• HOME
  • »
  • NEWS
  • »
  • buzz
  • »
  • മദ്യലഹരിയില്‍ പെൺകുട്ടികൾ സെയിൽസ്​ഗേളിനെ നടുറോഡിൽ മർദിച്ചു; വീഡിയോ വൈറൽ

മദ്യലഹരിയില്‍ പെൺകുട്ടികൾ സെയിൽസ്​ഗേളിനെ നടുറോഡിൽ മർദിച്ചു; വീഡിയോ വൈറൽ

നാലു പെൺകുട്ടികൾ ചേർന്ന് മറ്റൊരു പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതും ദൃക്സാക്ഷികൾ ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടിയുടെ മൊബൈലും ഇവർ പിടിച്ചു വാങ്ങി റോഡിലെറിഞ്ഞു

  • Share this:
മദ്യലഹരിയിലുള്ള നാല് പെൺകുട്ടികൾ മറ്റൊരു പെൺകുട്ടിയെ മർദിക്കുന്ന വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നടുറോഡിൽ വെച്ചാണ് പെൺകുട്ടിക്ക് മർദനമേറ്റത്. മർദിച്ച നാലു പെൺകുട്ടികൾക്കുമെതിരെ പോലീസ് കേസെടുത്തു.

നവംബർ നാലിന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാലു പെൺകുട്ടികൾ ചേർന്ന് മറ്റൊരു പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതും ദൃക്സാക്ഷികൾ ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടിയുടെ മൊബൈലും ഇവർ പിടിച്ചു വാങ്ങി റോഡിലെറിഞ്ഞു.

മേഘ മാളവ്യ, ടീന സോണി, പൂനം അഹിർവാർ എന്നീ പെൺകുട്ടികൾ ഒരു കാരണവുമില്ലാതെ തന്നെ മർദ്ദിച്ചതായി ആക്രമണത്തിനിരയായ പെൺകുട്ടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഇൻഡോറിലെ ധേനു മാർക്കറ്റിലുള്ള ഒരു കടയിൽ സെയിൽസ്​ഗേളായി ജോലി ചെയ്യുകയാണ് ആക്രമണത്തിനിരയായ പെൺകുട്ടി.

Also Read- അച്ഛന്റെ ഓർമ്മകുറിപ്പിനു താഴെ അലോസരപ്പെടുത്തുന്ന കമന്റ്; മറുപടി കൊടുത്ത് സുപ്രിയ മേനോൻ

ഓടുന്ന ബസിനുള്ളില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികൾ പരസ്യമായി മദ്യപിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് ബസിൽ മദ്യപിച്ച് ആഘോഷം നടത്തിയത്. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.



ചെങ്കല്‍പേട്ടില്‍ നിന്ന് തച്ചൂരിലേക്ക് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ബസിനുള്ളില്‍ നിന്നുകൊണ്ട് ബിയര്‍ കുടിച്ചത്. മദ്യപിച്ച് ബസില്‍ ബഹളം വയ്ക്കുന്നതും വൈറലായ വിഡിയോയില്‍ കാണാം. ഒരു ബിയര്‍ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം. മറ്റ് യാത്രക്കാര്‍ കുട്ടികളെ നോക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Also Read- സ്വന്തമായി കുട്ടികളില്ല; വളർത്തുനായ മകളെ പോല; വിവാഹം കഴിപ്പിച്ച് ദമ്പതികൾ

മദ്യം നൽകാത്തതിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന കൊലപാതകം നടന്നത് കഴിഞ്ഞ വർഷമാണ്. 32കാരനായ കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരൻ അറസ്റ്റിലായിയിരുന്നു. രാഹുൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗോവിന്ദ് എന്ന് വിളിക്കുന്ന പുന്ദിയാണ് പിടിയിലായത്. രാഹുലിനും സഹോദരങ്ങൾക്കും ഗോവിന്ദുമായി നേരത്തെ ശത്രുത ഉണ്ടായിരുന്നു. മദ്യം നൽകാത്തതിന്റെ പേരിൽ രാഹുലും ഗോവിന്ദും തമ്മിൽ ഒരു മാസം മുൻപ് വഴക്ക് നടന്നിരുന്നു. ഗോവിന്ദ് മദ്യം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാൻ രാഹുൽ വിസമ്മതിച്ചു. ഇതാണ് വഴക്കിന് കാരണമായത്. രാഹുലും സുഹൃത്തുക്കളും പാർക്കിൽ ഇരിക്കുകയായിരുന്നു. ഈ സമയം പാർക്കിലെത്തിയ ഗോവിന്ദ് രാഹുലിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് രാഹുലിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
Published by:Rajesh V
First published: