നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മദ്യപിച്ച വരൻ അമ്മായിയമ്മയ്ക്ക് ഹാരമിടാൻ പോയി, ശേഷം നാടകീയ രംഗങ്ങൾ, വീഡിയോ വൈറൽ

  മദ്യപിച്ച വരൻ അമ്മായിയമ്മയ്ക്ക് ഹാരമിടാൻ പോയി, ശേഷം നാടകീയ രംഗങ്ങൾ, വീഡിയോ വൈറൽ

  Drunken groom tried to garland mom-in-law and video goes viral | വിവാഹവേദിയിൽ ഒന്നിന് പിറകെ ഒന്നായി അപ്രതീക്ഷിത സംഭവങ്ങൾ. വീഡിയോ വൈറൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വിവാഹ ദിനത്തിൽ മദ്യപിക്കുന്ന വരന്മാരെക്കുറിച്ച് ചിലരെങ്കിലും കണ്ടുകാണും. അതൊരുപക്ഷേ വിവാഹം മുഴുവൻ കഴിഞ്ഞ് വൈകിട്ട് കൂട്ടുകാരുമൊത്തുള്ള സത്ക്കാരത്തിൽ ചെറുതായോ മറ്റോ. പക്ഷെ ഇവിടെ വിവാഹ പന്തലിൽ നിലത്ത് കാലുറയ്ക്കാത്ത വരൻ ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

   വിവാഹ പന്തലിൽ ഉറച്ചു നിൽക്കാൻ പോലുമുള്ള ത്രാണി ഈ യുവാവിന് തുടക്കം മുതൽ തന്നെ കാണുന്നില്ല. നോക്കുമ്പോൾ പോലും ലക്‌ഷ്യം മാറിപ്പോകുന്നു. ശേഷം വധുവിന് താലി ചാർത്താനുള്ള സമയമായപ്പോഴാണ് ട്വിസ്റ്റ്. വരൻ ഹാരവുമെടുത്തുകൊണ്ട് നേരെ പോയത് വധുവിന്റെ പിന്നിൽ നിന്നിരുന്ന അമ്മായിയമ്മയുടെ അടുത്തേക്കാണ്.

   അവിടെ നിന്നും പിന്നിൽ നിന്നൊരാൾ പിടിച്ചു മാറ്റി വധുവിന് നേർക്ക് കൊണ്ടുവരുന്നുണ്ട്. എന്നാൽ വധുവിന് നേരെ ഹാരം ഉയർത്തിയ ശേഷം വീഡിയോയിൽ മറ്റൊരു ട്വിസ്റ്റും കൂടി ഉണ്ടാവുന്നു. (വീഡിയോ ചുവടെ)
   ഈ വീഡിയോ എന്ന് പകർത്തിയതാണ് എന്ന് വിശദമാക്കിയിട്ടില്ല. ഒട്ടേറെപ്പേർ വീഡിയോക്ക് പ്രതികരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള വീഡിയോയാണ് ഇത്.
   First published:
   )}