• HOME
 • »
 • NEWS
 • »
 • buzz
 • »
 • പുതിയ കാമുകനൊപ്പം മദ്യപിച്ചെത്തിയ യുവതി മുൻ കാമുകന്റെ വീട് തല്ലിത്തകർത്തു; 2.19 ലക്ഷം രൂപയുടെ നഷ്ടം

പുതിയ കാമുകനൊപ്പം മദ്യപിച്ചെത്തിയ യുവതി മുൻ കാമുകന്റെ വീട് തല്ലിത്തകർത്തു; 2.19 ലക്ഷം രൂപയുടെ നഷ്ടം

2021 മാർച്ച് 21ന് രാത്രിയിലായിരുന്നു സംഭവം. Liverpool.co.uk റിപ്പോർട്ട് അനുസരിച്ച് ബ്ലാനി, അവളുടെ പുതിയ പങ്കാളി നീൽ വുഡ്സിനൊപ്പമാണ് മുൻ കാമുകൻ ജെയിംസ് കാംപ്ബെല്ലിന്റെ വീടിന്റെ ജനാലകൾ തകർത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പ്രണയ ബന്ധങ്ങളിലെ വേർപിരിയലുകൾ ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. വേർപിരിയലുകൾക്ക് ശേഷമുള്ള വഴക്കുകളും മറ്റും സർവ്വസാധാരണമാണ്. എന്നാൽ ബ്രിട്ടീഷ് യുവതിയായ ലോറൻ ബ്ലാനി തന്റെ ബ്രേക്ക് അപ് മറ്റൊരു തലത്തിലേയ്ക്കാണ് എത്തിച്ചത്. ലിവർപൂളിലുള്ള കാമുകന്റ വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയാണ് യുവതി തന്റെ ദേഷ്യം തീർത്തത്. മുൻ കാമുകൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി വീട്ടിൽ അതിക്രമിച്ച് കയറി 2,000 യൂറോയിലധികം നാശനഷ്ടമുണ്ടാക്കിയത്.

  Liverpool.co.uk റിപ്പോർട്ട് അനുസരിച്ച് ബ്ലാനി, അവളുടെ പുതിയ പങ്കാളി നീൽ വുഡ്സിനൊപ്പമാണ് മുൻ കാമുകൻ ജെയിംസ് കാംപ്ബെല്ലിന്റെ വീടിന്റെ ജനാലകൾ തകർത്തത്. 2021 മാർച്ച് 21ന് രാത്രിയിലായിരുന്നു സംഭവം. ജനാലകൾ തകർത്ത് ജനാലയിലൂടെ ഒരു ഗിറ്റാർ പുറത്തെടുത്ത് അത് തകർക്കുന്നത് വഴിയാത്രക്കാരിലൊരാൾ കണ്ടിരുന്നു.

  സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബ്ലാനിയും പങ്കാളിയും സ്ഥലം വിട്ടിരുന്നു. ദമ്പതികൾ കാംപ്ബെല്ലിന് 2,180 യൂറോയുടെ (2.19 ലക്ഷം രൂപ) നാശനഷ്ടമാണുണ്ടാക്കിയത്. ഇതിൽ 500 യൂറോ വില വരുന്ന രണ്ട് ടിവി സെറ്റുകളും 900 യൂറോ വിലയുള്ള ഗിറ്റാറും ഉൾപ്പെടുന്നു. സംഭവം നടക്കുമ്പോൾ പുറത്തുപോയിരുന്ന കാംപ്ബെൽ തന്റെ വീടിന് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും നഷ്ടം താൻ തന്നെ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു.

  18 മാസങ്ങൾക്ക് മുമ്പ് ബ്ലാനിയുമായുള്ള ബന്ധം വേർപെടുത്തിയതു മുതൽ തന്റെ പെൺമക്കളെ നോക്കി കഴിയുകയായിരുന്നു താനെന്നും എന്നാൽ ഈ സംഭവം തനിക്ക് തിരിച്ചടിയായെന്നും പോലീസിന് നൽകിയ മൊഴിയിൽ കാംപ്ബെൽ പറഞ്ഞു. ബ്ലാനി ഇത്തരത്തിൽ പെരുമാറുന്നതിന് വ്യക്തമായ കാരണമൊന്നും താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Also read- കഞ്ചാവടിച്ചു കിറുങ്ങി ഓയിൽ എടുക്കാനായി വീടിന് തീവെച്ച 25 കാരന് രണ്ട് വർഷം ജയിൽ

  വിചാരണ വേളയിൽ പ്രോസിക്യൂഷൻ അഭിഭാഷകനായ നദ്രീം നേമത്തുമായുള്ള കൂടിക്കാഴ്ച്ചയിൽ തന്റെ കുട്ടികൾ തന്നിൽ നിന്ന് അകറ്റപ്പെട്ടതിന് ബ്ലാനി കാംപ്ബെലിനെ കുറ്റപ്പെടുത്തി. വീട്ടിൽ നിന്ന് 30 യൂറോ എടുത്തതായും അവർ സമ്മതിച്ചു. ലിവർപൂൾ കോടതി ബ്ലാനിയെ 12 മാസത്തെ മയക്കുമരുന്ന് പുനരധിവാസ കോഴ്സിന് അയക്കുകയും രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

  യുവതിയുടെ സ്വകാര്യ വീഡിയോ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിൽ മുൻ കാമുകൻ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശിലെ 20 കാരിയായ യുവതിയാണ് മുൻ കാമുകനെതിരെ പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പൂർത്തിയാകുന്നതിന് മുൻപാണ് മുൻ കാമുകൻ ഭർത്താവിന്റെ വാട്സാപ്പിലേക്ക് ഭാര്യയുടെ സ്വകാര്യ വീഡിയോ അയച്ചത്. വീഡിയോ ക്ലിപ്പുകൾ കണ്ട ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിനായിരുന്നു സാംബാലിൽ സ്വദേശിയായ യുവതിവിവാഹിതയായത്. മുൻ കാമുകനെതിരെ ബലാത്സംഗത്തിനു പുറമെ ഐടി വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ 22 കാരനായ നഖാസ സ്വദേശിയാണ് അറസ്റ്റിലായത്.
  Published by:Naveen
  First published: