാമ്പിനെയുംകൊണ്ട് യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ

പാമ്പുകടിയേറ്റയാൾ ചികിത്സയ്ക്കായി എത്തിയപ്പോൾ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ചത്ത രാജവെമ്പാലയെ കൊണ്ടുവന്നതാണ് ആശുപത്രിയിൽ പരിഭ്രാന്തി പരത്തിയത്

  • Last Updated :
  • Share this:
    പാമ്പുകടിയേറ്റ മുറിവ് ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാമ്പുകടിയേറ്റയാൾ ചികിത്സയ്ക്കായി എത്തിയപ്പോൾ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ചത്ത രാജവെമ്പാലയെ കൊണ്ടുവന്നതാണ് ആശുപത്രിയിൽ പരിഭ്രാന്തി പരത്തിയത്. ഉത്തർപ്രദേശിലെ കുശിനഗർ പ്രദേശത്താണ് സംഭവം. തന്റെ കൈയിലും കാലിലും രണ്ട് തവണ കടിച്ചതിനെ തുടർന്നാണ് പാമ്പ് ചത്തതെന്നാണ് സലാവുദ്ദീൻ മൻസൂരി എന്ന യുവാവിന്‍റെ വാദം. പഞ്ചാബ് കേസരി യുപിയുടെ റിപ്പോർട്ട് അനുസരിച്ച് ചത്ത പാമ്പിന് ഏകദേശം മൂന്നടി നീളമുണ്ട്.

    തിരിച്ചറിയാനും തന്റെ അവകാശവാദം ശരിവയ്ക്കാനുമാണ് 35കാരൻ ചത്ത പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പാമ്പുകടിയേറ്റതിനാൽ ആൻറി വെനം ഇഞ്ചക്ഷൻ നൽകണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടു.

    സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോഴാണ് മദ്യപിച്ചയാൾ തന്നെ കടിച്ച പാമ്പ് ചത്ത വിവരം പറഞ്ഞത്. മൻസൂരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് പാമ്പിനെ കണ്ടത്. പദ്രൗണ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ആ സമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്നും അബദ്ധത്തിൽ പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞുപോകുകയായിരുന്ന ഒരു രാജവെമ്പാലയെ ചവിട്ടിയതെന്നുമാണ് ഇയാൾ പറയുന്നത്.

    ഉടൻ പാമ്പ് തിരിഞ്ഞു തന്‍റെ കാലിൽ കടിക്കുകയായിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് പാമ്പിനെ വെറും കൈകൊണ്ട് പിടികൂടിയതെന്ന് ഇയാൾ അവകാശപ്പെട്ടു. പാമ്പിനെ കൈയിൽ പിടിച്ചുകൊണ്ട് മൻസൂരി ഇങ്ങനെ പറഞ്ഞു, "ഞാൻ മരിക്കും, പക്ഷേ നിന്നെയും ജീവിക്കാൻ അനുവദിക്കില്ല." ഇതിനിടെയാണ് പാമ്പ് വീണ്ടും കൈകളിൽ കടിച്ചത്.

    Also Read- പാക്കിസ്ഥാനില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ടു

    ഡോക്ടർമാരും ആശുപത്രി ജീവനക്കാരും കൂടുതൽ ചോദ്യം ചെയ്തതോടെയാണ്, പാമ്പിനെ താൻ തറയിൽ അടുച്ചുകൊന്നതാണെന്ന് മൻസൂരി വെളിപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ മദ്യലഹരിയിലാണ് സഹോദരന്‍റെ അടുത്തെത്തി വിവരം പറഞ്ഞു. കാര്യമറിഞ്ഞ സഹോദരൻ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മൻസൂരിയെ എത്തിക്കുകയായിരുന്നു. ഈ സമയം ചത്ത പാമ്പിനെ മൻസൂരി തന്നെ പോളിത്തീൻ കവറിൽ പൊതിഞ്ഞു എടുക്കുകയായിരുന്നു. ഇയാളുടെ ആശുപത്രി സന്ദർശനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
    Published by:Anuraj GR
    First published: