ഇന്റർഫേസ് /വാർത്ത /Buzz / വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും; ‘ക്ലൗഡ് സീഡിംഗ്’ വഴി കൃത്രിമ മഴ പെയ്യിച്ച് ദുബൈ

വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും; ‘ക്ലൗഡ് സീഡിംഗ്’ വഴി കൃത്രിമ മഴ പെയ്യിച്ച് ദുബൈ

News18 Malayalam

News18 Malayalam

വരൾച്ചയ്ക്ക് ഒരു പരിഹാരമാർഗ്ഗം എന്ന രീതിയിൽ ക്ലൗഡ് സീഡിംഗ് കുറച്ച് കാലമായി ഇന്ത്യയിലും ഉപയോഗിക്കുന്നുണ്ട്.

  • Share this:

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൺസൂൺ സൃഷ്ടിച്ച നാശത്തെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും ആശങ്കാജനകമായ റിപ്പോർട്ടുകൾ വരുമ്പോൾ, ദുബൈയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് വരുന്നത്. ദുബൈയിൽ മഴയുടെ അളവ് വളരെ കുറയുകയും ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുത്തൻ സാങ്കേതിക വിദ്യയായ ക്ലൗഡ് സീഡ് ഉപയോഗിച്ച് അധികൃതർ ഈ അവസ്ഥയ്ക്ക് താൽക്കാലികമായ ഒരു ശാന്തി വരുത്തിയിരിക്കുകയാണ്.

ക്ലൗഡ് സീഡിംഗ് രീതിയില്‍ മേഘങ്ങളെ വൈദ്യുതി ചാർജ് ചെയ്ത് മഴപെയ്യിച്ചു കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഈ നഗരം അവരുടെ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് താൽക്കാലികമായ ഒരു പരിഹാരം ഇതോടെ കണ്ടെത്തി. ഇതുവഴി 50 ഡിഗ്രി സെൽഷ്യസിനു മുകളില്‍ നില്‍ക്കുന്ന തീഷ്ണമായ ചൂടിന്‌ താൽക്കാലികമായ ഒരു ശമനം വരുകയും ചെയ്തു. വരൾച്ചയ്ക്ക് ഒരു പരിഹാരമാർഗ്ഗം എന്ന രീതിയിൽ ക്ലൗഡ് സീഡിംഗ് കുറച്ച് കാലമായി ഇന്ത്യയിലും ഉപയോഗിക്കുന്നുണ്ട്.

"കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരു പ്രക്രിയയാണ് ക്ലൗഡ് സീഡിങ്" എന്ന് കൃഷിവിജ്ഞാനകേന്ദ്ര (മേഡക്) ത്തിലെ ശാസ്ത്രജ്ഞനായ കോണ്ടാല മുരളി മോഹൻപറയുന്നു. ഇതിൽ ആദ്യമായി ചെയ്യുന്നത്, സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കൾ ഹെലികോപ്റ്ററുകളിലൂടെയോ വിമാനങ്ങളിലൂടെയോ അന്തരീക്ഷത്തിലേക്ക് അയയ്ക്കുകയാണ്‌. ഈ കണികകൾ അന്തരീക്ഷത്തിലെ നീരാവിയെ ആകർഷിക്കുകയും ഇത് കുമുലോനിംബസ് മേഘങ്ങളുടെ രൂപവത്കരണത്തിനും തുടർന്ന് മഴ പെയ്യുന്നതിനും കാരണമാകുന്നു.

“ഈ രീതിയിലൂടെ മഴ ലഭിക്കുന്നതിന് ഏതാണ്ട് അരമണിക്കൂറോളം സമയം എടുക്കും. മഴ പെയ്യിക്കാന്‍ എടുക്കുന്ന സമയം ആശ്രയിക്കുന്നത് മേഘത്തിന്റെ ഏത് ഭാഗത്താണ് രാസവസ്തുക്കൾ കടത്തിവിടുന്നത് എന്നതിനെയാണ്‌. മേഘങ്ങളുടെ മുകളിലെ പാളികളില്‍ രാസപ്രവര്‍ത്തനം നടക്കുന്നത് വേഗതയേറിയ ഫലങ്ങൾ നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതിയെ ബാധിക്കുന്ന ദോഷഫലങ്ങൾ

താൽക്കാലിക ആശ്വാസത്തിന് മഴ ലഭിക്കുമെങ്കിലും ഈ പരീക്ഷണങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ്. ഈ ശാസ്ത്രജ്ഞൻ പറയുന്നതിങ്ങനെയാണ്: “ഈ രീതി അവലംബിക്കുന്നത് സമുദ്രങ്ങളിൽ ആസിഡിന്റെ അളവ് കൂടുന്നതിനും ഓസോൺ പാളിയുടെ നാശത്തിനും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. വെള്ളി ഒരു ഭാരമേറിയ വിഷ ലോഹമാണ്, ഇത് സസ്യങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ക്ലൗഡ് സീഡിങ് എന്നത് വളരെ ചെലവേറിയ ഒരു രീതിയാണ്. ഒരടി മഴ പെയ്യിക്കാൻ ഏതാണ്ട് 200 അമേരിക്കൻ ഡോളറോളം ചെലവാകുകയും ചെയ്യും.”

ഇത്രയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഈ പ്രക്രിയയ്ക്ക് അതിനർഹിക്കുന്ന മൂല്യമുണ്ടോ?

"ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. വരൾച്ചയും വയലുകളിൽ പാകമാകാറായ വിളകളും ഉള്ളപ്പോൾ, ക്ലൗഡ് സീഡ് കൊണ്ട് കൃത്രിമ മഴ സൃഷ്ടിക്കുന്നത് ഒരല്പം ആശ്വാസം ലഭിക്കാൻ സഹായിക്കും. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഇതുകൊണ്ട് അത്രയേറെ ഗുണമൊന്നുമില്ല,”മുരളി പറയുന്നു.

ലിഫ്റ്റഡ് കണ്ടൻസേഷൻ ലെവൽ എന്ന ഘട്ടത്തിലെത്തുമ്പോഴാണ് മഴ പെയ്യാൻ ആരംഭിക്കുന്നതെന്ന് കാലാവസ്ഥാ ബ്ലോഗറും കാലാവസ്ഥയുടെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുമായ ‘ആന്ധ്രാപ്രദേശിലെ വെതർമാൻ' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയുമായ സായി പ്രണീത് ബി ട്വിറ്ററിൽ ' പറയുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഈ രീതി ഉപയോഗിച്ച് മഴപെയ്യിക്കുന്ന ഈ പ്രക്രിയയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു.

ക്ലൗഡ് സീഡിങ്ങിൽ, സിൽവർ അയഡൈഡ്, ഹൈഗ്രോസ്കോപ്പിക് ലവണങ്ങൾ തുടങ്ങിയ രാസവസ്തുക്കൾ ആ നിലയിലെത്താൻ ഉല്‍പ്രേരകമായി പ്രവർത്തിപ്പിക്കുന്നു. അതിനുശേഷം, മേഘ തന്മാത്രകൾ കൂടിച്ചേർന്ന്, മഴയിലേക്ക് നയിക്കുന്ന തരത്തിലുള്ള വെള്ളത്തിന്റെ വലിയ തന്മാത്രകളെ സൃഷ്ടിക്കുന്നു. അടുത്തിടെ, ആന്ധ്രാപ്രദേശിലെയും കർണാടകയിലെയും റയലസീമയിലേയും ചില മേഖലകളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു.

ഇത്തരം പരീക്ഷണങ്ങൾ പാരിസ്ഥിതികപരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു: “ഉദാഹരണത്തിന്, ആന്ധ്രയുടെ തീരദേശത്ത് ധാരാളം മഴ ലഭിക്കുന്നു. അതേസമയം റായലസീമയാകട്ടെ വരണ്ട പ്രദേശമാണ്. സ്വാഭാവികമായും മഴ പെയ്യാൻ സാധ്യത ഇല്ലാത്ത ഒരു ദിവസം മറ്റു പ്രദേശത്ത് മഴ പെയ്യുമ്പോള്‍, തീരപ്രദേശങ്ങളിൽ അന്ന് ലഭിക്കുന്ന സ്വാഭാവിക മഴ നമ്മളെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. ക്ലൗഡ് സീഡിങ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. മുഴുവൻ പ്രക്രിയകൾക്കും ആവശ്യമായ ചെലവും മനുഷ്യാധ്വാനവും പരിഗണിക്കുമ്പോൾ ഫലങ്ങൾ അത്ര മികച്ചതല്ലെന്ന് എനിക്ക് തോന്നുന്നു, ” പ്രണീത് പറയുന്നു.

കർണാടകയുടെ രണ്ടുവർഷത്തെ ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് സംസ്ഥാനത്തിന് ചെലവായത് ഏതാണ്ട് 89 കോടി രൂപയാണ് എന്നത് ഇവിടെ ശ്രദ്ധേയമായ കാര്യമാണ്.

വരൾച്ചയെ നേരിടുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളും - മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ - മഴയെ കൃഷി വിളകൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്നതിന് ഈ പ്രക്രിയ ഉപയോഗിച്ചിരുന്നു. ഐഐടി കാൺപൂരിന്റെ ക്ലൗഡ് സീഡിംഗ് പ്രോജക്റ്റുകൾക്കായി ഡോ-228 അല്ലെങ്കിൽ എച്ച്എസ് 748 വിമാനങ്ങൾ നൽകുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

ഹരിതാഭമായ ഒരു തെരഞ്ഞെടുക്കലാണോ ഇത്?

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകളിലൂടെ മേഘങ്ങളിലേക്ക് ഇലക്ട്രിക് ചാർജ് നൽകപ്പെടുന്നതിനാൽ പരമ്പരാഗത രീതികൾക്കു പകരം ഹരിതാഭമായ ഒരു തെരഞ്ഞെടുക്കലാണ് ഈ ദുബായ് പരീക്ഷണം എന്നുപറയാം. യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിൽ ഏർപ്പെട്ടിരുന്ന യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ് ആണ് ദുബായിലെ മഴ സൃഷ്ടിക്കൽ പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇപ്രകാരം പറയുന്നു: “ മേഘങ്ങളിലേക്ക് ഇലക്ട്രിക് ചാർജ് നൽകപ്പെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന വെള്ളത്തുള്ളികൾ പരസ്പരം പറ്റിപ്പിടിച്ച് മഴത്തുള്ളികളായി മാറി തുടര്‍ന്ന് മഴപെയ്യുന്ന ഈ രീതി വളർച്ചാ നിരക്കിനെ ഏറെ സഹായിക്കുന്നു. വിമാനം ഉപയോഗിച്ചും ഇത് നിയന്ത്രിക്കാവുന്നതാണ്‌, എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ വിദൂര നിയന്ത്രിത വിമാനങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഏറെ നല്ലത്. അതിനാൽത്തന്നെ ഇത് ഏറെ പരിസ്ഥിതി സൗഹൃദവുമാണ്. ”

തോരാത്ത മഴയുള്ള ഇംഗ്ലീഷ് കാലാവസ്ഥയെക്കുറിച്ച് ആകാംക്ഷയുണ്ടായിരുന്ന വില്യം രാജകുമാരനും കേറ്റ് മിഡിൽടണും തങ്ങളുടെ വിവാഹദിവസം മഴയില്ലാതെ ആ ദിവസത്തെ അല്പം 'ഡ്രൈ' ആക്കാന്‍ ഈ ക്ലൗഡ് സീഡിംഗ് സേവനങ്ങൾ ഉപയോഗിച്ചിരുന്നു.

2008 ബീജിംഗ് ഒളിമ്പിക്സിന്റെ ഉദ്ഘാടന സമയത്ത് ഉദ്ഘാടനദിവസം മഴ പെയ്യാതെയിരിക്കാന്‍ ചൈനയും ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചിട്ടുണ്ട്. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് മഴ പെയ്തുവെന്ന് ഉറപ്പാക്കാനായി അവർ ആകാശത്തേക്ക് കെമിക്കൽ റോക്കറ്റുകൾ പ്രയോഗിച്ചിരുന്നു.

First published:

Tags: Dubai, Rain, Weather change