മെഴ്സിഡസ് SUVയിൽ കൂടുണ്ടാക്കിയ പക്ഷികളെ ശല്യപ്പെടുത്തിയില്ല; കാർ ഉപയോഗിക്കാതെ ദുബായ് കിരീടാവകാശി

മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ വാഹനം ഉപയോഗിക്കുന്നത് അദ്ദേഹം പൂർണമായും ഒഴിവാക്കി. പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിനു ചുറ്റും റെഡ് ടേപ്പ് സ്ഥാപിച്ചു.

News18 Malayalam | news18
Updated: August 14, 2020, 6:36 PM IST
മെഴ്സിഡസ് SUVയിൽ കൂടുണ്ടാക്കിയ പക്ഷികളെ ശല്യപ്പെടുത്തിയില്ല; കാർ ഉപയോഗിക്കാതെ ദുബായ് കിരീടാവകാശി
എസ് യു വിയിലെ പക്ഷിക്കൂട്
  • News18
  • Last Updated: August 14, 2020, 6:36 PM IST
  • Share this:
നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തുക്കളിലോ ഒരു പക്ഷി കൂടുണ്ടാക്കിയാൽ അതിനെ ശല്യപ്പെടുത്തരുത്. ലോകത്തിലെ തന്നെ ഒരു അലിഖിത നിയമമാണ് അത്. ഇപ്പോഴിതാ ഈ നിയമം പാലിച്ച് ദുബായ് കിരീടാവകാശിയും.

മാതാപിതാക്കളാകാൻ കാത്തിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ കാർ ഉപയോഗിക്കുന്നത് തന്നെ നിർത്തിവെച്ചു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദൻ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകമെങ്ങുമുള്ള ആളുകൾ കിരീടാവകാശിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ്.അദ്ദേഹത്തിന്റെ മെഴ്സിഡസ് എസ് യുവിയുടെ വിൻഡ് ഷീൽഡിലാണ് പക്ഷികൾ കൂടു കൂട്ടിയത്. എന്നാൽ, പക്ഷികളെ ശല്യപ്പെടുത്താതെ ഇരിക്കാൻ കാർ ഉപയോഗിക്കുന്നത് തന്നെ അദ്ദേഹം നിർത്തി. മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പക്ഷിക്കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം.
View this post on Instagram


A post shared by Fazza (@faz3) on


മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ വാഹനം ഉപയോഗിക്കുന്നത് അദ്ദേഹം പൂർണമായും ഒഴിവാക്കി. പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിനു ചുറ്റും റെഡ് ടേപ്പ് സ്ഥാപിച്ചു. പക്ഷികൾ കൂടു കൂട്ടുന്നതു മുതൽ പക്ഷിക്കുഞ്ഞുങ്ങൾ മുട്ടയിൽ നിന്ന് പുറത്തു വരുന്നതു വരെയുള്ള ടൈം ലാപ്സ് വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു."ചില സമയത്ത് ചില ചെറിയ കാര്യങ്ങളാണ് ജീവിതത്തിലെല്ലാം" അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ. താമസിയാതെ തന്നെ പക്ഷിക്കുഞ്ഞുങ്ങളുമായി ആ പക്ഷികൾ മറ്റൊരു മികച്ച ഇടം താമസത്തിനായി കണ്ടെത്തിയേക്കും. ഏതായാലും ഈ കൂട് ഒഴിയുന്നതുവരെ കിരീടാവകാശി പക്ഷികളെ ശല്യപ്പെടുത്തുകയേയില്ല.
Published by: Joys Joy
First published: August 14, 2020, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading