നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • അല്‍പം ഫിറ്റായി; വനത്തില്‍ കാണാതായ ആളെ അന്വേഷിച്ച് പോലീസിനൊപ്പം തിരഞ്ഞവരില്‍ കാണാതായ ആളും

    അല്‍പം ഫിറ്റായി; വനത്തില്‍ കാണാതായ ആളെ അന്വേഷിച്ച് പോലീസിനൊപ്പം തിരഞ്ഞവരില്‍ കാണാതായ ആളും

    പേര് വിളിച്ചാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതെങ്കിലും മദ്യ ലഹരിയിൽ ഇയാൾക്ക് സ്വന്തം പേര് പോലും തിരിച്ചറിയാനായില്ല.

    Credits: Twitter

    Credits: Twitter

    • Share this:
      കാണാതായ "തന്നെ തേടി" തുർക്കി സ്വദേശിയായ 50കാരൻ. ഇത് വായിക്കുമ്പോൾ ആദ്യം ഒരു തത്വചിന്തയെന്ന് തോന്നിയവർക്ക് തെറ്റി. മദ്യപിച്ച് ലക്കുകെട്ട ബെയ്ഹാൻ മുട്ട്ലു എന്ന 50കാരനാണ് കാണാതായ തന്നെ തേടി പോലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം കൂടിയത്. മണിക്കൂറുകളോളം ഇയാൾ "സ്വയം അന്വേഷിച്ചു" നടന്നു എന്നതാണ് രസകരമായ കാര്യം.

      50കാരനായ ഈ തുർക്കിക്കാരൻ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം ഇനെഗൽ നഗരത്തിനടുത്തുള്ള കയാക്ക ഗ്രാമപ്രദേശത്ത് നിന്നാണ് കാണാതായത്. മദ്യലഹരിയിൽ ഇയാൾ കാട്ടിലൂടെ അലഞ്ഞു തിരിയുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. എന്നാൽ ഇയാൾ തിരിച്ചെത്താത്തതോടെ സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിച്ചു.

      പോലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വനമേഖലയിൽ മുട്ട്ലുവിന്റെ പേര് വിളിച്ചാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതെങ്കിലും മദ്യ ലഹരിയിൽ ഇയാൾക്ക് സ്വന്തം പേര് പോലും തിരിച്ചറിയാനായില്ല. മദ്യലഹരിയിൽ ഇയാളും പോലീസിനൊപ്പം "സ്വയം അന്വേഷിച്ച്" നടക്കാൻ തുടങ്ങി. മറ്റ് ആരെയോ ആണ് പോലീസ് തേടുന്നതെന്നാണ് മുട്ട്ലു കരുതിയത്.

      ഏറെ സമയത്തിന് ശേഷം ഉദ്യോഗസ്ഥർ വീണ്ടും ബെഹാൻ മുട്ട്ലു എന്ന് വിളിക്കുന്നത് കേട്ടപ്പോൾ, "ഞാൻ ഇവിടെയുണ്ട്," എന്ന് അയാൾ നിസ്സംഗതയോടെ പറയുകയും ചെയ്തു. ഒടുവിൽ തിരച്ചിലിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി, കാണാതായയാളെ പോലീസുകാർ വീട്ടിലെത്തിച്ചു.

      കാണാതായ 69കാരനെ 17 ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തിയ സംഭവം ഏതാനും മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 7നാണ് അമേരിക്കക്കാരനായ ഹാരി ബര്‍ലിയെ കാണാതായത്. മെയ് 7 ന് വൈകുന്നേരം ടോക്കറ്റി പ്രദേശത്ത് ക്യാമ്പിംഗ് യാത്രയ്ക്ക് പോയ ഹാരി ബര്‍ലിയെ കാണാതായതായി ഭാര്യ പരാതി നല്‍കി. മെയ് എട്ടിന് ഡഗ്ലസ് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഹാരിയെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചു. തിരിച്ചിലിനിടെ ട്വിന്‍ ലെയ്ക്കിലേയ്ക്ക് പോയിട്ടുണ്ടാകാം എന്ന സൂചനകള്‍ നല്‍കുന്ന തരത്തില്‍ ഹാരിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തി.

      രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ അന്വേഷണത്തില്‍ ഹാരി ട്വിന്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ ഹാരിയെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയും ടീം മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, തിരയല്‍ ഊര്‍ജിതമാക്കുകയും എട്ട് കൌണ്ടികളില്‍ നിന്ന് 40 സന്നദ്ധപ്രവര്‍ത്തകര്‍ ഹാരിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഹാരി എവിടെയാണെന്നതിനെക്കുറിച്ച് കാര്യമായ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മെയ് 16 ന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാട്ടില്‍ ഒരു താല്‍ക്കാലിക അഭയ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ആ സമയത്ത്, തിരച്ചില്‍ നടത്തിയിരുന്നവര്‍ ഒരു കുറിപ്പും ലൈറ്ററും അവിടെ ഉപേക്ഷിച്ചിരുന്നു. ഈ സ്ഥലത്ത് എത്തിയാല്‍ അവിടെ തീ കത്തിച്ച് സാന്നിദ്ധ്യം അറിയിക്കുന്നതിനുള്ള സൂചന നല്‍കാന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം തിരയല്‍ സംഘം മറ്റൊരു സ്ഥലം കണ്ടെത്തി. അവിടെയും കുറിപ്പും ചില ഭക്ഷണപ്പൊതികളും വച്ചിരുന്നു. അവിടെ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹാരിയുടെ പ്രതികരണം ലഭിച്ചത്. തുടര്‍ന്ന് ഹാരിയെ കണ്ടെത്തി.
      Published by:Sarath Mohanan
      First published:
      )}