HOME » NEWS » Buzz » DUBAI SHOPPING CENTER HOSTS A VIRTUAL VAN GOGH EXHIBITION FOR ART LOVERS JK

കലാപ്രേമികൾക്കായി വെർച്വൽ വാൻ ഗോഗ് എക്‌സിബിഷനൊരുക്കി ദുബായ് ഷോപ്പിംഗ് സെന്റര്‍

പാരിസിലെ അറ്റ്‌ലിയര്‍ ഡെസ് ലൂമിയേഴ്‌സാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 29, 2021, 5:27 PM IST
കലാപ്രേമികൾക്കായി വെർച്വൽ വാൻ ഗോഗ് എക്‌സിബിഷനൊരുക്കി ദുബായ് ഷോപ്പിംഗ് സെന്റര്‍
Photo by Giuseppe CACACE / AFP
  • Share this:
ദുബായ് ഷോപ്പിംഗ് സെന്ററിലെ ചുവരുകളിലും മതിലുകളിലും വിസ്മയകരമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാന്‍ ഗോഗിന്റെ ചിത്രങ്ങള്‍ കലാപ്രേമികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതാണ്. 2017 ല്‍ പുറത്തിറങ്ങിയ നാടകമായ ''ലവിംഗ് വിന്‍സെന്റിനെ'' അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് സ്ഥാപനമായ കള്‍ച്ചര്‍ സ്പെയ്സ്സ് തയ്യാറാക്കിയ കലാരൂപം പ്രദര്‍ശനത്തെ കൂടുതല്‍ അവിസ്മരണീയമാക്കുന്നു.

വാന്‍ ഗോഗ് മാസ്റ്റര്‍പീസ് സൃഷ്ടികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍, എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. സെയിന്റ്-പോള്‍ അസൈലം, സെയിന്റ്-റെമി എന്നിവയും ഐറിസ് ഉള്‍പ്പെടെയുള്ള മറ്റുള്ള ചിത്രങ്ങളും ജൂലൈ 1 ന് തുറന്നുകൊടുക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഈ എക്‌സിബിഷന്‍ അടുത്ത വര്‍ഷം പകുതി വരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറയുന്നു.

''കലയെ എല്ലാവര്‍ക്കും ഒന്നുപോലെ പ്രാപ്യമാക്കുക, കലയെ കണ്ടെത്തുന്നതിനുള്ള ഈ പുതിയ മാര്‍ഗ്ഗം വ്യത്യസ്തമായ പുതു രീതികളിലൂടെ കഴിയുന്നത്ര ആളുകളുമായി പങ്കിടുക എന്നതാണ് ഞങ്ങളുടെ ദൗത്യം,'' ദുബായ് മാളിലെ ഇന്‍ഫിനിറ്റി ഡെസ് ലൂമിയേഴ്‌സ് ഡയറക്ടര്‍ കാതറിന്‍ ഓറിയോള്‍ പറഞ്ഞു.

Also Read-പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് തുക്കാറാമിന്റെ പേര്; അജ്മൽ കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന് ആദരം

പാരിസിലെ അറ്റ്‌ലിയര്‍ ഡെസ് ലൂമിയേഴ്‌സാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇതിനോട് അനുബന്ധമായി ശബ്ദ - ദൃശ്യ വിസ്മയത്തിലൂടെയാണ് ഡച്ച് കലാകാരന്റെ ക്ലാസിക് കൃതികള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ അനിതരസാധാരണമായ ദുബായ് എക്‌സിബിഷന്‍ ''സന്ദര്‍ശകരെ നേരിട്ട് കലയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു,'' ഓറിയോള്‍ പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഉള്‍പ്പെടുന്ന ഏഴ് എമിറേറ്റുകളിലൊന്നുമായ ദുബായ് സമീപ വര്‍ഷങ്ങളില്‍ ടൂറിസത്തിന്റെയും ആഡംബര സേവനങ്ങളുടെയും ആഗോള കേന്ദ്രമായി മാറിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ ദുബായ് സന്ദര്‍ശിക്കുന്നത് പതിവാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത ഫെസ്റ്റിവല്‍ മാറ്റി വച്ചിരിക്കുന്നത്.

കൊറോണ വൈറസ് മഹാമാരി അന്താരാഷ്ട്ര യാത്രകളെ പ്രതികൂലമായി ബാധിച്ചതിനാല്‍ വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കാനും സന്ദര്‍ശകര്‍ക്ക് വീണ്ടും വിസ്മയത്തിന്റെ വാതായനങ്ങള്‍ തുറക്കുവാനും ഇത് സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

Also Read-‘ലോകത്തെ ഏറ്റവും മികച്ച ബട്ടർ ചിക്കൻ': വിദേശ ന​ഗരങ്ങളിൽ ബട്ടർ ചിക്കൻ റെസ്റ്റോറന്റുമായി ഇന്ത്യക്കാരൻ

''ഭാവിയില്‍ കാലിഗ്രാഫി, കവിതകള്‍ എന്നിവ പോലുള്ളതും ഈ പ്രദേശവുമായി ബന്ധപ്പെട്ടതുമായ എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,'' ഓറിയോള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച തുടക്കത്തിലെ കര്‍ശനമായ ലോക്ക്ഡൗണിനുശേഷം, സന്ദര്‍ശകരെ ദുബൈ വീണ്ടും സ്വാഗതം ചെയ്യുകയാണ്. റെസ്റ്റോറന്റുകളും ഹോട്ടലുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി മൂലം ഒരു വര്‍ഷം വൈകിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ ആരംഭിക്കുന്ന ആറ് മാസത്തെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ദുബായ്.

ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി കേന്ദ്രങ്ങളില്‍ കള്‍ച്ചര്‍സ്പെയ്സസ് ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്, അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ മറ്റൊന്ന് ആരംഭിക്കുന്നതാണ്.
Published by: Jayesh Krishnan
First published: June 29, 2021, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories