• HOME
  • »
  • NEWS
  • »
  • buzz
  • »
  • Proud Moment | അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍

Proud Moment | അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍

തന്റെ പാത പിന്തുടർന്നെത്തി തനിക്ക് തന്നെ സല്യൂട്ട് നല്‍കിയ മകളെ അതേ സ്‌നേഹാദരങ്ങളോട് കൂടി അദ്ദേഹം തിരികെ സല്യൂട്ട് ചെയ്തു.

Credits: Instagram

Credits: Instagram

  • Share this:
തന്റെ മക്കള്‍ തന്നെക്കാളും ഉയർന്ന നിലയിൽ എത്തുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കൾക്കും ഉണ്ടാകാറില്ല. തന്റെ പാത തന്നെ പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്പോള്‍ ഓരോ മാതാപിതാക്കൾക്കുമുണ്ടാകുന്ന അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും.

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസായ ഐടിബിപിയാണ് ഇത്തരത്തിൽ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. പോലീസ് യൂണിഫോമില്‍ ഒരു യുവതി മേലുദ്യോഗസ്ഥന്‍ കൂടിയായ തന്റെ അച്ഛന് സല്യൂട്ട് ചെയ്യുന്ന ചിത്രമായിരുന്നു അത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്ഥിതി ചെയ്യുന്ന ഡോ. അംബേദ്ക്കര്‍ പോലീസ് അക്കാദമില്‍ നിന്നും ബിരുദം നേടിയ അപേക്ഷാ നിംബാഡിയ ആണ് ഈ യുവതി. ഐടിബിപിയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനം അനുഷ്ഠിക്കുന്ന എപിഎസ് നിംബാഡിയ ആണ് അപേക്ഷയുടെ അച്ഛന്‍. തന്റെ പാത പിന്തുടർന്നെത്തി തനിക്ക് തന്നെ സല്യൂട്ട് നല്‍കിയ മകളെ അതേ സ്‌നേഹാദരങ്ങളോട് കൂടി അദ്ദേഹം തിരികെ സല്യൂട്ട് ചെയ്തു. ഈ അപൂര്‍വ്വ നിമിഷങ്ങളത്രയും ചിത്രങ്ങളായി പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങൾ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

“പിതാവിന് തന്റെ ആദര സൂചകമായ സല്യൂട്ട് നല്‍കി മകള്‍” എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം ഐടിബിപി ട്വിറ്ററില്‍ പങ്കു വെച്ചത്.

അപേക്ഷ ഉത്തര്‍പ്രദേശ് പോലീസ് സേനയിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുക. ഡെപ്യൂട്ടി സൂപ്പറിന്റന്റ് ആയിട്ടാണ് അപേക്ഷ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുക. അങ്ങനെ നിംബാഡിയ കുടുംബത്തില്‍ നിന്ന് പോലീസ് സേനയിലെത്തുന്ന രണ്ടാമത്തെ അംഗമായി മാറുകയാണ് അപേക്ഷ. അപേക്ഷയുടെ രണ്ട് ചിത്രങ്ങള്‍ കൂടി ഐടിബിപി പങ്ക് വെച്ചിട്ടുണ്ട്. അതില്‍ ഒന്നാമത്തേത്, അപേക്ഷയുടെ അമ്മയായ ബിംലേഷ് നിംബാഡിയ ബിരുദ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ്. അടുത്ത ചിത്രത്തില്‍, പോലീസ് വേഷത്തിൽ അച്ഛനും മകളും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്.

ചിത്രത്തിന് ഏകദേശം 18,000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇത് വരെ ലഭിച്ചിരിക്കുന്നത്. അച്ഛനെയും-മകളെയും സല്യൂട്ട് ചെയ്തിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കൾ. ഒരു കൂട്ടം ഉപയോക്താക്കള്‍ ചിത്രത്തിന് 'ജയ് ഹിന്ദ്' എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, മറ്റു പലരും ഹൃദയത്തിന്റെ ഇമോജിയാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
View this post on Instagram


A post shared by ITBP (@itbp_official)


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്, ഇത്തരത്തിലുള്ള മറ്റൊരു ചിത്രവും സമൂഹ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയത്. ഐടിബിപിയിലെ തന്നെ മറ്റൊരു അച്ഛന്റെയും മകളുടെയും ചിത്രമായിരുന്നു അത്. ഐടിബിപിയിലെ ഇന്‍സ്‌പെക്ടറായ കമലേഷ് കുമാര്‍, തന്റെ മകളായ ദിക്ഷയുടെ പാസിങ്ങ് ഡേ പരേഡിനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു അത്. ഐടിബിപിയില്‍ ചുമതലയേറ്റ ദിക്ഷയെ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്ന കമലേഷ് കുമാറിന്റെ ചിത്രമായിരുന്നു അന്ന് ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. ആ അപൂര്‍വ്വ നിമിഷവും പുറംലോകത്തെത്തിച്ചത് ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു. അന്ന് അസിസ്റ്റന്റ് കമാന്‍ഡറായിട്ടായിരുന്നു ദിക്ഷ ചുമതലയേറ്റത്.ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തിയ്ക്ക് സംരക്ഷണമൊരുക്കുന്ന രാജ്യത്തെ പ്രധാന കാവല്‍ സായുധ സേനയാണ് ഐടിബിപി. ഇന്ത്യയിലെ അഞ്ച് കേന്ദ്രീകൃത സായുധ പോലീസ് സേനകളിലൊന്നാണ് ഐടിബിപിയും. 1962ല്‍ നടന്ന ഇന്ത്യയും ചൈനയും തമ്മിലുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഐടിബിപി രൂപീകൃതമായത്.
Published by:Jayesh Krishnan
First published: