നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 22 കാരറ്റ് സ്വർണ്ണം പൂശിയ വടാപാവ് അവതരിപ്പിച്ച് ദുബായ് ഭക്ഷണശാല; ഒരെണ്ണത്തിന്റെ വില 2000 രൂപയോളം!

  22 കാരറ്റ് സ്വർണ്ണം പൂശിയ വടാപാവ് അവതരിപ്പിച്ച് ദുബായ് ഭക്ഷണശാല; ഒരെണ്ണത്തിന്റെ വില 2000 രൂപയോളം!

  സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ബര്‍ഗറുകളും ഫ്രഞ്ച് ഫ്രൈയും ഇപ്പോള്‍ പഴയ കഥകളാണ്. അവയുമായി മുട്ടാന്‍ ഒരു പുത്തന്‍ വിഭവവുമായി എത്തിയിരിക്കുകയാണ് ദുബായിലെ ഒരു ഭക്ഷണശാല.

  • Share this:
   സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ബര്‍ഗറുകളും ഫ്രഞ്ച് ഫ്രൈയും ഇപ്പോള്‍ പഴയ കഥകളാണ്. അവയുമായി മുട്ടാന്‍ ഒരു പുത്തന്‍ വിഭവവുമായി എത്തിയിരിക്കുകയാണ് ദുബായിലെ ഒരു ഭക്ഷണശാല. സ്വര്‍ണ്ണം കൊണ്ടൊരു വടാപാവാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നും എത്തിയ ഈ പ്രശസ്തമായ തെരുവ് ഭക്ഷണം ദുബായില്‍ ഒരു 'രാജകീയ' പരിവേഷം തന്നെയാണ് നേടിയിരിക്കുന്നത്. ഈ വിഭവത്തിന്റെ 99 ദിര്‍ഹം അതായത് ഏകദേശം 2,000 രൂപയാണിതിന്റെ വില.

   കറാമയിലും അല്‍ കൂസിലും സ്ഥിതിചെയ്യുന്ന ദുബായ് ഭക്ഷണശാലയായ ഒ'പാവോ ആണ് ''സ്ലൈഡറുകള്‍ക്കൊപ്പം ഒരു ഇന്ത്യന്‍ ട്വിസ്റ്റ് ' എന്ന വിഭവം ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്. 'ഓ'ഗോള്‍ഡ് 'എന്ന പേരിലെത്തിയിരിക്കുന്ന വടാപാവില്‍ 22 കാരറ്റ് സ്വര്‍ണമാണ് നിറച്ചിരിക്കുന്നത്. ട്രഫിള്‍ ബട്ടറും ചീസും കൊണ്ടാണ് ഇത് നിറച്ചിരിരിക്കുന്നത്. കൂടാതെ മധുരക്കിഴങ്ങ് വറുത്തതും പുതീന ചേര്‍ത്ത നാരങ്ങാവെള്ളവും ഇതിനൊപ്പം എത്തുന്നു. ഇത് എങ്ങനെയാണ് നിര്‍മ്മിച്ചതെന്ന് ചുവടെ വായിക്കുക.

   ഈ വിഭവത്തില്‍ ഉപയോഗിച്ചിരിക്കുന്ന ട്രഫിള്‍ ബട്ടര്‍ ഫ്രാന്‍സില്‍ നിന്ന് വരുത്തിയതാണ്. പാവ് വീട്ടില്‍ നിര്‍മ്മിച്ച പുതിന ചേര്‍ത്ത മയോണൈസില്‍ പൊതിയുന്നു. ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ സ്വാദിഷ്ടമായ പൊട്ടറ്റോ ഡമ്പ്‌ലിങ്ങ്, ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണ്.

   മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍, വടാപാവിന്റെ നിര്‍മ്മാണ വീഡിയോ ട്വിറ്റര്‍ ഉപയോക്താവായ മസറത് ദാവൂദാണ് പങ്കിട്ടത്. അത് 20,000 ത്തിലധികം പേര്‍ കാണുകയും ചെയ്തു. രസകരമായ പല അഭിപ്രായങ്ങളും ഈ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. ''ഇതിന്റെ കൂടെ പച്ചമുളകും പുതിനയും ചേര്‍ന്ന ചമ്മന്തിയില്ല. കാന്‍സല്‍ ചെയ്തിരിക്കുന്നു,'' ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു. അതേസമയം മറ്റൊരാള്‍ പറയുന്നത്, ''വടാ പാവ് ഇപ്പോള്‍ സ്വര്‍ണ്ണ നിലവാരം ആസ്വദിക്കുകയാണ്'' എന്നാണ്.

   ഇതാദ്യമായല്ല ദുബായ് ഇത്ര വിലക്കൂടിയ വിഭവം പുറത്തിറക്കുന്നത്. ദുബായിലെ സ്‌കൂപ്പി കഫേയില്‍ 'ബ്ലാക്ക് ഡയമണ്ട്' എന്ന് പേരിട്ടിരിക്കുന്ന വാനില ഐസ്‌ക്രീമിന് ഒരു സ്‌കൂപ്പിന് 60,000 രൂപയാണ് വില. വെര്‍സേസ് കപ്പില്‍ വിളമ്പുന്ന ഈ ഐസ്‌ക്രീമാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്‌ക്രീം എന്ന് കരുതപ്പെടുന്നു. നടിയും യാത്രാ വ്‌ലോഗറുമായ ഷേനാസ് ട്രഷറിയാണ് ദുബായ് സന്ദര്‍ശന വേളയില്‍ ഇത് കണ്ടെത്തി ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുത്തത്. ''ഒരു ഐസ് ക്രീമിന് 60,000 രൂപ ദുബായില്‍ മാത്രം ലഭിക്കുന്ന ഭക്ഷിക്കാവുന്ന സ്വര്‍ണ്ണം. ലോകത്തെ ഏറ്റവും വിലയേറിയ ഐസ്‌ക്രീം,'' ഇങ്ങനെയാണ് ഷേനാസ് തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പെഴുതിയത്. അത് സ്വാദിഷ്ടമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

   സിഎന്‍ബിസിയില്‍ വന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് 2015ലാണ് കഫെ 'ബ്ലാക്ക് ഡയമണ്ട് ' എന്ന ഐസ് ക്രീം പുറത്തിറക്കിയതെന്നാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്നത് ഇറാനിയന്‍ കുങ്കുമത്തിനും കറുത്ത ട്രഫിളിനും ഒപ്പം മഡഗാസ്‌കര്‍ വാനില ഐസ്‌ക്രീമും ആണ്. ഐസ്‌ക്രീന്റെ മുകളില്‍ 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം തളിച്ചിട്ടുമുണ്ട്.

   ഇപ്പോള്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായിലെ ബോംബൈ ബോറോയിലാണ് ലോകത്തിലെ ഏറ്റവും വിലയുളള ബിരിയാണി ലഭിക്കുന്നത്. റോയല്‍ ഗോള്‍ഡ് ബിരിയാണി എന്നറിയപ്പെടുന്നയീ ബിരിയാണിയ്ക്ക് ഒരു പ്ലേറ്റിന് 1000 ദിര്‍ഹമാണ് വില. അതായത് ഒരു പ്ലേറ്റ് ബിരിയാണിയ്ക്ക് 19,705.85 രൂപ വില. കൂടാതെ അത് എത്തുന്നത് 23 കാരറ്റ് വരുന്ന സ്വര്‍ണ്ണ ഇലയ്‌ക്കൊപ്പമാണ്.
   Published by:Jayashankar AV
   First published: