നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| മദ്യലഹരിയിൽ കാറോടിച്ചത് റെയിൽവേ ട്രാക്കിലൂടെ; യുവതി അറസ്റ്റിൽ

  Viral Video| മദ്യലഹരിയിൽ കാറോടിച്ചത് റെയിൽവേ ട്രാക്കിലൂടെ; യുവതി അറസ്റ്റിൽ

  25 വയസുളള യുവതിയാണ് മദ്യ ലഹരിയില്‍ കാർ ഓടിച്ചിരുന്നത്. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് മൂന്ന് മടങ്ങായിരുന്നു

  drunk driving

  drunk driving

  • Share this:
   മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവതി അറസ്റ്റിൽ. സ്പെയിനിലെ മലാഗയിലാണ് സംഭവം. ഏതാണ്ട് ഒരു മൈലോളം യുവതി കാറോടിച്ചു. മെട്രോ ട്രാക്കിലൂടെയായിരുന്നു കാറോടിച്ചത്. ഒടുവിൽ കാറിൻറെ ടയർ പഞ്ചറായതോടെയാണ് യുവതി വാഹനം നിർത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

   റോഡിലൂടെ വന്ന കാർ മെട്രോ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. വളരെയധികം ദൂരം യുവതി ഇത്തരത്തിൽ യാത്ര തുടർന്നു. ഇതിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വിളിക്കാൻ ശ്രമിക്കുന്നതും കാണാം. ഒടുവിൽ ടയർ കുങ്ങിയതോടെ കാർ നിർത്തി യുവതി പുറത്തിറങ്ങി.   ട്രാക്കുകൾക്കിടയിൽ കാർ കുടുങ്ങിയതിന്റെ ഫലമായി ട്രെയിൻ സർവീസുകൾ രണ്ട് മണിക്കൂറോളം വൈകി. മലാഗ മെട്രോ സെക്യൂരിറ്റി ഗാർഡുകൾ പൊലീസിനെ സംഭവം അറിയിച്ചു. വാഹനം ട്രാക്കിൽ നിന്ന് നീക്കം ചെയ്യാൻ ടൗ ട്രക്കിനെ വിളിക്കേണ്ടി വന്നുവെന്ന് യൂറോ വീക്ക്ലി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.   25 വയസുളള യുവതിയാണ് മദ്യ ലഹരിയില്‍ കാർ ഓടിച്ചിരുന്നത്. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് മൂന്ന് മടങ്ങായിരുന്നു. രോഡ് സുരക്ഷാ നിയമ പ്രകരാമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
   Published by:Gowthamy GG
   First published: