• HOME
 • »
 • NEWS
 • »
 • buzz
 • »
 • അമിത സ്നേഹപ്രകടനം പാരയായി; നടൻ ധർമേന്ദ്രയുടെ മദ്യപാനം അമ്മ കൈയ്യോടെ പിടികൂടി

അമിത സ്നേഹപ്രകടനം പാരയായി; നടൻ ധർമേന്ദ്രയുടെ മദ്യപാനം അമ്മ കൈയ്യോടെ പിടികൂടി

" നീ മദ്യപിക്കുമ്പോൾ എന്റെ കാലുകൾ നന്നായി മസാജ് ചെയ്യും, ചിലപ്പോൾ അതുകൊണ്ടായിരിക്കും നീ ദിവസവും മദ്യപിക്കുന്നത് "- അമ്മ പറഞ്ഞു

 • Share this:

  ബോളിവുഡിലെ മുതിർന്ന നടൻ ധർമേന്ദ്ര 1970 കളിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഷോലെയിലെ ഏറ്റവും നല്ല സുഹൃത്തിന്റെ വേഷം മുതൽ സീത ഔർ ഗീതയിലെ പ്രണയനൈരാശ്യം ബാധിച്ച കാമുകന്റെ വേഷം വരെ ഇപ്പോൾ 87 വയസ്സുള്ള ധർമേന്ദ്ര ഭംഗിയായി അഭിനയിച്ചു. പക്ഷെ ധർമേന്ദ്ര എന്ന മഹാനടൻ മദ്യത്തിന് അടിമയാണെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മദ്യപിച്ച് വീട്ടിലെത്തുക മാത്രമല്ല, പലപ്പോഴും സിനിമ സെറ്റിലും അദ്ദേഹം മദ്യപിച്ച് എത്തുമായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ തന്നെ അമ്മ കൈയ്യോടെ പിടികൂടിയ കഥ കപിൽ ശർമ്മ ഷോയിൽ ഈയിടെ നടൻ അനുസ്മരിച്ചു.

  എല്ലാ ദിവസവും ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം താൻ അമ്മയുടെ കാൽ മസാജ് ചെയ്യുമായിരുന്നു. അമ്മയോട് വളരെ അടുപ്പമായിരുന്നു തനിയ്ക്കെന്നും അദ്ദേഹം പറഞ്ഞു. ഒരുദിവസം താൻ മദ്യപിച്ച് വീട്ടിലെത്തിയെന്നും അമ്മയുടെ കാലുകൾ മസാജ് ചെയ്യാൻ തുടങ്ങിയെന്നും താരം പറഞ്ഞു. മദ്യത്തിന്റെ ഗന്ധം അമ്മയുടെ മൂക്കിൽ എത്തി. അവർ അവരുടെ സെലിബ്രിറ്റിയായ മകനോട് ചോദിച്ചു, “നീ മദ്യപിച്ചിട്ടുണ്ടോ?” എന്നാൽധർമ്മേന്ദ്ര അന്നത് നിഷേധിച്ചു. പക്ഷെ അമ്മ അതിന് ശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു ” നീ മദ്യപിക്കുമ്പോൾ എന്റെ കാലുകൾ നന്നായി മസാജ് ചെയ്യും, ചിലപ്പോൾ അതുകൊണ്ടായിരിക്കും നീ ദിവസവും മദ്യപിക്കുന്നത് ”

  Also read- ആദ്യ ബന്ധം വേര്‍പ്പെടുത്താതെ ഹേമമാലിനിയുമായി രണ്ടാം വിവാഹം; ആറ് മക്കൾ;നടന്‍ ധര്‍മേന്ദ്രയുടെ കുടുംബം

  ഇത് ആദ്യമായല്ല ധർമേന്ദ്രയുടെ മദ്യപാന ശീലം ചർച്ചയാകുന്നത്. ബോളിവുഡിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ധർമേദ്ര 1966 ലെ തന്റെ ചിത്രമായ ആയേ ദിൻ ബഹാർ കേയുടെ സെറ്റിൽ എത്തുന്നതിന് മുമ്പ് ഉള്ളി കഴിക്കുമായിരുന്നുവത്രേ. രഘുനാഥ് ജലാനി സംവിധാനം ചെയ്ത റൊമാന്റിക് സിനിമയിൽ നായികയായി നിത്യഹരിത നടി ആശാ പരേഖും ഉണ്ടായിരുന്നു. ആശാ പരേഖിനൊപ്പമുള്ള തന്റെ ഷൂട്ടിംഗ് ദിനങ്ങൾ ധർമേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്, ” ഡാർജിലിംഗിൽ ആയിരുന്നു അന്ന് ഷൂട്ടിംഗ്.

  ഷൂട്ടിങ് കഴിഞ്ഞ് നിർമ്മാതാക്കളും ക്രൂ അംഗങ്ങളും രാത്രി വൈകും വരെ പാർട്ടി നടത്തുമായിരുന്നു. ഞാനും പാർട്ടിയിൽ ആദ്യാവസാനം പങ്കെടുക്കും, നന്നായി തന്നെ മദ്യപിക്കുകയും ചെയ്യും. രാവിലെ മദ്യത്തിന്റെ ഗന്ധം അതുപോലെ തന്നെ ഉണ്ടാകും,അത് മറയ്ക്കാൻ ഞാൻ ഉള്ളി കഴിക്കും. ആശ പരേഖിന് ഉള്ളിയുടെ മണം ഇഷ്ട്ടമല്ല, അവർ ഇപ്പോഴും അക്കാര്യം പരാതിയായി പറയുമായിരുന്നു. യംല പഗ്ല ദീവാന 2 എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ 2013ൽ ധർമേന്ദ്ര മദ്യപാനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

  Also read- ‘ഇഷ്ട ബ്രാൻഡിലെ ബിയർ കിട്ടുന്നില്ല, പരിഹാരമുണ്ടാകണം’; ജനസമ്പർക്ക പരിപാടിയിൽ ജില്ലാ കളക്ടർക്ക് മദ്യപാനിയുടെ നിവേദനം

  ഇപ്പോൾ അദ്ദേഹം മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു. ” ഒരു നടൻ എന്ന നിലയിൽ മദ്യപാനം മൂലം ഞാൻ എന്നെത്തന്നെ നശിപ്പിച്ചു, എന്നാൽ ഇപ്പോൾ ഞാൻ തീരെ മദ്യപിക്കാറില്ല. ഞാൻ ഇപ്പോൾ മാനവികതയിൽ വിശ്വസിക്കുന്നു. സിനിമ നിർമ്മാണം പഠിച്ചു.” അദ്ദേഹം പറഞ്ഞു. കരൺ ജോഹറിന്റെ പുതിയ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ബോളിവുഡ് താരം അടുത്തതായി അഭിനയിക്കുന്നത്. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Published by:Vishnupriya S
  First published: