നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മദ്യപിച്ച് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത് മൂവർ സംഘം; 28,000 രൂപ പിഴ ഈടാക്കി ട്രാഫിക് പോലീസ്

  മദ്യപിച്ച് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത് മൂവർ സംഘം; 28,000 രൂപ പിഴ ഈടാക്കി ട്രാഫിക് പോലീസ്

  മദ്യപിച്ച് വാഹനമോടിക്കുക, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കുക, വാഹന രേഖകൾ കൈവശം വെയ്ക്കാതിരിക്കുക, ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ കൂട്ടമായി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് യുവാക്കൾക്കെതിരെയും പോലീസ് ചാർജ് ചെയ്തിരിക്കുന്നത്

  യുവാക്കളും പോലീസും തമ്മിലുണ്ടായ വാക്കേറ്റം കാരണം തടിച്ചുകൂടിയ ആളുകൾ

  യുവാക്കളും പോലീസും തമ്മിലുണ്ടായ വാക്കേറ്റം കാരണം തടിച്ചുകൂടിയ ആളുകൾ

  • Share this:
   മദ്യപിച്ച് വാഹനമോടിക്കുന്നതും ഇരുചക്രത്തിൽ രണ്ടിൽ കൂടുതൽ പേരെ വെച്ച് യാത്ര ചെയ്യുന്നതും ട്രാഫിക് നിയമ ലംഘനമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലേ? അതിന്റെ കൂടെ പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കാൻ കൂടി തുനിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? ഇപ്പറഞ്ഞ കുറ്റങ്ങളെല്ലാം ചെയ്തതിന്റെ പേരിൽ നിയമ നടപടി നേരിടുകയാണ് ഹരിയാനയിൽ നിന്നുള്ള യുവാക്കളുടെ ഒരു മൂവർ സംഘം.

   ഹരിയാനയിലെ സോനിപത്തിൽ ഒരു സ്‌കൂട്ടറിൽ ഒന്നിച്ച് യാത്ര ചെയ്ത മൂന്ന് യുവാക്കളാണ് ഇപ്പോൾ അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ പോലീസ് കേസ് നേരിടുന്നത്. സോനിപത്തിലെ ഗൊഹാന പട്ടണത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌കൂട്ടർ ഓടിച്ചു വരികയായിരുന്ന ചെറുപ്പക്കാർക്ക് നേരെ മോർ ചൗക്ക് എന്ന പ്രദേശത്തു വെച്ച് പോലീസ് കൈ കാണിക്കുകയും അവരോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ജുലാന റോഡിൽ പതിവ് പരിശോധനയുടെ ഭാഗമായാണ് അവരോട് പോലീസ് സംഘം വാഹനം നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ, പോലീസിന്റെ നിർദ്ദേശം അനുസരിച്ച് വാഹനം നിർത്തുന്നതിന് പകരം അവർ ആ നിയമപാലകരെ അധിക്ഷേപിക്കുകയാണ് ചെയ്തത്.

   ആ മൂവർ സംഘത്തിൽ ഒരാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. മറ്റു രണ്ടുപേരും ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ട്രാഫിക് പോലീസ് ആവശ്യപ്പെട്ടപ്പോൾ തന്റെ കൈവശം അവ ഒന്നുമില്ല എന്നായിരുന്നു പിടിയിലായ യുവാവിന്റെ പ്രതികരണം. ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതിനാൽ 28,000 രൂപ പിഴയടക്കാനാണ് പോലീസ് അവരോട് ആവശ്യപ്പെട്ടത്. സ്‌കൂട്ടിയുടെ ഉടമകളായ അമിത്, ബൽജീത് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
   പോലീസും മൂവർ സംഘവുമായുണ്ടായ വാക്കേറ്റം മൂലം സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടി. പോലീസ് പിടിയിലായ യുവാവിന്റെ ചിത്രങ്ങൾ പകർത്താൻ നിരവധി ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു. യുവാക്കൾ യാത ചെയ്തിരുന്ന സ്‌കൂട്ടർ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

   മദ്യപിച്ച് വാഹനമോടിക്കുക, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കുക, വാഹന രേഖകൾ കൈവശം വെയ്ക്കാതിരിക്കുക, ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ കൂട്ടമായി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് യുവാക്കൾക്കെതിരെയും പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. പിടിയിലായ യുവാവ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. ഓടി രക്ഷപ്പെട്ട മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.

   വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഈയടുത്ത്  വ്യക്തമാക്കിയിരുനു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കൈയിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്‌ഷൻ 184 (സി) വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്. ഇതേ കുറ്റത്തിന് 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ്.

   Summary

   Drunk Youths arrested and fined by Haryana police a challan of Rs. 28,000 for travelling in triples in scooty
   Published by:Naveen
   First published:
   )}